Malayalam Christian song Index

Wednesday 28 February 2024

Sthuthikku yogyanam Yeshu nadhaസ്തുതിക്കു യോഗ്യനാം യേശു നാഥാ Song No 469

 സ്തുതിക്കു യോഗ്യനാം യേശു നാഥാ

വരുന്നു ഞാനിന്നു നിൻ സന്നിധേ

പൂർണ്ണമായ് എന്നെ ഞാൻ നൽകിടുന്നു

പകരുക ശക്തി എന്നിൽ നാഥാ


യേശുവേ നീ മാത്രം എന്നെന്നെന്നും ആരാധ്യൻ

നിനക്കു തുല്യനായ് ആരുമില്ല

സ്വർഗ്ഗത്തിലും ഇന്നും ഭൂമിയിലും ഇന്നും

നിനക്കു തുല്യനായ് ആരുമില്ല;

കൃപയുടെ ആധിക്യത്താലെ ഇന്ന്

നടത്തിടുന്ന എന്‍റെ യേശു നാഥാ(2)


പത്മോസിൻ ദ്വീപിൽ ഞാൻ ഏകനായാലും

തിച്ചൂളയിൻ മദ്ധ്യ ആയിടിലും;

കൂട്ടിനായ് വന്നിടും കൂടെ നടന്നിടും

മാർവ്വോടു ചേർത്തെന്നെ അണച്ചിടും(2);-


നിൻ സ്നേഹത്തിന്‍റെ ആഴമെത്രയോ

വർണ്ണിച്ചിടാനെനിക്കാവുകില്ലേ;

നടത്തിയ നിന്‍റെ വഴികളോർത്തെന്നാൽ

എങ്ങനെ ഞാൻ നിന്നെ മറന്നിടും(2);


1Sthuthikku yogyanaam yeshu nathhaa

Varunnu njaaninnu nin sannidhe

Purnnamaay enne njaan nalkidunnu

Pakaruka shakthi ennil nathhaa


Yeshuve nee mathram ennennennum aaraadhyan

Ninakku thulyanaay aarumilla

Svarthilum innum bhumiyilum innum

Ninakku thulyanaay aarumilla;

Krpayude aadhikyathaale inne

Nadathidunna ente yeshu nathhaa(2)


2 Pathmosin dveepil njaan eekanaayalum

Thechulayin Madhya aayidilum;

Kuttinaay vannidum kude nadannidum

Maarvvodu cherthenne anachidum(2);-


3 Nin snehathinte aazhamethrayo

Varnni’chidaane’nikkaavu’kille;

Nadathiya ninte vazhikalorthennaal

Engane njaan ninne marannidum(2);-

This video is from Jubal Rock (Study purpose only)
Original Song written by - Jomon Philip, Kadampanad
Lead vocals & Distortion - Joash Thomson
Hindi translation available  Use the link





Sunday 18 February 2024

Saramila ee Sanka Dangalസാരമില്ല ഈ സങ്കടങ്ങൾ Song no 468

സാരമില്ല ഈ സങ്കടങ്ങൾ

 മാറിപോകും ഈ വേദനകൾ

മാറി പോകാത്തൊരു വാഗ്ദത്ത മുണ്ടിനി

ആ നല്ല നാളുകൾ വേഗം വരും


കരയണ്ട ദുഃഖത്താൽ കർത്തനുണ്ട്

കണ്ണുനീരല്ലാമേശു മാറ്റീടുമേ

സങ്കടങ്ങൾക്കല്ലാം പരിഹാരം തന്നീടും

പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട്

(സാരമില്ല)


ഏലിയാവിൻ ദൈവം കൂടെയുണ്ട്

എന്നുമെന്നേ കർത്തൻ പോറ്റീടുന്നു

കാക്കയെ കൊണ്ടവൻ ഭക്ഷണമൊരുക്കി

നിത്യമെന്നെ താതൻ പോറ്റീടുന്നു

(സാരമില്ല)


ആഴക്കടലിൽ ഞാൻ താണുപോയാൽ

കരം പിടിച്ചെന്നെ താതൻ ഉയർ ത്തീടുന്നു

ചേർത്തൊപ്പം പിടിച്ച് കടലിൻ മീതെ നടന്ന്

അക്കരെയെത്തിക്കും താതനെന്നെ

(സാരമില്ല)


ഭാരങ്ങളാൽ ഞാൻ തളർന്നാലും

ഭാരം ചുമന്നവൻ യേശുവുണ്ട്

എൻ പാപഭാരം ക്രൂശിൽ താൻ വഹിച്ച്

അടിപിണരാലവൻ സൗഖ്യം തരും

(സാരമില്ല)


Saramila ee Sanka Dangal

Maaripokum Ee vedantakal

Maari pokaatthoru vaagdattha mundini

Aa nalla naalukal vegam varum (2)


Karayanda duakhatthaal

Kannuneerallaameshu maatteedume

Sanka dangalkkallaam parihaaram thanneedum

Praarththana kelkkunna yeshuvundu (2)

(Saramila) 


Eliyaavin dyvam koodeyundu

Ennumenne kartthan potteedunnu

Kaakkaye kondavan bhakshanam orukki

Nithyamenne thaathan pottee dunnu

(Saramila) 


Aazhakkadalil njaan thaanupoyaal

Karam pidicchenne thaathan uyar tthee dunnu

Chertthoppam pidicchu kadalin meethe nadannu

Akkareyetthikkum thaathanenne

(Saramila)

 

Bhaarangalaal njaan thalarnnaalum

Bhaaram chumannavan yeshuvundu

En paapabhaaram krooshil thaan vahicchu

Adipinaraalavan saukhyam tharum

(Saramila) 

Christian media
Lyrics and Music. Pr. Shaju Samuel



Saturday 17 February 2024

Kaanaamenikken‍re rakshithaave കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ Song no 467

കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ

തങ്കമുഖമെന്‍റെ താതൻ രാജ്യേ


ഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻ

മേലോക വാർത്തയിൽ ദൂരസ്ഥനായ്

അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻ

പുല്ലോടു തുല്യനായി കാണുന്നിപ്പോൾ;-


കാലന്‍റെ കോലമായ് മൃത്യു വരുന്നെന്നെ

കാലും കൈയും കെട്ടി കൊണ്ടു പോവാൻ

കണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻ

മണ്ണോടു മണ്ണങ്ങു ചേർന്നിടേണം;-


എല്ലാ സാമർത്ഥ്യവും പുല്ലിന്‍റെ പൂ പോലെ

എല്ലാ പ്രൗഢത്വവും പുല്ലിന്‍റെ പൂ പോലെ

മർത്ത്യന്‍റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യം

എന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;-


വണ്ണം പെരുത്താലും മണ്ണിന്നിരയിതു

കണ്ണിന്‍റെ ഭംഗിയും മായ മായ

കൊട്ടാരമായാലും വിട്ടേ മതിയാവു

കോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;-


പതിനായിരം നില പൊക്കി പണിഞ്ഞാലും

അതിനുള്ളിലും മൃത്യു കയറിചെല്ലും

ചെറ്റപ്പുരയതിൽ പാർക്കുന്ന ഭിക്ഷുവും

മറ്റും മരണത്തിന്നധീനനാം;-


രോഗങ്ങളോരോന്നും പെട്ടന്നുള്ളാപത്തും

ആർക്കും വരുന്നതീ ക്ഷോണീതലെ

കഷ്ടം മനുഷ്യർക്കു രോഗക്കിടക്കയിൽ

അഷ്ടിക്കശനം പോലായിടുമേ;-


അയ്യോ അയ്യോ എന്നുള്ളന്ത്യസ്വരമോർക്കിൽ

അയ്യോ എനിക്കൊന്നും വേണ്ടപാരിൽ

കർത്താവെനിക്കൊരു വാസസ്ഥലം വിണ്ണിൽ

എത്രകാലം മുൻപേ തീർപ്പാൻ പോയി;-


ആ വീട്ടിൽ ചെന്നു ഞാൻ എന്നന്നേക്കും പാർക്കും

ആ വീട്ടിൽ മൃത്യുവിന്നില്ലോർവഴി

പതിനായിരം കോടി ദൂതന്മാർ മദ്ധ്യേ ഞാൻ

കർത്താവാമേശുവിൻകൂടെ വാഴും;-


Kaanaamenikken‍te rakshithaave nin‍te

Thankamukham  en‍te thaathan raajye


Ee lokamaayayil ppeddu valanju njaan

Meloka vaartthayil doorasthanaayu

Alpaayushkkaalamee lokatthil vaasam njaan

Pullodu thulyanaayi kaanunnippol;-


Kaalan‍te kolamaayu mruthyu varunnenne

Kaalum kyyum ketti kondu povaan

Kannum mizhicchu njaan vaayum thurannu njaan

Mannodu mannangu chernnidenam;-


Ellaa saamarththyavum pullin‍te poo pole

Ellaa prauddathvavum pullin‍te poo pole

Martthyan‍re dehatthinenthoru vyshishdyam

Enthinu dehatthil chaanchaadunnu;-


Vannam perutthaalum manninnirayithu

Kannin‍te bhamgiyum maaya maaya

Koddaaramaayaalum vittea mathiyaavu

Koddaykkakatthekkum mruthyuchellum;-


Pathinaayiram nila pokki paninjaalum

Athinullilum mruthyu kayarichellum

Chettappurayathil paarkkunna bhikshuvum

Mattum maranatthinnadheenanaam;-


Rogangaloronnum peddannullaapatthum

Aarkkum varunnathee kshoneethale

KashTam manushyarkku rogakkidakkayil

AshTikkashanam polaayiTume;-


Ayyo ayyo ennullanthyasvaramorkkil

Ayyo enikkonnum vendapaaril

Kartthaavenikkoru vaasasthalam vinnil

Ethrakaalam munpe theerppaan poyi;-


Aa veettil chennu njaan ennannekkum paarkkum

Aa veettl mruthuvinnillorvazhi 

pathinaayiram kodi doothanmaar maddhye njaan

Kartthaavaameshuvinkoode vaazhum;-

This video is from James Varghese Thundathil


Thursday 15 February 2024

Neethisooryanaayi nee varum meghatthilനീതിസൂര്യനായി നീ വരും മേഘത്തിൽ Song No 466

നീതിസൂര്യനായി നീ വരും മേഘത്തിൽ

ആ നാളതെൻ പ്രത്യാശയുമേ(2)

ശോഭയേറും തീരമതിൽ

നിൻ മുഖം ഞാൻ കണ്ടിടുമേ(2)




1 നിൻ സേവയാൽ ഞാൻ സഹിക്കുന്നതാം

വൻ ക്ലേശങ്ങൾതെല്ലും സാരമില്ല(2)

അന്നു ഞാൻ നിൻ കയ്യിൽ നിന്നും

പ്രാപിക്കും വൻ പ്രതിഫലങ്ങൾ(2);-


2 രാത്രികാലമോ ഇനി ഏറെയില്ല

പകൽ നാളുകൾ ഏറ്റം അടുത്തതിനാൽ(2)

ഇരുളിന്റെ പ്രവർത്തികളെ വെടിയാം

നാം ബലം ധരിക്കാം(2);-


3 വാനിൽ കാഹളം ഞാൻ കേട്ടിടുവാൻ

കാലമേറെയായ് കാത്തിടുന്നു(2)

അന്നു ഞാൻ നിൻ വിശുദ്ധരുമായ്

വർണ്ണിക്കും ആ വൻ മഹത്വം(2



Neethisooryanaayi nee varum meghatthil

Aa naalathen prathyaashayume(2)

Shobhayerum theeramathil

Nin mukham njaan kandidume(2)


1 Nin sevayaal njaan sahikkunnathaam

van kleshangalthellum saaramilla(2)

annu njaan nin kayyil ninnum

praapikkum van prathiphalangal(2);-


2 Raathrikaalamo ini ereyilla

Pakal naalukal ettam adutthathinaal(2)

Irulinte pravartthikale veTiyaam

Naam balam dharikkaam(2);-


3 Vaanil kaahalam njaan keddiduvaan

Kaalamereyaayu kaatthiTunnu(2)

Annu njaan nin vishuddharumaayu

Varnnikkum aa van mahathvam(2);- 

This videois from Rejoices wayas 

Friday 2 February 2024

Aarumilla neeyozhikeആരുമില്ല നീയൊഴികെ Song No 465

ആരുമില്ല നീയൊഴികെ

ചാരുവാനൊരാൾ പാരിലെൻ പ്രിയാ

നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം

നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-

താശ്വസിക്കുമോ ആശ്വസിക്കുമോ?


1 എളിയവർ നിൻമക്കൾക്കീ ലോകമേതും

അനുകൂലമല്ലല്ലോ നാഥാ!

വലിയവനാം നീയനുകൂലമാണെൻ

ബലവും മഹിമയും നീ താൻ


2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും

പ്രിയലേശമില്ലാതെയാകും

പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ

നിയതം തുടരുന്നു മന്നിൽ


3 ഗിരികളിൽ കൺകളുയർത്തി ഞാനോതും

എവിടെയാണെന്റെ സഹായം

വരുമെൻ സഹായമുലകമാകാശ

മിവയുളവാക്കിയ നിന്നാൽ


4 മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം

തരുണീമണി ഭാഗ്യവതി തന്നെ

മരുഭൂമിവാസം തരുമൊരു ക്ലേശം

അറിയുന്നേയില്ലവൾ ലേശം


Aarumilla neeyozhike

Chaaruvaanoraal paarilen priyaa

Neeri neeri khedangal moolam eriyunna maanasam

Ninthirumaaril chaarumpozhallaa-

Thaashvasikkumo aashvasikkumo?


1 Eliyavar ninmakkalkkee lokamethum

Anukoolamallallo naathaa!

Valiyavanaam neeyanukoolamaanen

Balavum mahimayum nee thaan


2 Priyarennu karuthunna sahajarennaalum

Priyaleshamillaatheyaakum

Priyane ninsneham kurayaathe ennil

Niyatham thuTarunnu mannil


3 Girikalil kankaluyartthi njaanothum

EviTeyaanente sahaayam

Varumen sahaayamulakamaakaasha

Mivayulavaakkiya ninnaal


4 Maruvil thanpriyanoTu chaarivarum sabhayaam

Tharuneemani bhaagyavathi thanne

Marubhoomivaasam tharumoru klesham

Ariyunneyillaval lesham

Lyrics  TK Samuel |Vocals by Saly Saju.
Hindi translation is available; use the link.




He rakshayaam divya snehakadaleഹേ രക്ഷയാം ദിവ്യ സ്നേഹകടലേ Song no 464

 ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ

ക്രിസ്തേശു നൽകും കരുണപുരമേ

സൗജന്യമായ് ലോകത്തെ വീണ്ടവനെ


പ്രവാഹമെൻന്മേൽ

നിൻ പ്രവാഹമെൻന്മേൽ(3)

ഒഴുക്കീടേണമേ


2 എൻ പാപം അനേകം കറയധികം

ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം

വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ

പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) 

ഒഴുക്കീടേണമേ..


3 പരീക്ഷകളും ഭയവും ഹേതുവായ്

എൻ ജീവിതം ഖേദവും ശൂന്യവുമായ്

പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്

പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)

ഒഴുക്കീടുമെങ്കിൽ


4 കൃപാകടലേ നിന്റെ തീരത്തു ഞാൻ

അനേകനാൾ ആകാംക്ഷയോടെ നിന്നേ

മടങ്ങുകിലിന്നിവിടുന്നിനി ഞാൻ

പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)

ഒഴുക്കാതിരുന്നാൽ


1 He rakshayaam divya snehakadale 

Kristhesu nalkum karunapurame 

Saujanyamaay lokathe veendavane


Pravaaham en mel

Nin pravaaham en mel (3) 

Ozhukkeedename..


2 En paapam anekam karayadhikam

Njan veezhthidum kanneerr kaipperiyatham

Vyardham  en kanneer rakthasaagarame

Pravaaham en mel nin pravaaham en mel (3) 

Ozhukkeedename


3 Pareekshakalum bhayavum hethuvaay

En jeevitham khedavum shoonyavumaay

Prathyaasayenikkundu  nallathinaay.. 

Prravaaham en mel nin prravaaham en mel (3) 

Ozhukkeedumenkil


4 Krupaakadale ninte theerathu njaan

Anekanaal aakaamshayode ninne

Madangukilinnividunnini njaan

Pravaaham en mel nin pravaaham en mel (3) 

Ozhukkaathirunnaal

This video is from Brons media company
  Church of God  General convection2024
    Lyrics |William Booth
                                  
                  






Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...