Malayalam Christian song Index

Saturday, 21 May 2022

Ethra nallavaneshuparanഎത്ര നല്ലവനേശുപരൻ Song No414

എത്ര നല്ലവനേശുപരൻ

മിത്രമാണെനിക്കെന്നുമവൻ


തൻതിരുചിറകിൻ മറവിൽ 

ഞാനെന്നും നിർഭയമായ് വസിക്കും  (2)

ഏതൊരു ഖേദവും വരികിലും എന്റെ

യേശുവിൽ ചാരിടും ഞാൻ (2)


2 എന്നെ കരങ്ങളിൽ വഹിച്ചിടും താൻ

എന്റെ കണ്ണുനീർ തുടച്ചിടും താൻ  (2)

കാരിരുൾ മൂടുമെൻ ജീവിതവഴിയിൽ

അനുഗ്രഹമായ് നടത്തും (2)


3 എന്നെ വിളിച്ചവൻ വിശ്വസ്തനാം

എന്നും മാറാത്ത വല്ലഭനാം (2)

ഇന്നെനിക്കാകയാലാകുലമില്ല

മന്നവനെൻ തുണയാം (2)


4 ലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻ

സ്നേഹനാഥനെ അനുഗമിക്കും (2)

നിന്ദകൾ സഹിച്ചും ജീവനെ പകച്ചും

പൊരുതുമെന്നായുസ്സെല്ലാം (2)



Ethra nallavaneshuparan

Mithramaanenikkennumavan


Thanthiruchirakin maravil

Njaanennum nirbhayamaayu vasikkum (2)

Ethoru khedavum varikilum ente

Yeshuvil chaariTum njaan (2)


 2 Enne karangalil vahicchiTum thaan

Ente kannuneer thuTacchiTum thaan

Kaarirul mootumen jeevithavazhiyil

Anugrahamaayu naTatthum


3 Enne vilicchavan vishvasthanaam

Ennum maaraattha vallabhanaam (2)

Innenikkaakayaalaakulamilla

Mannavanen thunayaam  (2)


4Lokasukhangale thyajicchitum njaan

Snehanaathane anugamikkum

Nindakal sahicchum jeevane pakacchum

Poruthumennaayusellaam



No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...