അല്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വർപ്പൂരമാണെന്റെ- നിത്യമാം വീട്
- എന്റെ നിത്യമാം വീട്
1 എൻപ്രയാണകാലം നാലുവിരൽ നീളം
ആയതിൻ പ്രതാപം കഷ്ടത മാത്രം
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺമഹിമ പ്രാപിച്ചെന്നും - വിശ്രമിച്ചിടും-എന്നും
2 പാളയത്തിനപ്പുറത്ത് കഷ്ടമേല്ക്കുക നാം
പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം
നിൽക്കും നഗരം ഇല്ലിവിടെ -
പോർക്കളത്തിലത്രേ നാം
നിൽക്കവേണ്ട പോർപൊരുതു-യാത്ര തുടരാം-വേഗം
3 നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു
കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച-കൊട്ടാരം തന്നിൽ-ആ
4 മുത്തുമയമായ് വിളങ്ങും പട്ടണമാണത്
പുത്തനെരുശലേം പുരം തത്രശോഭിതം
വീഥി സ്വഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം
പട്ടണമതിന്റെ ഭംഗി-വർണ്ണ്യമല്ലഹോ- ഭംഗി
5 പാവനമാം പട്ടണത്തിലാരു കടന്നീടും
പാപമറ്റ ജീവിതം നയിച്ചവരല്ലോ
നീതിയായ് നടന്നു നേർ പറഞ്ഞു മന്നിൽ
പാതിവ്രത്യമുള്ള മണവാട്ടി-മാത്രമേ-മണവാട്ടി
Alpakaalam maathram ie bhoovile vaasam
Sworpuram anente-nithyamam veedu-ente
1 En prayaanakalam naaluviral neelam
Aayathin prathaapam kashtatha maathram
Njaan parannu vegam priyanodu cherum
Vinmahima prapich ennum vishramichidum-ennum
2 Paalayathinappurathu kashtamelkkuka naam
Padupetta yeshuvinte ninda chumakkaam
Nilkkum nagaram illivde porkkalathil-athre naam
Nilkka venda por-poruthu -yaathra thudaraam-vegam
3 Naadu vittu veedu vittu namadheya koottam vittu
Kaadinyamaam shodhanayil yaanam cheythorayi
Koodi onnayi vaazhaan vaanchichethra naalayi
Kaarunyavan panikazhicha-kottaaram thannil-Aa
4 Muthumayamayi vilangum pattanamaanathu
Puthan yerushlaem puram thathra shobhitham
Veethi swacha-spadikathulyam thanka nirmithamaam
Pattanam athinte bhangi-varnyamallaho-bhangi
5 Paavanamaam pattanathil aaru kadanneedum
Paapam-atta jeevitham nayichavarallo
Neethiyayi nadannu ner paranju mannil
Paathivrithyamulla manavaatti-maathrame-manavaatti
Lyric &music|Pr. John Varghese Muttom
No comments:
Post a Comment