Malayalam Christian song Index

Wednesday, 19 June 2024

Aanandam padi nrithamആനന്ദം പാടി നൃത്തം ചെയ്തിടും Song no 480

 ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ - എന്റെ

ആത്മപ്രിയൻ പൊന്മുഖം ഞാൻ

മുത്തം ചെയ്തിടും പ്രേമത്താൽ ദിനവും


1 സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദം

സാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെ

സ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി

സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു;-

ആനന്ദം…


2 പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടു

പൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ

പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ

പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ;- ആനന്ദം…


3 കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യ

കാലമായ് ഞാനാനന്ദ സാഗരെ മുഴുകി

കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ

കാലതാമസം കൂടാതെൻ പ്രിയൻ വാനിൽ വന്നിടുമ്പോൾ;-

ആനന്ദം...


4 കാത്തു കാത്തിരുന്നു ഞാനെൻ ജീവിതം ക്രമീകരിക്കും

കാണി നേരം പോലും പാഴിൽ തള്ളുകയില്ല

കൺമണി പോൽ തൻ മുമ്പിൽ ഞാൻ മിന്നി വിളങ്ങീടുവാനായ്

കാത്തിരിക്കും പ്രിയൻ വരവേറ്റമടുത്തടുത്തതാൽ;-

ആനന്ദം…


5ആത്മദാനമെന്നിൽ പകർന്നാകമാനം വ്യാപരിക്കും

അച്ചാരമായ് മുദ്ര ചെയ്തതെൻ ആത്മദായകൻ

ആയിരങ്ങളോടു നിന്റെ സത്യസാക്ഷി ചൊല്ലിടുവാൻ

ആത്മകാറ്റുറ്റമായ് വീണ്ടും നാലുപാടും വീശുന്നതാൽ;-ആനന്ദം…


6 ലോകമെനിക്കുല്ലാസമായ് തീരുകില്ലവയോടു ഞാൻ

ലോകയാത്ര ചൊല്ലി സോവർ ലക്ഷ്യമായോടും

സ്വർഗ്ഗനാടുണ്ടക്കരെ ഞാനെത്തിടുമ്പോഴുല്ലസ്സിക്കും

ലോഭമെന്യ പാനം ചെയ്യും സ്വർഗ്ഗഭാഗ്യമന്തമെന്യെ;- ആനന്ദം…


Aanandam padi nritham cheythidum njaan - ante

Aathmapriyan ponmukham njaan

Mutham cheythidum premathaal dinavum


1Svarggamandhirathil ninnangimbamerum compinaadam

Saanthvanam muzhangidunnen kaathukalile

Svargga manavaalan parivaaramodu varaarayi

Svargga nivasikalaayi theerumaadinathe kaathu;-

Aanandam…


2 Ponkasavu vasanangal dharichukondazhakodu

Ponmukham kandaanandippaan naal varunnullo

Ponmudi choodi vaanidumanthamilla yugangalil

Pain badhakalonnum njaan bhayappedukillinimel;- aanandam...


3 Kaanthayaay parilasichu kaanthanumaay nithya nithya

Kaalamaay njanaananda saagare muzhuki

Kaalam kazhikkuvaanenne kaathupottunnee maruvil

Kaalathaamasam koodathe priyan vaanil vannidumbol;-

Aanandam...


4 Kaathu kaathirunnu njanen jeevitham crameekarikkum

Kaani neram polum paazhil thallukayilla

Kanmani pol than munbil njaan minni vilangeeduvaanaay

Kaathirikkum priyan varavettamadutthaal;-

Aanandam…


5Aathmadaanamennil pakarnnaakamaanam vyaapikkum

Aachaaramaay mudra cheythathen aathmadaayakan

Aayirangalodu ninte sathyasaakshi cholliduvaan

Aathmakaattuttamaay veendum naalupadum veeshunnathaal;-Aanandam...


6 Lokamenikkullasamaay theerukillavayodu njaan

lokayaathra cholli sovar lakshyamaayodum

Svargganaatundakkare njanethidumbozhullassikkum

Lobhamenya paanam cheyyum svarggabhagyamanthamenye;- Aanandam...

This video is from Bethel prayer
(This video is for  study purpose only)
Lyrics by: Pr C S Mathew, Kariamplave
Padum njaan parameshanu... ennareeth
പാടും ഞാൻ പരമേശനു... എന്നരീതി

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...