Malayalam Christian song Index

Saturday, 23 March 2024

Vazhthumennum parameshene-വാഴ്ത്തുമെന്നും പരമേശനെ Song No.472

വാഴ്ത്തുമെന്നും പരമേശനെ 

അവന്റെ സ്തുതി

പാർക്കുമെന്നും എന്റെ നാവിന്മേൽ

പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും

കീർത്തനം ചെയ്യുമെന്നും തൻ

 ശ്രേഷ്ഠനാമത്തെ മുദാ ഞാൻ

(വാഴ്ത്തുമെന്നും)


1പാർത്തലത്തിൽ വസിക്കും

നാളാർത്തി പാരമണഞ്ഞാലും

കീർത്തനം ചെയ്യുമെന്നും 

തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ

കീർത്തനം ചെയ്യുമെന്നും

തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ


2ചിന്തനകളാകെ വെടിഞ്ഞു

 പരവിധിപോൽ

സന്തതം ഞാൻ സ്വൈരമടഞ്ഞും

കാന്തനാമാവന്റെ ചൊല്ലിൽ 

ശാന്തമാം മൊഴി തിരഞ്ഞും

സ്വാന്തമാവിയാൽ നിറഞ്ഞും

 തൻതിരുനാമ-മറിഞ്ഞും;

((വാഴ്ത്തുമെന്നും)


3 പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ

നൽകുകില്ലായതിലില്ല ഞാൻ

വിശ്രമിപ്പാൻ തക്കതൊന്നും

 വിശ്വസിപ്പാൻ തക്കവണ്ണം

നിശ്വസിക്കപ്പെട്ട സത്യം

 ആശ്വസിപ്പിക്കുന്നു നിത്യം;-

(വാഴ്ത്തുമെന്നും)


4 തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ

തങ്കമുഖം ശോഭയേകുന്നു

ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും

തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു;-


5 ബാലസിംഹങ്ങൾ കരയുന്നു

 വിശക്കവേ തൻ

ബാലകരോ പാട്ടുപാടുന്നു

പാലനമവർക്കു സാലേം

 നാഥനന്നറിഞ്ഞിരിക്കേ

മേലിനിയവർക്കു ലവലേശവുമാകുലമില്ല;-

(വാഴ്ത്തുമെന്നും)


5. തന്നിലൻപുള്ള തൻ മക്കൾക്കു

 വരുവതെല്ലാം

നന്മയായവർ കരുതുന്നു

ഒന്നിലുമവർ മനം തളർന്നവശരായിടാതെ

മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു;-


Vazhthumennum parameshene-

Avante sthuthi

Parkkumennum ente naavinmel

Parthalathil vasikkum nalaarthi

Paara mananjaalum

Kerthanam cheyyumennum than

Shresta naamathe mudaa njaan

(Vazhthumennum )


1.Paarthalathil vasikkum

naalarthy paaramananjalum

Keerthanam cheyyumennum

tham sreshta naamathe mudha njan

Keerthanam cheyyumennum

 tham sreshta naamathe mudha njan


2. Chinthanakalaake 

vedinjum paravidhipol

Santhatham njaan 

swairamadanjum

Kaanthanamavante chollil 

shaanthamaam mozhi thiranjum

Swaanthamaaviyaal niranjum

-thanthiru naama-marinjum;-


3. Parvathangal kunnukaliva-

Yenikku raksha

Nalkukillayathililla njaan-

vishramippaan thakkathonnum

Vishwasippaan thakkavannam

Nishwasikkapetta sathyam 

Aashwasippikkunnu nithyam

(Vazhthumennum )


4. Thankalekku nokkiyorkale

 vidaathavente

Thanka mukham shobhayekunnu

Shanka lesham bhavikkaatha 

Thankamaakeyakannennum

Than kurishin jayathaala-

Dhanyarennum vasikkunnu



5 Balasimhangal karayunnu-

Vishakkave than

Balakaro paattu paadunnu

Paalanaamavarkku saalem

 naadhanenn-arinjirikke

Meliniyavarkku lavaleshavum-aakulamilla

(Vazhthumennum )


6. Thannilanpulla thanmakkalkku 

Varuvathellaam

Nanmayaayaver karuthunnu

Onnilumaver manam thalar 

nnavashar-aayidaathe

Mannavane nokkiyaverennu

 maanandichidunnu

Lyrics by: C T Mathai Idayaranmula







No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...