Malayalam Christian song Index

Thursday, 20 January 2022

Venda dukham thellume വേണ്ട ദു:ഖം തെല്ലുമേ Song No 403

ഈ ഗേഹം വിട്ടുപോകിലും 

ഈ ദേഹം കെട്ടുപോകിലും

കര്‍ത്തന്‍ കാഹള നാദത്തില്‍ 

ഒത്തു ചേര്‍ന്നിടും നാമിനി

 

വിണ്‍ഗേഹം പൂകിടും അന്നു 

വിണ്‍ദേഹം ഏകിടും അന്നു (2)

കര്‍ത്തന്‍ കാഹളനാദത്തില്‍

ഒത്തു ചേര്‍ന്നിടും നാമിനി


കൂട്ടുകാര്‍ പിരിഞ്ഞിടും 

വീട്ടുകാര്‍ കരഞ്ഞിടും

കര്‍ത്തന്‍ കാഹളനാദത്തില്‍ 

ഒത്തു ചേര്‍ന്നിടും നാമിനി


വേണ്ട ദു:ഖം തെല്ലുമേ 

ഉണ്ടു പ്രത്യാശയിന്‍ ദിനം  (2)

കര്‍ത്തന്‍ കാഹളനാദത്തില്‍ 

ഒത്തു ചേര്‍ന്നിടും നാമിനി


കഷ്ടം ദു:ഖം മരണവും 

മാറിപോയിടുമന്ന്  (2)

കര്‍ത്തന്‍ കാഹളനാദത്തില്‍ 

ഒത്തു ചേര്‍ന്നിടും നാമിനി


കോടാകോടി ശുദ്ധരായി 

പ്രിയന്‍കൂടെ വാഴുവാന്‍

കര്‍ത്തന്‍ കാഹളനാദത്തില്‍ 

ഒത്തു ചേര്‍ന്നിടും നാമിനി


Ee geham vittupokilum 

Ee deham kettupokilum  (2)

Karthan kaahala naadathil 

Othu chernnidum naamini

 

Vingeham pookidum annu 

Vindeham ekidum annu  (2)

Karthan kaahala naadathil 

Othu chernnidum naamini

 

Koottukaar pirinjidum 

Veettukaar karanjidum  (2)

Karthan kaahala naadathil 

Othu chernnidum naamini

 

Venda dukham thellume 

Undu prathyaashayin dinam  (2)

Karthan kaahala naadathil 

Othu chernnidum naamini

 

Kastam dukham maranavum 

Maari poyidumannu  (2)

Karthan kaahala naadathil 

Othu chernnidum naamini

 

Kodaakodi shudharaayi 

Priyan koode vaazhuvaan  (2)

Karthan kaahala naadathil 

Othu chernnidum naamini



Lyrics | Pr. K.V Isaac Peechi  

സുവിശേഷ  വേലക്കായി വേർതിരിഞ്ഞപ്പോൾ  ബന്ധുക്കളും  സഹപ്രവർത്തകരും തന്നെ  പരിഹസിക്കുയും ഒറ്റപ്പെടുത്തുകയും ചെയ്ത് വേളകളിൽ ഒരു പിതാവിനെപ്പോലെ കരുതൽ  നൽികി തന്നെ  കൈപിടിച്ച് നടത്തിയ  തോമസുചേട്ടൻ എന്ന വക്തിയുടെ സംസ്കരശ്രുശൂഷ വേളയിൽ  എഴുതിയ  ഗാനമാണിത്  കർത്താൻ  കാഹളനാദത്തിങ്കൽ ഉള്ള  ആ മഹാസമാഗമത്തെ  മുൻകണ്ടുകൊണ്ടു  പ്രത്യയാശാ വചസുകളാൽ  നിറച്ചപ്പോൾ ഉരിത്തിരിഞ്ഞ്  വരികളാണ്  ഈ  ഗാനം  ശ്മശാനത്തിൽ നിന്ന് പിന്തരിയുബോൾ  അദ്ദഹം  പാടി കോടാകോടി ശുദ്ധരായി പ്രിയന്‍കൂടെ വാഴുവാന്‍കര്‍ത്തന്‍ കാഹളനാദത്തില്‍ഒത്തു ചേര്‍ന്നിടും നാമിനി




No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...