Malayalam Christian song Index

Sunday, 4 September 2022

Divya thejassinay vilikkappettoreദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ Song no 427

ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ

ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക


1 ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ

സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ

വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം

വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം;-


2 ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും

സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും

അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ

താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക;-


3 നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ

അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും

ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ

ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ;-


4 നീതികെട്ടോർ നീതികേടിൽ വർത്തിച്ചീടുമ്പോൾ

ദോഷവഴിയിൽ ജനങ്ങളേറ്റം വിരഞ്ഞോടിടുമ്പോൾ

നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ

വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ;-


5 വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ

ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക

ലോകത്തെ ജയിച്ച ജയവീരൻ യേശുവിൻ

വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക;-



Divya thejassinay vilikkappettore

Daivahitham enthennippol thiricharriyuka


1 Aathmavilum sathyathilum aaradhikkuvan

Sathya christianithvam ninnil velippeduthuvaan

Vishuddhanmarkkangorikkalayi bharamelppichathaam

Vishvaasathinayi neeyum porcheyithedanam;-


2 Lokam ninne ettavum pakachidumpozhum

Snehitharum ninne kaivediyum nerathum

Avan ninakku mathrukaa purushan aakayaal

Thaan poya patha dhyanichennum pinpatteduka;-


3 Neethimaan prayaasamodu raksha nedukil

Adharmikalkkum paapikalkkum gathi’yenthayidum

Ithra valiya rakhshaye aganyamakkiyal

Daiva nyayavidhiyil ninnu thetti ozhiyumo;-


4 Neethikettor neethikedil varthichedumbol

Dosha vazhiyil janangalettam virenjoodedumbol

Neethimaanmaar iniyum’adhikam neethi’cheyatte

Vishuddhan iniyum thannethanne vishuddhekarikkatte;-


5 vishvasthinanthamaya raksha prapippaan

aathmashakthi thannil ninne kaathukolluka

lokathe jayicha jayaveeran yeshuvin

van krupayal neeyum lokathe jayikkuka;-


                                                       (കടപ്പാട്

No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...