1 സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുള്ള സ്നേഹസ്വരൂപൻ
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ;-
2 പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
കൂരിരുൾ നാളുകളടുത്തടുത്തേ
ഝടുതിയായി ജീവിതം പുതുക്കിനിന്നീടുകിൽ
ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം
3 കഷ്ടതയില്ലാത്ത നാളു വന്നടുത്തേ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ
ഇഷടമോടേശുവിൻ കൂടെ വസിക്കാം
4 അന്ധതയില്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ
അന്ധകാര പ്രഭു വെളിപ്പെടും മുമ്പേ
സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം
5 തിരുസഭയെ നിൻ ദീപങ്ങളാകവെ
ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ
മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ
മണവാളനെപ്പോൽ നാം മറുരൂപമാകാൻ
6 സൈന്യബലത്താൽ രാജ്യങ്ങളാകവേ
തകർന്നുടഞ്ഞീടുന്നു ദിനംദിനമായ്
സൈന്യത്തിൻ ശക്തിയാൽ ഒന്നിനാലുമല്ല
ആത്മബലത്താൽ ജയമെടുക്കേണം;-
1 Seeyone nee unarnezhunelkuka
Shalem rajanitha varuvaarai
sheelagunamulla snehaswrupan
aakasha megathil ezhunnalli varume;-
2 pakalulla kaalangal’ananjanaju’poi
Kurirul naalukal-aduthaduthe
Dhaduthiyai jeevitham puthuki’ninnidukil
Udalode priyane ethirelpan pokam;-
3 Kashtatha illatha naalu vannaduthe
Thushtiyai jeevitham cheithidame
Dhushta’lokathe veruthu vitteedukil
Ishtamod’yeshuvin koode vasikam;-
4Andhatha illatha naalu vannaduthe
Svandhana jeevitham cheithidame
Andhakara prebhu velipedum mumpe
Snanthosha’margamathil gamichidume nam;-
5 Thirusabhaye nin deepangalaakave
Divyaprabhayaal jvalichidatte
Mahimayil meghathil ezhunnalli varumpol
Manavalaneppol naam maruroopamaakaan;-
6 Sainyabalatthaal raajyngalaakave
Thakarnnudanjnjeedunnu dinam dinamaay
Sainyatthin shakthiyaal onninaalumalla
Aathmabalatthaal jayamedukkenam;
No comments:
Post a Comment