Malayalam Christian song Index

Friday 26 April 2024

Enikke n‍te yeshuvine എനിക്കെന്‍റെ യേശുവിനെ Song No 475

 എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി

ഇഹത്തിലെ മായാസുഖം വിട്ടാൽ മതി

പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ

പരനോടുകൂടെ വാഴാൻ പോയാൽ മതി


ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ

മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു(2)

ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ

ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ (2)

( എനിക്കെ…)


ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ

ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം

ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും

ഇണയാകും യേശുവോടു ചേർന്നാൽ മതി;-

 (എനിക്കെ…)


പ്രിയനെനിക്കിനിയേകും ദിനമൊക്കെയും

ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ (2)

ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ

തിടുക്കമാണെൻ മണാളൻ വന്നാൽ മതി (2)

 (എനിക്കെ…)


കളങ്കമില്ലാതെ എന്നെ തിരുസിന്നിധേ

വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്

തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വും

നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;-

( എനിക്കെ…)


നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയും

പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു (2)

നിറുത്തേണമേ വിശുദ്ധ ആത്മാവിനാൽ

പറന്നേറി വാനിലെത്തി വസിച്ചാൽ മതി (2)

 (എനിക്കെ--)



Enikke n‍re yeshuvine kandaalmathi

Ihatthile maayaasukham viddaal mathi(2)

Paran shilppiyaayu paninja nagaramathil

Paranodu kudea vaazhaan poyal mathi (2)


Orikkal paapaandhakaara kuzhiyathil njan

Maricchavanaayu kidannu-ridatthu ninnu(2)

Uyartthi innolamenne nirutthiyavan

Urappulla paarayaakum kristheshuvil(2)

(Enikke…)


Ivide njaan verumoru paradeshipol

Ividutthe paarppidamo vazhiyampalam (2)

Ividenikkaarum thuna illenkilum

Inayaakum yeshuvoTu chernnaal mathi;-

 (Enikke…)

Priyanenikkiniyekum dinamokkeyum

UartthiTaam suvishesha kodiyeemannil (2)

Ilakkamillaattha naaddil vasiccheeduvaan

Thidukkamaanen manaalan vannaal mathi (2)

(Enikke…)

Kalankamillaathe enne thirusinnidhe

Vilanguvaan yeshu kashdam sahicchenikkaayu(2)

Thalarnnameyu kaalkarangal thulaccha marvum

Niranja kanneerumar drahrudayavumaayu (2)

( Enikke…)

Niranja prathyaashaayal njaan dinamokkeyum

Paranja vaakkortthumaathram paartthidunnu (2)

Nirutthename vishuddha aathmaavinaal

Paranneri vaaniletthi vasicchaal mathi (2)

( Enik...)

This video is from Agape Records
Singer|Kester
Hindi translation available  use the link



Sunday 7 April 2024

Ente per vilikkum orunaal.എന്റെ പേർ വിളിക്കും ഒരുനാൾ. Song 474

 എന്റെ പേർ വിളിക്കും ഒരുനാൾ.

 വാനദൂതരുമായ് വരുമ്പോൾ... 

മന്നിൽ അവനുള്ളവർ മേഘേ പറന്നുയരും... 

അന്നു വാഗ്ദത്തങ്ങൾ നിറവേറിടുമേ. 


1. ശാപചേറ്റിൽ ഞാൻ  വീണുപോയപ്പോൾ  

കൃപായുടെ സാഗരം അലിഞ്ഞുവെന്നിൽ.... 

എനിക്കെന്നുമെൻ നൽ സഖിയായി... 

വൻഭാരങ്ങൾ തീർത്തു തന്നു

2.കൂരിരുൾ എന്നെ മറച്ചിടുമ്പോൾ...

 മനം നൊന്തുഞാൻ കരഞ്ഞുവെന്നാൽ... 

എന്റെ മാനസം നന്നായറിയുന്നവൻ... 

ജയോത്സവം എന്നെ നടത്തീടുമേ. 


3. പ്രതികൂലങ്ങൾ അനവധിയായ്... 

മുന്നിൽ വന്നാലും ഭയപ്പെടില്ല... 

കർത്തനേശുവെൻ 

രക്ഷകനാം.... 

ഭാവിയോർത്തു ഞാൻ പുഞ്ചിരിക്കും.


Ente per vilikkum orunaal.

 Vaanadootharumaayu varumpol...

Mannil avanullavar meghe parannuyarum...

Annu vaagdatthangal niraveriTume.


1.Shaapachettil njan vinnupoypol  

Krupayude Saagaram alinjuvennil....

Enikkennumen nal sakhiyaayi...

Vanbhaarangal theertthu thannu

.

2.Koorirul enne maracchidumpol...

 Manam nonthunjaan karanjuvennaal...

Ente maanasam nannaayariyunnavan...

Jayothsavam enne nadattheeTume.


3. Prathikoolangal anavadhiyayi..

Munnil vannalum bhayappedilla...

Kartthaneshuven

Rakshakanaam....

Bhaaviyortthu njaan punchirikkum.

This video form Exodus T.v(study purpose only)
Lyrics:- Jacob V. John, Parathodu
Singer:-James Kodumthara, Kumbanad
Hindi translation  available use the link 

 






Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...