Malayalam Christian song Index

Wednesday, 15 November 2023

Unarvarulka inneram devaaഉണർവരുൾക ഇന്നേരം ദേവാ song no 454

 ഉണർവരുൾക ഇന്നേരം ദേവാ

ആത്മ തേജസ്സിനാലേ മേവാൻ

ഈ യുഗാന്ത്യവേളയിൽ

വാനിൽ നിന്നു ഞങ്ങളിൽ

      (ഉണർവരുൾക)

1 താവക തൂമുഖത്തിൻ ദർശനം

ദാസരിൽ നൽകുക (2)

ദൂതവൃന്ദം സാദരം 

വാഴ്ത്തിടും ആശിഷദായകാ

ഹല്ലേലുയ്യാ പാടുവാൻ

അല്ലൽ പാടേ മാറുവാൻ

ദയ തോന്നണമേ സ്വർഗ്ഗതാതാ;

                    (ഈ യുഗാന്ത്യ)


2 ആണ്ടുകൾ ആകവെ 

തീർന്നിടും ആയതിൻ മുന്നമേ (2)

നാഥാ നിൻ കൈകളിൻ 

വേലയെ ജീവിപ്പിക്കേണമേ

നിന്നാത്മാവിലാകുവാൻ

നിത്യാനന്ദം നേടുവാൻ

കൃപയേകണമേ സ്വർഗ്ഗതാതാ;-

                 (ഈ യുഗാന്ത്യ)


3 ആദിമസ്നേഹവും ജീവനും

 ത്യാഗവും മാഞ്ഞുപോയ് (2)

ദൈവവിശ്വസമോ കേവലം

 പേരിനു മാത്രമെ

വന്നാലും നിന്നാലയെ

തന്നാലും ജീവാവിയെ

തിരു വാഗ്ദത്തംപോൽ സ്വർഗ്ഗതാതാ;-

                (ഈ യുഗാന്ത്യ)


4 കാഹളനാദവും കേൾക്കുവാൻ

ആസന്നകാലമായ്  (2)

വാനിൽനീവേഗത്തിൽ

ശോഭിക്കും ആത്മമണാളനായ്

നിൻ വരവിൻ ലക്ഷ്യങ്ങൾ

എങ്ങുമേ കാണുന്നിതാ

ഒരുക്കീടേണമേ സ്വർഗ്ഗതാതാ; 


             (ഈ യുഗാന്ത്യ)


Unarvarulka inneram devaa

Aathma thejasinaale mevaan

Ee yugaanthyavelayil

vaanil ninnu njangalil

(Unarvarulka)


1 Thaavaka thoomukhatthin 

darshanam daasaril nalkuka (2)

Doothavrundam saadaram

vaazhtthiTum aashishadaayakaa

Halleluyyaa paaduvaan

Allal paaTe maaruvaan

Daya thonnaname svarggathaathaa;-


            (Ee yugaanthyavelayil)


2 Aandukal aakave theernnidum

Aayathin munname (2)

Naathaa nin kykalin velaye

jeevippikkename

Ninnaathmaavilaakuvaan 

Nithyaanandam neTuvaan

Krupayekaname svarggathaathaa;-

             (Ee yugaanthyavelayil)

3 Aadimasnehavum jeevanum

Thyaagavum maanjupoyu (2)

Dyvavishvasamo kevalam

Perinu maathrame

Vannaalum ninnaalaye

Thannaalum jeevaaviye

Thiru vaagdatthampol svarggathaathaa;-

             (Ee yugaanthyavelayil)

4Kaahalanaadavum kelkkuvaan

Aasannakaalamaayu (2)

Vaanilneevegatthilshobhikkum

Aathmamanaalanaayu

Nin varavin lakshyanga

Engume kaanunnithaa

OrukkeeTename svarggathaathaa;-

         (Ee yugaanthyavelayil)


Lyrics & Music: Pr. John Varghese muttam



Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...