കരുണയിൻ സാഗരമേ
ശോകകൊടും വെയിലേറിടുമ്പോൾ(2 )
മേഘത്തിൻ തണലരുളി
എന്നെ സാന്ത്വനമായ് നടത്താൻ(2 )
കൃപയരുൾക കൃപയരുൾക
അളവെന്യേ പകർന്നീടുക
ഈ ഭൂവിലെൻ യാത്രയതിൽ
ദൈവകൃപയരുൾക
രോഗങ്ങൾ പീഡകളും
നിന്ദ പരിഹാസം ഏറിടുമ്പോൾ(2 )
അമിതബലം അരുളി
എന്നെ സാന്ത്വനമായ് നടത്താൻ(2 )
കൂരിരുൾ താഴ്വരയിൽ
എന്‍റെ പാദങ്ങൾ ഇടറിടാതെ(2 )
അഗ്നിത്തൂണിൻ പ്രഭയാൽ
യാനം ചെയ്യുവാനീ മരുവിൽ(2 )
ഉറ്റവർ ബന്ധുക്കളും എല്ലാ-
സ്നേഹിതരും വെറുക്കിൽ (2 )
സ്നേഹത്തിൻ ആഴമതിൽ
ഞാനും നിമഞ്ജനായ് തീർന്നിടുവാൻ(2 )
ലോകത്തെ മറന്നിടുവാൻ
എല്ലാം ചേതമെന്നെണ്ണിടുവാൻ(2 )
ലോകത്തെ ജയിച്ചവനേ
നിന്നിൽ അഭയം ഞാൻ തേടിടുന്നു (2 )
Karunayin Saagarame
Shokakodum (2 )
Mekhathin Thanalaruli
Enne saanthvanamaay (2 )
Kripayarulka Kripayarulka
Alavenye Pakarnneeduka
Ee bhoovile Yaathrayil
Daivakripayarulka
Rogangal Peedakalum
Ninda parihaasam (2 )
Amithabalam aruli
Enne saanthvanamaay (2 )
Koorirul Thaazhvarayil
Ente paadangal (2 )
Agnithoonin Prabhayaal
Yaanam Cheyyuvaanee (2 )
UttavarBandhukkalum Ella
Snehitharum Verukkil (2 )
Snehathin Aazhamathil
Njanum nimanjanaay Theernniduvaan (2 )
Lokathe Maranniduvaan
Ellam Chethamennenniduvaan (2 )
Lokathe Jayichavane
Ninnil Abhayam njaan Thedidunu (2 )