Malayalam Christian song Index

Sunday, 16 January 2022

Daivathin snehathin aazhamithu ദൈവത്തിൻ സ്നേഹത്തിൻ ആഴമിത് Song No 402

 ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്

വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ

എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ

എന്നെന്നും ഓർത്തിടും വൻ കൃപയാൽ


കൃപയാൽ കൃപയാൽ (2)

നിത്യം സ്നേഹിച്ച സ്നേഹമിത്

കൃപയാൽ കൃപയാൽ (2)

എന്നിൽ പകർന്നൊരു ശക്തിയിത്


നിന്ദകൾ ഏറിടും വേളകളിൽ

പഴിദുഷി ഏറിടും നാളുകളിൽ

തകർന്നിടാതെ മനം കരുതുന്നവൻ

താങ്ങിടും നിത്യവും തൻ കരത്താൽ;-( കൃപ)…


ഉറ്റവർ ഏവരും കൈവിടുമ്പോൾ

കൂട്ടിനവനെന്‍റെ കൂടെ വരും

മരണത്തിൻ താഴ്വര പൂകിടുമ്പോൾ

തെല്ലും ഭയം എനിക്കേശുകില്ല;- (കൃപ…)


ആയിരം ആയിരം നന്മകൾ നാം

പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ

സാരമില്ലീ ക്ലേശം മാറിടുമേ

നാഥൻ അവൻ എന്നും കൂടെയുണ്ട്;- ( കൃപ…)


1 Daivathin snehathin aazhamithu

Varnnippaan naavinaal aavathille

Ethrayo shreshtamaam than karuthal

Ennennum orthidum van krupayaal

krupayaal krupayaal (2)

Nithyam snehicha snehamithe

Krupayaal krupayaal (2)

Ennil pakarnnoru shakthiyithe


2Nindakal eridum velakalil

Pazhi-dushi erridum naalukalil

Thakarnnidathe manam karuthunnavan

Thangidum nithyavum than karathaal;-( krupa.)


3 Uttavar evarum kaividumpol

Koottinavanente koode varum

Maranathin thaazhavara pookidumpol

Thellum bhayam enikkeshukilla; (- krupa...)


4 Aayiram aayiram nanmakal naam

Praapicha naalukal Orthidumpol

Saramillee klesham maaridume

Naathhan avan ennum koodeyunde;- (krupa...)


IPC Orlando Worship
Lyrics &Music  Pr. T. M Joseph

 




No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...