Malayalam Christian song Index

Friday, 17 September 2021

Kaahala naadam kelkkaaraayu കാഹള നാദം കേൾക്കാറായ് Song No 386

കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ

വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ

ആയാറിൽ നീ കണ്ടീടും ദൂതസേനകളെ

അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ


ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ

അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം

വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ

കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം


താമസമില്ലാ തിരുസഭയേ കാലം തീരാറായ്

ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ

അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ

വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ


പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ

വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്

ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ

ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ

ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ

പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം

ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും

ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും


കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ

പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ

പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ

മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ


Kaahala naadam kelkkaaraayu kunjaattin kaanthe
Vyaakulakaalam theeraaraayu krooshin saakshikale
Aayaaril nee kandeeTum doothasenakale
AvaruTe naTuvilen priyanekkaanaam meghatthil

Bandhanamo pala changalayo undaakaam bhoovil
Athilorunaalum thalaraathe paartthaalathu bhaagyam
Vyaakulayaayavale praave baakhaayaaniviTe
KuthuhalaamoTorunaalil nee paaTiTum vegam

Thaamasamillaa thirusabhaye kaalam theeraaraayu
Krooshil maricchavane vegam kaanaam thejasil
Arikalethirtthathinaalettam ksheeniccho praave
Viruthulabhicchavarannaalil chooTum ponmuTiye


Palavidha mooddarkkaTimakalaayu paarkkunne praave
Varume ninnuTe priya kaanthan khedam theerppaanaayu
Kroorajanatthin naTuvil nee paarkkunno praave
Doothaganangalorunaalil poojikkum ninne

Dushikalasamkhyam kettaalum duakhiccheeTaruthe
Prathiphalamellaam priyakaanthan nalkeeTum vegam
Ezhakalpolum ninperil dooshyam cholleeTum
Bhoopathimaarannaalil nin bhaagyam mohikkum

KashTathayo pala pattiniyo undaayitatte
Prathiphalamettam perukeeTum baakhaa vaasikale
Prathikoolatthin kaattukalaal ksheeniccheeTaruthe
Mashihaa raajan ninkoote bottil undallo


Lyrics| Evg. C.V Tharppan

കാഹളം നാദം കേൾക്കാറായ്

കൂടാര ക്രിസ്തീയ സഭ എന്ന പേരിൽ കുന്നംകുളത്തും സമീപപ്രദേശങ്ങളിലും
സി വി താരപ്പൻ  സുവിശേഷ പ്രവർത്തനം നടത്തി സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത താരപ്പൻ
 300 അധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട് അതിൽ ഒരു ഗാനമാണ്,കാഹള നാദം കേൾക്കാറായിഅത് എഴുതാനുള്ള സാഹചര്യം ആ സഭയിൽ കുഞ്ഞിച്ചേടത്തി
 എന്ന ഒരു സഹോദരി ഉണ്ടായിരുന്നു, അവർ ആരാധനയ്ക്ക് പങ്കെടുത്തു എന്ന്  കാരണത്താൽ,അവരെ മുറിയിൽ പൂട്ടിയിട്ടു, ചങ്ങലകൊണ്ട്  കാലിൽ
ബന്ധിപ്പിച്ച് ദാരുണമായി  ഉപദ്രവിച്ച് പട്ടിണിക്കിട്ട് കഷ്ടപ്പെടുത്തി, മുറിയുടെ ചുവർ തുറന്ന് ദ്വാരമുണ്ടാക്കി മലമൂത്രവിസർജ്ജനം ചെയ്തു, സ്വന്തം മാതാ- പിതാ സഹോദരങ്ങളുടെ വിരോധത്തിനിരയായി ആ ചങ്ങലയിൽ കിടക്കുന്ന
സഹോദരിയെ ഓർത്തു ആത്മാവിൽ നിറഞ്ഞു പാടിയ ഗാനമാണ്
കാഹളം നാദം കോൾക്കാറയ്
 അങ്ങനെ ആ വാത്സല്യ സഹോദരി ആ ചങ്ങലയിൽ കിടന്നു വിശ്വാസത്തിൽ മരിച്ചു

സുവിശേഷകൻ  സി വി താരപ്പൻ പാടിയ ഗാനങ്ങല്ലാം
സഹോദരിയും അദ്ധ്യാപികയുമായിരുന്ന ഇളച്ചാർ എഴുതി കെടുത്തു)

No comments:

Post a Comment

Sarvvasrishtikalumonnaay/Yeshu maarathavanസർവ്വസൃഷ്ടികളുമൊന്നായ്

 സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം ഘോഷിച്ചിടും പൊന്നു നാഥനെ യേശു മാറാത്...