Malayalam Christian song Index

Sunday, 4 September 2022

Sthothrame sthothrame priya Yeshuസ്തോത്രമേ സ്തോത്രമേ പ്രിയ യേശു Song No 426

സ്തോത്രമേ സ്തോത്രമേ പ്രിയ യേശു

രാജനെന്നും സ്തോത്രം പ്രിയ

യേശുരാജനെന്നും – സ്തോത്രം


1 പാപവും അതിൻഫലമാം ശാപങ്ങളും എല്ലാം

ക്രൂശിലേറ്റ സ്നേഹത്തെ ഞാനോർത്തു

നന്ദിയോടെ നിന്നടി വണങ്ങി;- സ്തോത്ര...


2 ദൂതസഞ്ചയം എനിക്കു കാവലായി തന്നു

ദൂതരെക്കാൾ ശ്രേഷ്ഠമായ സ്ഥാനം

ദാനമായി തന്നതിനെ ഓർത്തു;- സ്തോത്ര..


.3 ഞാനിനീ ഭയപ്പെടുവാൻ ദാസ്യാത്മാവേ അല്ല

പുത്രത്വത്തിൻ ആത്മാവിനാലെന്നെ

പുത്രനാക്കി തീർത്ത കൃപയോർത്തു;- സ്തോത്ര...


4 സ്വർഗ്ഗരാജ്യത്തിൻ വിശിഷ്ട വേല എനിക്കേകി

സ്വർഗ്ഗീയമാം ഭണ്ഡാരത്തിനെന്നെ

സ്വർഗ്ഗനാഥൻ കാവലാക്കി സ്തോത്രം;- സ്തോത്ര...


5 പാപത്തിനടിമയിൽ ഞാൻ വീണിടാതെ എന്നും

പാവനമാം പാതയിൽ നടത്തി

പാവനാത്മ കാത്തിടുന്നതോർത്തു;- സ്തോത്ര...


6 ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റി

ഭാരമെല്ലാം തൻ ചുമലിലേറ്റി

ഭാരമെന്യേ കാത്തിടുന്നതോർത്തു;- സ്തോത്ര...


7 എണ്ണമില്ലാതുള്ള നിന്റെ വൻ കൃപകളോർത്തു

എണ്ണി എണ്ണി നന്ദിയാൽ നിറഞ്ഞു

എണ്ണമെന്യേ വന്ദനം തരുന്നേ;- സ്തോത്ര..



Sthothrame sthothrame priya Yeshu

Rajanennum sthothram priya

Yeshu rajanennum sthothram


1 Paapavum athinbhalamam shapangalum ellam

Krooshiletta snehathe njaan orthu

Nandiyode ninnadi vanangi;-


2 Dutha sanchayam enikku kavalai thannu

Dutharekkal shreshdamaya sthanam

Danamayi thannathine orthu;-


3 Njanini bhayappeduvan dasyathmave alla

Puthrathvathin athmavinal enne

Puthranaaki thertha krupayorthu;-


4 Sworgga rajyathin vishishda vela enikkeki

Sworgeyamam bhandarathinenne

Sworga nathhan kavalakki sthothram;-


5 Papathin adimayil njaan venidathe ennum

Pavanamam paathayil nadathi

Pavanathma kathidunnathorthu;-


6 Oronalum njangalkkullathellam thannu potti

Bharamellam than chumaliletti

Bharamenniye kathidunnathorthu;-

.

7 Ennamillathulla ninte van krupakal orthu

Enni enni nandiyal niranju

Ennamenniye vandanam tharunne;-


                                                                  (  കടപ്പാട്) 

Lyrics| Pr. P. P Mathew  Karthikapally


No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...