അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ
അംമ്പരേ വരുന്ന നാളെന്തു മനോഹരം
1തൻ മണവാളനു വേണ്ടിയലംകരിച്ചുളളാരു
മണവാട്ടി തന്നെയിക്കന്യകാ
2 നല്ല പ്രവർത്തികളായ സുചേലയെ
മല്ല മിഴി ധരിച്ചുകൊണ്ടഭിരമയായ്
3 ബാബിലോൺ വേശൃയോപ്പോലിവളെ മരു
ഭൂമിയിലല്ല കൺമു മാമലമേൽ ദൃഢം
4 നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതിവളിലാണനൃയിലല്ലതു
5 ഇവളുടെ സൂര്യ ചന്ദ്രർ ഒരു വിധത്തിലും വാനം
വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം
6 രസമെഴും സംഗീതങ്ങൾ ഇവളുടെ കാതുകളിൽ
സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും
7 കനകവും മുത്തുരത്നംഇവയണികില്ലെങ്കിലും
സുമുഖിയാമിവൾ കണ്ഠം ബഹു രമണീയമാം
Ambayerushalem amparin kaazhchayil
Ammpare varunna naalenthu manoharam
1 Than manavaalanu vendiyalamkaricchulalaaru
Manavaatti thanneyikkanyakaa
2 Nalla pravartthikalaaya suchelaye
Malla mizhi dharicchukondabhiramayaayu
3 Baabilon veshruyoppolivale maru
Bhoomiyilalla kanmu maamala mel druddam
4 Neelavum veethiyum uyaravum saamyamaayu
Kaanuvathivalilaananruyilallathu
5 Ivalute soorya chandrar oru vidhatthilum vaanam
ViTukayillaval shobha aruthiyillaatthathaam
6 Rasamezhum samgeethangal ivalute kaathukalil
Sukhamarulitum geetham svayamival paattum
7 Kanakavum mutthurathnamivayanikillenkilum
Sumukhiyaamival kandtam bahu ramaneeyamaam
Lyrics| Mahakavi Kunnampurathu Varghese Simon (KVS)
No comments:
Post a Comment