പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്
തേടുവിൻ പുതിയ സംഗീതങ്ങളെ
1 പാടുവിൻ പൊൻ വീണകളെടുത്തു സം-
ഗീതങ്ങൾ തുടങ്ങീടുവിൻ
പാരിലില്ലിതുപോലൊരു രക്ഷകൻ
പാപികൾക്കാശ്രയമായ്;- പാടുവിൻ...
2 ദേശം ദേശമായ് തേജസ്സിൻ സുവിശേഷ-
കാഹളം മുഴക്കിടുവിൻ
യേശുരാജൻ ജയിക്കട്ടെ, യെരിഹോ
മതിലുകൾ വീണിടട്ടെ;- പാടുവിൻ..
3 ഓമനപ്പുതുപുലരിയിൽ നാമിനി-
ചേരും തൻ സന്നിദ്ധിയിൽ
കോമാളമാം തിരുമുഖകാന്തിയിൽ
തീരും സന്താപമെല്ലാം.;- പാടുവിൻ...
4 ഈ ദൈവം ഇന്നുമെന്നേക്കും
നമ്മുടെ ദൈവമല്ലോ
ജീവകാലം മുഴുവനുമവൻ നമ്മെ
നൽവഴിയിൽ നടത്തും;- പാടുവിൻ
Paduvin sahajare! Kuduvin kuthuharay
Theduvin putiya samgee’thangale
1 Paduvin pon veenakaleduthu sam-
Geethangal thudangiduvin
Parilillithupoloru rakshakan
Papikl’kashrayamay;- paduvin
.
2 Desham deshamayi thejasin suvishesha
Kahalam muzhakiduvin
Yeshurajan jayikette, yariho
Mathilukal veenidatte;- Paduvin
3 Omana’puthu’pulariyil namini-
Cherum than sanidhiyil,
Komalamam thiru’muka’kandhiyil
Thirum santhapamellam;- Paduvin
4 Ie daivam ennu’mennekum
Nammude daivamallo,
Jeevakalam muzhuvanum’avan namme
Nalvazhiyil nadathum;- Paduvin
No comments:
Post a Comment