നിന്റെ ഹിതം പോലെയെന്നെ
നിത്യം നടത്തിടണമേ
എന്റെ ഹിതം പോലെയല്ലേ
എന്‍ പിതാവേ എന്‍ യഹോവേ
ഇമ്പമുള്ള ജീവിതവും
ഏറെ ധനം മാനങ്ങളും
തുമ്പമറ്റ സൌഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയന്‍
നേരു നിരപ്പാം വഴിയോ
നീണ്ട നടയോ കുറുതോ
പാരം കരഞ്ഞോടുന്നതോ
പാരിതിലും ഭാഗ്യങ്ങളോ
അന്ധകാരം ഭീതികളോ
അപ്പനേ പ്രകാശങ്ങളോ
എന്ത് നീ കല്പിച്ചിടുന്നോ
എല്ലാമെനിക്കാശിര്‍വാദം
ഏത് ഗുണം എന്നറിവാന്‍
ഇല്ല ജ്ഞാനം എന്നില്‍ നാഥാ
നിന്‍ തിരു നാമം നിമിത്തം
നീതി മാര്‍ഗത്തില്‍ തിരിച്ചു
അഗ്നി മേഘ തൂണുകളാല്‍
അടിയനെ എന്നും നടത്തി
അനുദിനം കൂടെയിരുന്ന്
അപ്പനെ കടാക്ഷിക്കുകെ
Ninte hitham poleyenne
Nithyam nadatthidaname
Ente hitham poleyalle
En pithaave en yahove
Impamulla jeevithavum
Ere dhanam maanangalum
Thumpamatta soukhyangalum
Chodikkunnille adiyan
Neru nirappaam vazhiyo
Neenda nadayo kurutho
Paaram karanjoTunnatho
Paarithilum bhaagyangalo
Andhakaaram bheethikalo
Appane prakaashangalo
Enthu nee kalpicchiTunno
Ellaamenikkaashirvaadam
Ethu gunam ennarivaan illa
Jnjaanam ennil naathaa
Nin thiru naamam nimittham
Neethi maargatthil thiricchu
Agni megha thoonukalaal
Adiyane ennum nadatthi
Anudinam koodeyirunnu
Appane kataakshikkuke
Lyrics & Music: Mosa Valsam
Vocal: Sithara Krishnakumar
No comments:
Post a Comment