Malayalam Christian song Index

Sunday, 18 February 2024

Saramila ee Sanka Dangalസാരമില്ല ഈ സങ്കടങ്ങൾ Song no 468

സാരമില്ല ഈ സങ്കടങ്ങൾ

 മാറിപോകും ഈ വേദനകൾ

മാറി പോകാത്തൊരു വാഗ്ദത്ത മുണ്ടിനി

ആ നല്ല നാളുകൾ വേഗം വരും


കരയണ്ട ദുഃഖത്താൽ കർത്തനുണ്ട്

കണ്ണുനീരല്ലാമേശു മാറ്റീടുമേ

സങ്കടങ്ങൾക്കല്ലാം പരിഹാരം തന്നീടും

പ്രാർത്ഥന കേൾക്കുന്ന യേശുവുണ്ട്

(സാരമില്ല)


ഏലിയാവിൻ ദൈവം കൂടെയുണ്ട്

എന്നുമെന്നേ കർത്തൻ പോറ്റീടുന്നു

കാക്കയെ കൊണ്ടവൻ ഭക്ഷണമൊരുക്കി

നിത്യമെന്നെ താതൻ പോറ്റീടുന്നു

(സാരമില്ല)


ആഴക്കടലിൽ ഞാൻ താണുപോയാൽ

കരം പിടിച്ചെന്നെ താതൻ ഉയർ ത്തീടുന്നു

ചേർത്തൊപ്പം പിടിച്ച് കടലിൻ മീതെ നടന്ന്

അക്കരെയെത്തിക്കും താതനെന്നെ

(സാരമില്ല)


ഭാരങ്ങളാൽ ഞാൻ തളർന്നാലും

ഭാരം ചുമന്നവൻ യേശുവുണ്ട്

എൻ പാപഭാരം ക്രൂശിൽ താൻ വഹിച്ച്

അടിപിണരാലവൻ സൗഖ്യം തരും

(സാരമില്ല)


Saramila ee Sanka Dangal

Maaripokum Ee vedantakal

Maari pokaatthoru vaagdattha mundini

Aa nalla naalukal vegam varum (2)


Karayanda duakhatthaal

Kannuneerallaameshu maatteedume

Sanka dangalkkallaam parihaaram thanneedum

Praarththana kelkkunna yeshuvundu (2)

(Saramila) 


Eliyaavin dyvam koodeyundu

Ennumenne kartthan potteedunnu

Kaakkaye kondavan bhakshanam orukki

Nithyamenne thaathan pottee dunnu

(Saramila) 


Aazhakkadalil njaan thaanupoyaal

Karam pidicchenne thaathan uyar tthee dunnu

Chertthoppam pidicchu kadalin meethe nadannu

Akkareyetthikkum thaathanenne

(Saramila)

 

Bhaarangalaal njaan thalarnnaalum

Bhaaram chumannavan yeshuvundu

En paapabhaaram krooshil thaan vahicchu

Adipinaraalavan saukhyam tharum

(Saramila) 

Christian media
Lyrics and Music. Pr. Shaju Samuel



No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...