Malayalam Christian song Index

Tuesday, 13 September 2022

Saalem rajan varunnoru dhonikal ശാലേം രാജൻ വരുന്നൊരുധ്വനികൾ Song No435

ശാലേം രാജൻ വരുന്നൊരുധ്വനികൾ

ദേശമെങ്ങും മുഴങ്ങിടുന്നു

സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക

വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ (2)


1 വീശുക ഈ തോട്ടത്തിനുള്ളിൽ

ജീവയാവി പകർന്നിടുവാൻ

ജീവനുള്ളവർ പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ

ദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം...


2 ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ

ശക്തിയായൊരു വേലചെയ്‌വാൻ (2)

കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക

വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- (2)                                                                        (ശാലേം...)


3 അത്ഭുതങ്ങൾ അടയാളങ്ങളാൽ

സത്യസഭ വെളിപ്പെടുന്നു  (2)

ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു

കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- (2)

                                                                 (ശാലേം...)

4 ദീപെട്ടികൾ തെളിയിച്ചുകൊൾക

എണ്ണപ്പാത്രം കവിഞ്ഞിടട്ടെ

ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ

വാനിൽപോകുവാൻ ഒരുങ്ങിനില്ക്കും ഞാൻ-(2)                                                                            (ശാലേം...)


    

Saalem rajan varunnoru dhonikal 

Desamengum muzhangidunnu 

Sodara nee orungeeduka lokam veruthiduka

Vegam gemichiduvan vanil parannu pokan  (2)


1 Veeshuka ee thottathinullil 

   Jeevayavi pakrneeduvan (2)

   Jeevanulla pattu paduvan sakshi cholluvan 

   Doothariyippan sabhaunaruvan; (2)


2 Kristhu-veerar unarnnu sobhippan 

   Sakthiyayoru vela-cheyuvan  (2)

   Kakshitham idichu kalaka, snehathalonnika     

   Visvasam koodatte melum dairiam nalkatte (2)


3 Albhuthangal adayalangalal 

   Sathya-sabha velippedunnu 

   Bhuthangal alari odunnu puthu bhasha kelkunnu 

   Kushta rogam marunnu janam onnu cherunnu;


4  Deepetikal theliyichu-kolka

   Enna pathram kavinjidatte (2)

   Sobhayulla koottarodothu Per vilickumpol

   Vaanil pokuvan orungi nilkum njan;-(2) 

                                    This video from  Maramon  Convention & V squire TV



No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...