Malayalam Christian song Index

Sunday, 4 September 2022

Vandhaname yeshu rekshakaneവന്ദനമേ യേശു രക്ഷകനെൻ Song No 428

വന്ദനമേ യേശു രക്ഷകനെൻ നായകനെ

വന്ദനമേ… വന്ദനമേ…

വന്ദനത്തിനെന്നും യോഗ്യനേ


നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ

നിന്നുടെ വന്ദനം എന്നുമെൻ ഗാനമാം;- വന്ദ…


കാൽവറി ദർശനം കാണുന്നെൻ മുമ്പിലായ്

അൻപിനാലുള്ളവും കണ്ണും നിറയുന്നേ;- വന്ദ…


പൊന്നു മഹേശനെ നിന്നുടെ കാരുണ്യം

സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ;- വന്ദ…


പാപവും ശാപവും രോഗവും നീങ്ങി ഞാൻ

നീതിമാനാകുവാൻ ശാപമായ്ത്തീർന്നോനെ;- വന്ദ…


ഇളകാത്ത രാജ്യമാം സീയോനെൻ സ്വന്തമാം

പരനോടുകൂടെ ഞാൻ നിത്യമായ് വാണീടും;- വന്ദ…


പരമാനന്ദപ്രദം പരിശുദ്ധ ജീവിതം

പരലോകതുല്യമെൻ വിശ്വാസ സേവനം;- വന്ദ…


ഭാരങ്ങൾ തീർന്നു ഞാൻ ആനന്ദിച്ചീടുവാൻ

ഭാരങ്ങൾ തീർത്ത എൻ കാരുണ്യവാരിധേ;- വന്ദ…


Vandhaname yeshu rekshakanen nayakane

Vandhaname…..vandhaname

Vandhanathinennum yogyane


1 Ninnanugrehangal ennil nee thannathal

Ninnude vandhanam ennumen ganamam


2 Kalvari dharsanam kanunnen mumpilai

Anpinalullavum kannum nirayunne


3 Ponnu mahesane ninnude karunnyam

Sandhathamorthu najan nandhiyal padume


4 Papavum sapavum rogavum neengi najan

Neethiman akuvan sapamai theernnone


5 Ilakatha rajyamam seeyonen swondamam

Paranodu koode najan nithyamai vanidum


6 Paramanandhapredam parisutha jeevitham

Paraloka thulliamen viswasa sevanam


7 Bharangal theernnu najan anandhichiduvan

Bharangal theertha en karunnya vaarithe

                                                       (കടപ്പാട്) 

No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...