തൻ വിരിക്കപ്പെട്ട ചിറകിൻ കീഴിൽ
എന്നെ മറയ്ക്കുന്നവൻ (2)
ഞാൻ നരയ്ക്കുവോളം ചുമക്കാമെന്നേറ്റവൻ
(തൻ വിരിക്കപ്പെട്ട)
ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും
അത്യന്തം പരമായെന്നെ നടത്തും (2)
ഈ ദൈവം ഇന്നുമെന്നെക്കുമെൻ ദൈവം
വഴി നടത്തും അന്ത്യത്തോളം (2)
(തൻ വിരിക്കപ്പെട്ട)
എൻ പ്രത്യാശയ്ക്ക് ഭംഗം വരികില്ല
ഒരു നാളിൽ പ്രതിഫലം നേടിടും ഞാൻ (2)
ഈ ദൈവമെൻ സ്ഥിതി മാറ്റിടും നിശ്ചയം
ആയതിനാൽ സ്തുതി പാടും (2)
(തൻ വിരിക്കപ്പെട്ട)
ഭാരത്താലേ ഞാൻ ഞരങ്ങീടുമ്പോൾ
കാരുണ്യ നാഥനെൻ ചാരെ വന്നു(2)
ഈ ദൈവമെൻ കണ്ണുനീർ തുടച്ചീടും
ആ ദിനം വേദന മാറും(2)
(തൻ വിരിക്കപ്പെട്ട)
Than virikkappetta chirakin keezhil
Enne maraykkunnavan (2)
Njaan naraykkuvolam chumakkaam ennettavan
(Than virikkappetta )
Chodikkunnathilum ninaykkunnathilum
Athyantham paramaayenne nadatthum (2)
Ee daivam innumennekkumen daivam
Vazhi nadatthum anthyattholam
(Than virikkappetta )
En prathyaashaykku bhamgam varikilla
Oru naalil prathiphalam neadidum njaan
Ee daivam sthithi maattidum nishchayam
Aayathinaal sthuthi padum
(Than virikkappetta )
Bhaaratthaale njaan njarangee dumpol
Kaarunya naathanen chaare vannu
Ee daivam en kannuneer thudaccheedum
Aa dinam vedana maarum
(Than virikkappetta )
No comments:
Post a Comment