Malayalam Christian song Index

Monday, 7 November 2022

Parishudhanaam thathane പരിശുദ്ധനാം താതനേ Song No 442

 1 പരിശുദ്ധനാം താതനേ

കരുണയിൻ സാഗരമേ

കൃപയിൻ ഉറവിടമേ

ആശ്വാസദായകനേ


നാഥാ നീ മതിയെനിക്ക് 

നിൻ കൃപമതിയെനിക്ക്

ഈ മരുയാത്രയതിൽ

തിരുകൃപ മതിയെനിക്ക്


2 ജീവിത യാത്രയതിൽ

ഭാരങ്ങളേറിടുമ്പോൾ

തളരാതേ ഓടിടുവാൻ 

തിരുകൃപ മതിയെനിക്ക്;- നാഥാ...


3 ലോകത്തെ വെറുത്തീടുവാൻ

പാപത്തെ ജയിച്ചിടുവാൻ

ശത്രുവോടെതിർത്തിടുവാൻ 

തിരുകൃപ മതിയെനിക്ക്;- നാഥാ...


4 വിശുദ്ധിയെ തികച്ചീടുവാൻ

വിശ്വാസം കാത്തുകൊൾവാൻ

എന്നോട്ടം ഓടിത്തികപ്പാൻ

തിരുകൃപ മതിയെനിക്ക്;- നാഥാ...

  

Parishudhanaam thathane

Karunayin saagarame

Krupayin uravidame

Aashvasa’daayakane


Nathaa nee mathiyenikke

Nin kripamathiyenikke

Ie maruyaathrrayathil

Thiru’krpa mathiyenikke


Jeevitha yaathrrayathil

Bharangal’eridumpol

Thalarathe odiduvaan

thiru’krpa mathiyenikke


Lokathe verutheeduvan

Papathe jayicheduvan

Shathruvodethirtheduvan

thiru’krpa mathiyenikke


Vishudhiye thikacheduvan

Vishvasam kathukolvan

Ennottam odithikappan

Thiru’krpa mathiyenikke


Vocals - Rachel Philip (Mumbai)

                        

No comments:

Post a Comment

Kazhinja varshangalellamകഴിഞ്ഞ വർഷങ്ങളെല്ലാം Song No 495

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെ കരുണയിൻ ചിറകടിയിൽ പൊതിഞ്ഞു സൂക്ഷിച്ചതാൽ നന്ദിയാൽ നിറഞ്ഞു മനമേ നന്മനിറഞ്ഞ മഹോന്നതനാം യേശുരാജനെ...