മറവിടമായെനിക്കേശുവുണ്ട്
മറിച്ചിടും അവനെന്നെ ചിറകടിയിൽ
മറന്നിടാതെവിടെന്നെ കരുതിടുവാൻ
മാറാതെയവനെന്റെ അരികിലുണ്ട്
അനുദിനവും അനുഗമിപ്പാൻ
അവൻ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദ ജീവിത വഴിയിലിന്ന്
അനുഗ്രഹമായെന്നെ നടത്തിടുന്നു
വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയിൽ വലഞ്ഞു ഞാനലയാനിട
വരികയില്ലവനെന്നെ എന്നെ പിരിയില്ല
വലുതുകൈ പിടിച്ചെന്നെ നടത്തീടുന്നു
ഇതാ വേഗം ഞാൻ വാനവിരിവിൽ
ഇനിയും വരുമെന്നരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെനേൄ വസിച്ചീടുന്നു
പലവിധമാം എതിരുകളെൻ
പാതയിലടിക്കടി ഉയർന്നിടുമ്പോൾ
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നിൽക്കുവാൻബലം തരുന്നു
Maravidamay enikkeshuvundu
Marachidum avanenne chirakadiyil
Marannidathividenne karuthiduvan
Maarathe avanente arikil undu
Anudhinavum anugamippan
Avan nalla maathruka aakunnenikku
Aanandha jeevitha vazhiyil innu
Anugrahamay enne nadathidunnu
Vilicha Daivam viswasthanallo
Vazhiyil valanju njan alayanida
Varikayillavanenne pirikayilla
Valathu kai pidichenne nadathidunnu
Itha vegam njan vaana viravil
Iniyum varumennu aruli cheytha
Ie nalla Nadhane kaanuvaanay
Iravum pakalum enni vasichidunnu
Pala vidhamam ethirukal en
Paathayil adikkadi uyarnnidumbol
Paalikkum parichode paramam enne
Patharathe nilkkuvan balam tharunnu
No comments:
Post a Comment