Malayalam Christian song Index

Monday, 19 September 2022

Thumpamellaam theernnenതുമ്പമെല്ലാം തീർന്നെൻ Song No 440

തുമ്പമെല്ലാം തീർന്നെൻ

ഇമ്പമുള്ളാ വീട്ടിൽ 

ചെന്നുചേരുവാൻ ഉള്ളം വെമ്പിടുന്നു

ഭള്ളുര ചെയ്തിടും നാശലോകം തന്റെ

 ആശമറന്നോടി ഗമിച്ചീടുന്നു (2)


ഉള്ളുരുകുമിന്നിൻ തേങ്ങലുകൾ മാറും 

നല്ല നാഥൻ സന്നിധേ എത്തിടുമ്പോൾ

അന്നു പാടും ഒന്നായി

ദൂതരുമായി ചേർന്ന്

പ്രാണനാഥൻ യേശുവേ  വാഴ്ത്തിടുമേ (2)

                    (തുമ്പമെല്ലാം )


മന്നിലെന്റെ കാലം

കണ്മണിപോലെ കാത്ത

നല്ലനാഥൻ സന്നിധേ എത്തിടും ഞാൻ 

അങ്ങു ചെന്ന് ചേർന്ന്

വിണ്ണിൻ ഗാനം പാടി

ആമോദമോടേശുവേ പുൽകിടുമേ (2)

                  (തുമ്പമെല്ലാം )



Thumpamellaam theernnen

Impamullaa veettil 

Chennucheruvaan ullam vempidunnu

Bhallura cheythidum naashalokam Thante

Aashamarannodi gamiccheeTunnu (2)


Ullurukuminnin thengalukal maarum 

Nalla naathan sannidhe etthidumpol

Annu paaTum onnaayi

Dootharumaayi chernnu

Praananaathan yeshuve  vaazhtthidume (2)

                    (thumpamellaam )


Mannilente kaalam

Kanmanipole kaattha

Nallanaathan sannidhe etthidum njan 

Angu chennu chernnu

Vinnin gaanam paadi

AamodamoTeshuve pulkidume (2)

                  (thumpamellaam )


                                         


Lyrics | Prince Nilambur

Vocal | Prince Nilambur

No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...