Malayalam Christian song Index

Monday, 27 September 2021

Ushakaalam naam ezhunnel‍kkuka ഉഷകാലം നാം എഴുന്നേല്‍ക്കുക Song No 388

 1. ഉഷകാലം നാം എഴുന്നേല്‍ക്കുക

പരനേശുവെ സ്തുതിപ്പാന്‍

ഉഷകാലമെന്താനന്ദം നമ്മള്‍

പ്രിയനോടടുത്തീടുകില്‍


2. ഇതുപോലൊരു പ്രഭാതം നമു

ക്കടുത്തീടുന്നു മനമെ

ഹാ! എന്താനന്ദം നമ്മല്‍ പ്രിയനാ

ശോഭസൂര്യനായ് വരുന്നാള്‍


3. നന്ദിയാലുള്ളം തുടിച്ചീടുന്നു

തള്ളയാമേശു കാരുണ്യം

ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു

നല്ല സന്ദര്‍ഭമാകുന്നു


4. ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ

രെത്രപേര്‍ ലോകം വിട്ടുപോയ്

എന്നാലോ നമുക്കൊരുനാള്‍ കൂടെ

പ്രിയനെ പാടി സ്തുതിക്കാം


5. നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു

നഗ്നനായി തന്നെ പോകുമെ

ലോകത്തിലെനിക്കില്ല യാതൊന്നും

എന്‍റെ കൂടന്നുപോരുവാന്‍


6. ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെ ഓര്‍ത്തി

ട്ടാനന്ദം പരമാനന്ദം

ഹാ! എന്‍ പ്രിയനാം പുതുവാനഭൂ

ദാനം ചെയ്വതെന്താനന്ദം


7. മരുവില്‍നിന്നു പ്രിയന്മേല്‍ചാരി

വരുന്നോരിവള്‍ ആരുപോല്‍

വനത്തില്‍ കൂടെ പോകുന്നേ ഞാനും

സ്വന്തരാജ്യത്തില്‍ ചെല്ലുവാന്‍


8. കൊടുങ്കാറ്റുണ്‍ടീ വനദേശത്തെന്‍

പ്രിയനെ! എന്നെ വിടല്ലെ

കൊതിയോടു ഞാന്‍ വരുന്നേ

എന്‍റെ സങ്കടമങ്ങു തീര്‍ക്കണേ


1. Ushakaalam naam ezhunnel‍kkuka

Paraneshuve sthuthippaan‍

Ushakaalamenthaanandam nammal‍

Priyanotatuttheetukil‍


2.Ithupoloru prabhaatham namu

Kkatuttheetunnu maname

Haa! enthaanandam nammal‍ priyanaa

Shobhasooryanaayu varunnaal‍


3Nandiyaalullam thuticcheetunnu

Thallayaameshu kaarunyam

Oronnoronnaayu dhyaanippaanithu

Nalla sandar‍bhamaakunnu


4. Innale bhoovil‍ paar‍tthirunnava

Rethraper‍ lokam vittupoy

Ennaalo namukkorunaal‍ koote

Priyane paati sthuthikkaam


v5. Nagnanaayi njaan‍ lokatthil‍ vannu

Nagnanaayi thanne pokume

Lokatthilenikkilla yaathonnum

Ente kootannuporuvaan‍


v6. Haa! en‍ priyan‍re prematthe or‍tthi

Ttaanandam paramaanandam

Haa! en‍ priyanaam puthuvaanabhoo

Daanam cheyvathenthaanandam


v7Maruvil‍ninnu priyanmel‍chaari

Varunnorival‍ aarupol‍

Vanatthil‍ koote pokunne njaanum

Svantharaajyatthil‍ chelluvaan‍


v8. kotunkaattun‍tee vanadeshatthen‍

Priyane! enne vitalle

Kothiyotu njaan‍ varunne

Ente sankatamangu theer‍kkane

No comments:

Post a Comment

Angekkaal Vere Onnineyumഅങ്ങേക്കാൾ വേറെ ഒന്നിനേയും Song no 493

അങ്ങേക്കാൾ വേറെ ഒന്നിനേയും സ്നേഹിക്കിലാ ഞാൻ യേശുവേ നീ എനിക്കായി ചെയ്തതും - 4 ഒരു കണ്ണും അത് കണ്ടിട്ടില്ല കാതുകളും അത് കേട്ടതിലാ ഹൃദയത്തിൽ തോ...