Malayalam Christian song Index

Friday, 9 September 2022

Njaan padumee nalini modalഞാൻ പാടുമീ നാളിനി മോദാൽ Song No 431

ഞാൻ പാടുമീ നാളിനി മോദാൽ 

കുഞ്ഞാട്ടിൻ വിലയേറും

രക്തത്താലെന്നെ വീണ്ടതിനാൽ


1 വെറും വെള്ളിയല്ല എന്നെ വാങ്ങുവാൻ

പൊൻവീരൃമേ അല്ല മറുവിലയായ്

എൻ പേർക്കു യാഗമായ് തീർന്നവനാം

ദൈവകുഞ്ഞാട്ടിൻ വിലയേറും 

രക്തത്താലെന്നെ വീണ്ടതിനാൽ;- ഞാൻ...


2 അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻ

വൻ പീഢയാൽ വലഞ്ഞീടും നാൾ

എന്നേശു മാർവ്വതിലാശ്വാസം-

കൊണ്ടു നിത്യം പാടും മോദമായ്

സ്തുതി സ്തോത്രം യേശുവിന്;- ഞാൻ...


3 കുരുശും ചുമലേന്തിയ നാഥനെ

യെറുശലേം വഴി പോയവനെ

കുരിശിൽ ചിന്തിയ ചോരയാൽ

പുതുജീവമാർഗ്ഗത്തിൽ ഞാൻ നടപ്പാൻ

നാഥാ അരുൾക കൃപ;- ഞാൻ...


4 തിരുവാഗ്ദത്തമാം ആത്മമാരിയാൽ

എന്നെ നനയ്ക്കണമേ കൃപയാൽ

നിന്നോളം പൂർണനായ് തീർന്നു ഞാൻ

സർവ്വ ഖിന്നതയാകെയകന്നു വിണ്ണിൽ

അങ്ങു ചേർന്നിടുവാൻ;- ഞാൻ...


Njaan padumee nalini modal

Kunjattin vilayerum

Rakthathal enne veendathinal


1 Verum velliyalla enne vangkuvan

Ponveerrume alla maruvilayayi

En perkku yagamayi theernnavanam

Daiva kunjattin vilayerum

Rakathathalenne veendathinal;-


2 Athi dhukithanayi bhuvil theernnu njaan

Van peedayal valanjedum nal

Enneshu marvvathil aashvasam

Kondu nithyam padum modamayi 

Sthuthi sthothram yeshuvine;-


3Kurishum chumalenthiya nathhane

Jerushalem vazhi poyavane

Kurishil chinthiya chorayal

Puthu jeeva margathil njaan nadappan

Nathha arulka krupa;-


4 Thiru vagdathamam athma mariyal

Enne nanaykkaname krupayal

Ninnolam purnnanayi thernnu njaan 

Sarvva’khinnatha ake akannu vinnil

Angku chernniduvan;-

                           


Lyrics & music:  Pr. T.C Joshua 

singers:|  Abin johnson|, Pheba johnson,| Helena johnson


No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...