Malayalam Christian song Index

Wednesday, 19 June 2024

Aanandam padi nrithamആനന്ദം പാടി നൃത്തം ചെയ്തിടും Song no 480

 ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ - എന്റെ

ആത്മപ്രിയൻ പൊന്മുഖം ഞാൻ

മുത്തം ചെയ്തിടും പ്രേമത്താൽ ദിനവും


1 സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദം

സാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെ

സ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി

സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു;-

ആനന്ദം…


2 പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടു

പൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ

പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ

പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ;- ആനന്ദം…


3 കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യ

കാലമായ് ഞാനാനന്ദ സാഗരെ മുഴുകി

കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ

കാലതാമസം കൂടാതെൻ പ്രിയൻ വാനിൽ വന്നിടുമ്പോൾ;-

ആനന്ദം...


4 കാത്തു കാത്തിരുന്നു ഞാനെൻ ജീവിതം ക്രമീകരിക്കും

കാണി നേരം പോലും പാഴിൽ തള്ളുകയില്ല

കൺമണി പോൽ തൻ മുമ്പിൽ ഞാൻ മിന്നി വിളങ്ങീടുവാനായ്

കാത്തിരിക്കും പ്രിയൻ വരവേറ്റമടുത്തടുത്തതാൽ;-

ആനന്ദം…


5ആത്മദാനമെന്നിൽ പകർന്നാകമാനം വ്യാപരിക്കും

അച്ചാരമായ് മുദ്ര ചെയ്തതെൻ ആത്മദായകൻ

ആയിരങ്ങളോടു നിന്റെ സത്യസാക്ഷി ചൊല്ലിടുവാൻ

ആത്മകാറ്റുറ്റമായ് വീണ്ടും നാലുപാടും വീശുന്നതാൽ;-ആനന്ദം…


6 ലോകമെനിക്കുല്ലാസമായ് തീരുകില്ലവയോടു ഞാൻ

ലോകയാത്ര ചൊല്ലി സോവർ ലക്ഷ്യമായോടും

സ്വർഗ്ഗനാടുണ്ടക്കരെ ഞാനെത്തിടുമ്പോഴുല്ലസ്സിക്കും

ലോഭമെന്യ പാനം ചെയ്യും സ്വർഗ്ഗഭാഗ്യമന്തമെന്യെ;- ആനന്ദം…


Aanandam padi nritham cheythidum njaan - ante

Aathmapriyan ponmukham njaan

Mutham cheythidum premathaal dinavum


1Svarggamandhirathil ninnangimbamerum compinaadam

Saanthvanam muzhangidunnen kaathukalile

Svargga manavaalan parivaaramodu varaarayi

Svargga nivasikalaayi theerumaadinathe kaathu;-

Aanandam…


2 Ponkasavu vasanangal dharichukondazhakodu

Ponmukham kandaanandippaan naal varunnullo

Ponmudi choodi vaanidumanthamilla yugangalil

Pain badhakalonnum njaan bhayappedukillinimel;- aanandam...


3 Kaanthayaay parilasichu kaanthanumaay nithya nithya

Kaalamaay njanaananda saagare muzhuki

Kaalam kazhikkuvaanenne kaathupottunnee maruvil

Kaalathaamasam koodathe priyan vaanil vannidumbol;-

Aanandam...


4 Kaathu kaathirunnu njanen jeevitham crameekarikkum

Kaani neram polum paazhil thallukayilla

Kanmani pol than munbil njaan minni vilangeeduvaanaay

Kaathirikkum priyan varavettamadutthaal;-

Aanandam…


5Aathmadaanamennil pakarnnaakamaanam vyaapikkum

Aachaaramaay mudra cheythathen aathmadaayakan

Aayirangalodu ninte sathyasaakshi cholliduvaan

Aathmakaattuttamaay veendum naalupadum veeshunnathaal;-Aanandam...


6 Lokamenikkullasamaay theerukillavayodu njaan

lokayaathra cholli sovar lakshyamaayodum

Svargganaatundakkare njanethidumbozhullassikkum

Lobhamenya paanam cheyyum svarggabhagyamanthamenye;- Aanandam...

This video is from Bethel prayer
(This video is for  study purpose only)
Lyrics by: Pr C S Mathew, Kariamplave
Padum njaan parameshanu... ennareeth
പാടും ഞാൻ പരമേശനു... എന്നരീതി

Tuesday, 18 June 2024

Oronaalilum Piriyaathanth Tholamഓരോനാളിലും പിരിയാതന്ത്യത്തോളം Song no 479

ഓരോനാളിലും പിരിയാതന്ത്യത്തോളം

ഓരോ നിമിഷവും കൃപയാല്‍ നടത്തീടുമേ


ഞാന്‍ അങ്ങേ സ്നേഹിക്കുന്നു

എന്‍ ജീവനെക്കാളെന്നും (2)

ആരാധിക്കും അങ്ങേ ഞാന്‍

ആത്മാര്‍ത്ഥ ഹൃദയമോടെ(2)


എന്നെ സ്നേഹിക്കും സ്നേഹത്തിന്‍ ഉടയവനെ

എന്നെ സ്നേഹിച്ച സ്നേഹത്തിന്‍ ആഴമതിന്‍

വന്‍ കൃപയെ ഓര്‍ത്തീടുമ്പോള്‍

എന്തുണ്ട് പകരം നല്‍കാന്‍

രക്ഷയിന്‍ പാനപാത്രം ഉയര്‍ത്തും

ഞാന്‍ നന്ദിയോടെ


ഓരോനാളിലും….


പെറ്റോരമ്മയും സ്നേഹിതര്‍ തള്ളീടിലും

ജീവന്‍ നല്‍കി ഞാന്‍ സ്നേഹിച്ചോര്‍

വെറുത്തീടിലും (2)

നീയെന്‍റേതെന്നു ചൊല്ലി വിളിച്ചു

എന്‍ ഓമനപ്പേര്‍

വളര്‍ത്തിയിന്നോളമാക്കി

തിരുനാമ മഹത്വത്തിനായ് (2)


ഓരോനാളിലും….


Oronaalilum Piriyaathanth tholam

Oro Nimishavum Krupayaal‍ Natattheetume (2)


Njaan‍ Ange Snehikkunnu

En‍ Jeevanekkaalennum

Aaraadhikkum Ange Njaan‍

Aathmaar‍ththa Hrudayamote


Enne Snehikkum Snehatthin‍ Utayavane

Enne Snehiccha Snehatthin‍ Aazhamathin‍

Van‍ Krupaye Or‍ttheetumpol‍

Enthundu Pakaram Nal‍kaan‍

Rakshayin‍ Paanapaathram Uyar‍tthum

Njaan‍ Nandiyote

Oronaalilum….

Pettorammayum Snehithar‍ Thalleetilum

Jeevan‍ Nal‍ki Njaan‍ Snehicchor‍

Veruttheetilum

Neeyen‍rethennu Cholli Vilicchu

En‍ Omanapper‍

Valar‍tthiyinnolamaakki

Thirunaama Mahathvatthinaayu

Oronaalilum….

This video  is from Rehoboth Gospel  media 
(This video is for study purposes only.)
Lyrics & Music : Isaac William




Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...