Malayalam Christian song Index

Friday, 9 July 2021

Vandanam yeshuparaaവന്ദനം യേശുപരാ! നിനക്കെന്നും Song No 380

വന്ദനം യേശുപരാ! നിനക്കെന്നും

വന്ദനം യേശുപരാ!

വന്ദനം ചെയ്യുന്നു നിന്നടിയാര്‍ തിരു

നാമത്തിന്നാദരവായ്.

ചരണങ്ങള്‍


1. ഇന്നു നിന്‍ സന്നിധിയില്‍ അടിയാര്‍ക്കു

വന്നു ചേരുവതിനായ്

തന്ന നിന്നുന്നതമാം കൃപയ്ക്കഭി-

വന്ദനം ചെയ്തിടുന്നേ (വന്ദനം..)


2. നിന്‍രുധിരമതിനാല്‍ - പ്രതിഷ്ഠിച്ച

ജീവപുതുവഴിയായ്‌

നിന്നടിയാര്‍ക്കു-പിതാവിന്‍ സന്നിധൌ

വന്നിടാമേ സതതം (വന്ദനം..)


3. ഇത്ര മഹത്വമുള്ള പദവിയെ

ഇപ്പുഴുക്കള്‍ക്കരുളാന്‍

പാത്രതയേതുമില്ല - നിന്‍റെ കൃപ

എത്ര വിചിത്രമഹോ (വന്ദനം..)


4. വാനദൂതഗണങ്ങള്‍ - മനോഹര

ഗാനങ്ങളാല്‍ സതതം

ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന

വാനവനേ നിനക്കു (വന്ദനം..)


5. മന്നരില്‍ മന്നവന്‍ നീ-മനുകുല-

ത്തിന്നു രക്ഷാകാരന്‍ നീ

മിന്നും പ്രഭാവമുള്ളോന്‍ പിതാവിന്നു

സന്നിഭന്‍ നീയല്ലയോ (വന്ദനം..)


6. നീയൊഴികെ ഞങ്ങള്‍ക്കു - സുരലോകെ

ആരുള്ളു ജീവനാഥാ!

നീയൊഴികെ ഇഹത്തില്‍ മറ്റാരുമി-

ല്ലാഗ്രഹിപ്പാന്‍ പരനേ (വന്ദനം..)


Vandanam yeshuparaa! Ninakkennum

Vandanam yeshuparaa!

Vandanam cheyyunnu ninnadiyr‍ thiru

Naamatthinnaadaravaayu.



1. Innu nin‍ sannidhiyil‍ Adiyaar‍ku

Vannu cheruvathinaayu

Thanna ninnunnathamaam krupaykkabhi-

Vandanam cheythidunnu(vandanam..)


2. Nin‍ rudhiramathinaal‍ -Prathishdticcha

Jeevaputhuvazhiyaay‌

NinnaTiyaar‍kku-pithaavin‍ sannidhou

VanniTaame sathatham (vandanam..)


3.Ithra mahathvamulla padaviye

Ippuzhukkal‍kkarulaan‍

Paathrathayethumilla - nin‍re krupa

Ethra vichithramaho (vandanam..)


4. Vaanadoothaganangal‍ - manohara

Gaanangalaal‍ sathatham

Oonamenye pukazhtthi sthuthikkunna

Vaanavane ninakku (vandanam..)


5. Mannaril‍ mannavan‍ nee-manukula-

Tthinnu rakshaakaaran‍ nee

Minnum prabhaavamullon‍ pithaavinnu

Sannibhan‍ neeyallayo (vandanam..)


6. Neeyozhike njangal‍kku - Suraloke

Aarullu jeevanaathaa!

Neeyozhike Ihatthil‍ mattaaru-

Millagrahippan‍ parane (vandanam..)




 Lyrics: P V Thommi

Hindi translation available| Use the link|

Taareef ho yishu teri  


No comments:

Post a Comment

Yeshuveppole Aakuvaanയേശുവേപ്പോലെ ആകുവാന്‍ Song No 491

യേശുവേപ്പോലെ ആകുവാൻ  യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ- ഇവയെ കാംക്ഷിക്കുന്നു ഞാൻ ഉറപ്പിക്കെന്നെ എൻ നാഥാ  നിറയ്ക്കയെന്നെ ശുദ്ധാ...