Malayalam Christian song Index

Tuesday, 17 May 2022

Vishvaasatthin‍ naayakan‍ poor‍tthiവിശ്വാസത്തിന്‍ നായകന്‍ Song No 413

1വിശ്വാസത്തിന്‍ നായകന്‍ പൂര്‍ത്തി വരുത്തുന്നവന്‍ യേശു എന്റെ മുന്‍പിലുള്ളതാല്‍ (2)

പതറിടാതെ സ്ഥിരതയോടെ

ഓട്ടം ഓടി തികച്ചിടാന്‍ ആവലേറുന്നേ

   

നിന്‍ മുഖം എത്രയോ ശോഭയായ്‌

കാണുന്നെന്‍ മുന്‍പിലായ്‌ യേശുവേ  (2)

നിന്‍ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാന്‍

നിത്യതയില്‍ ചേര്‍ന്നിടുമല്ലോ (2)


2 നിന്‍ മുഖത്തു നോക്കുവോര്‍ ലജ്ജിതരാകില്ലെന്ന്‌

വാഗ്ദത്തം എനിക്ക്‌ ഉള്ളതാല്‍  (2)

പിന്‍പിലുള്ള സകലത്തെയും

മറന്നു മുന്‍പോട്ടാഞ്ഞുകൊണ്ടെന്‍ 

ഓട്ടം ഓടുന്നേ—                    (2)   നിന്‍


3 കഷ്ടങ്ങള്‍ സഹിച്ചോനാം

യേശുവെ നോക്കീടുമ്പോള്‍

കഷ്ടങ്ങളില്‍ സന്തോഷിക്കുന്നേ  (2)

പ്രാണനാഥന്‍ പോയതായ-പാതയെ

ധ്യാനിച്ചു ഞാനും പിന്‍ഗമിച്ചിടും - (2)- നിന്‍


4 നല്ല പോര്‍ പൊരുതിയോര്‍ ഓട്ടം ഓടി തികച്ചോര്‍

നീതിയിന്‍ കിരീടം ചുടുമ്പോള്‍ (2)

വിശ്വാസത്തെ കാത്തു ഞാനും

നല്‍ വിരുത്‌ പ്രാപിച്ചീടും ശുദ്ധരോടൊത്ത്‌ --(2) നിന്‍


5 ശോഭിത നഗരത്തോടടുക്കുന്തോറുമെപ്പോഴും

അത്യാശ എന്നുള്ളില്‍ ഏറുന്നേ

ഒന്നു മാത്രം എന്റെ വാഞ്ച

നിന്മുഖം കണ്ടെന്നുമെന്നും കൂടെ വാഴണം -- നിന്‍


1 Vishvaasatthin‍ naayakan‍ poor‍tthi

Varutthunnavan‍ yeshu ente mun‍pilullathaal‍

PathariTaathe sthirathayoTe

Ottam oTi thikacchiTaan‍ aavalerunne


Nin‍ mukham ethrayo shobhayaay‌

Kaanunnen‍ mun‍pilaay‌ yeshuve

Nin‍ mukhatthu thanne nokki ottam oti njaan‍

Nithyathayil‍ cher‍nniTumallo


2 Nin‍ mukhatthu nokkuvor‍ lajjitharaakillenn‌

Vaagdattham enikk‌ ullathaal‍

Pin‍pilulla sakalattheyum

Marannu mun‍poTTaanjukonden‍

Ottam Otunne— nin‍


3KashTangal‍ sahicchonaam

Yeshuve nokkeeTumpol‍

KashTangalil‍ santhoshikkunne

Praananaathan‍ poyathaaya

Paathaye dhyaanicchu njaanum pin‍gamicchiTum -- nin‍


4 Nalla por‍ poruthiyor‍ ottam oti thikacchor‍

Neethiyin‍ kireeTam chuTumpol‍

Vishvaasatthe kaatthu njaanum

Nal‍ viruth‌ praapiccheeTum shuddharototth‌ -- nin‍


5 Shobhitha nagaratthotatukkunthorumeppozhum

Athyaasha ennullil‍ erunne

Onnu maathram ente vaancha

Ninmukham kandennumennum koote vaazhanam -- nin‍







No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...