പാടും ഞാൻ പരമേശനു സതതം-എന്റെ
പാപമെല്ലാം പോക്കിയതാൽ...
1 അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻ
ആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽ
ആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻ
ആർത്തിയറിഞ്ഞവൻ തന്റെ-വാർത്തയെനിക്കേകിയതാൽ;-
2 പാനം ചെയ് വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെ
സ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻ
മരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെ
മഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ;
3 ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻ
പാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻ
പാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾ
തീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ;-
4 ദൂതർക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷാ
ദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്
ദൂതഗണം കാവലായ് തന്നനുദിനം എനിക്കവൻ
നൂതനമാം ദൂതുകളും ഊനമെന്യേ നൽകീടുന്നു;-
5 കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്റേശുവേപ്പോലാക്കിടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു
ചേർന്നുനിന്നു സ്തുതി-
ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു
6 കാത്തിരിക്കുന്നവനെ ഞാൻ കണ്ടിടുവാനെന്റെ
കൺകൾ കൊതിച്ചിടുന്നധികമായ് കുതുകമോടെ
കാലമേറെ ചെല്ലുംമുമ്പേ
കാഹളനാദം കേൾക്കുവാൻ
കാതുകളും കൊതിക്കുന്നേ
കാരുണ്യവാരിധേ ദേവാ;-
7 വാട്ടവും മാലിന്യവുമേ ഒട്ടുമേശിടാതെയുള്ളോ-
രുത്തമമാമവകാശം ലഭ്യമാക്കുവാൻ
തിട്ടമായിട്ടവനെന്നെ ചേർത്തീടും മണിയറയിൽ
പാട്ടുപാടും കൂട്ടരുമായ്
കോടി-കോടി യുഗംവാഴാൻ;-
Padum njaan parameshanu sathatham-ente
Papamellaam pokkiyathaal...
1 Athrayu’mallashirvadam okkeyum labhicheduvan
Aarthi pundu kathirunna kalamathingkal
Aarthiye therthavane njaan aarthu goshicheduvanen
Aarthiarinjavan thante-vartha enikkekiyathal;-
2 Panam cheyvan kashdathayin panapathram avan kude
Snanam elppan krupa’nalki prethiayavan
Marichu njaan kallarayil adakkappettavan kude
Mahathvamay jeevichedan mahimayin aaviyale;-
3 Aarkumekan sadhya’mallathathma shakthi labhyamakan
Parthhivan mun aarthiode kathirunnu njaan
Parthavanen durithangkal orthavanen prarthhanakal
Therthavanen durithangal vagdathathin aaviyaale;-
4Dutharkkum kudavakasham lebhyamakathulla raksha
Duthariyichedan bhagyam labhichenikke
Duthagenam kavalay-thannanu dinam enikkavan
Nuthanamam duthukalum unamennye nalkidunnu;-
5 Kashdathayo pattiniupadravamo nagnathayo
Kashta’metten yeshuveppol aakedunnenne
Ottanekam siddhanmarodothu chernnu ninnu sthuthi-
Charthiduvan avan enne yogyan aakki therthathorthu;-
6 Kathirikkunnavane njaan kandiduvan ente
Kankal kothichidunnadhikamay kuthukamode
Kalamere chellum munpe kahalanadam kelkkuvan
Kathukalum kothikkunnu karunnya varithe deva;-
7 Vaattavum maalinnyavume ottum eshidathe’ullo-
Rutha’mam’avakasham lebhyamakkuvan
Thittamaittavanenne cherthidum maniyarayil
Pattupadum kuttarumayi kodi kodi yugam vazhan;-
No comments:
Post a Comment