Malayalam Christian song Index

Wednesday, 30 October 2024

Aathmashakthiyaalenne Niracheedukaആത്മശക്തിയാലെന്നെ നിറച്ചീടുക Song No 485

 ആത്മശക്തിയാലെന്നെ നിറച്ചീടുക

അനുദിനം ആരാധിപ്പാൻ

അഭിഷേകത്താലെന്നെ നിറച്ചീടുക

ഞാൻ ഉണർന്നു ശോഭിക്കുവാൻ (2)


അഭിഷേകം പകർന്നീടുക

പുതുശക്തി പ്രാപിക്കുവാൻ

അന്ധകാര ശക്തികളെ

ജയിക്കും ഞാനാ കൃപയാൽ (2)


ക്ലേശം നിറയും മരുയാത്രയിൽ ഞാൻ

നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ

തുറന്നീടുക നൽ നീരുറവ

ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ…


കൃപയാലെന്നെ അഭിഷേകം ചെയ്യുക

വിശുദ്ധിയോടാരാധിപ്പാൻ

ആത്മാവിനാലെ നിൻ ശക്തിയാലെ

വൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ…



Aathmashakthiyaalenne Niracheeduka

Anudinam Aaraadhippaan

Abhishekathaalenne Niracheeduka

Njaan unarnnu Shobhikkuvaan (2)


Abhishekam Pakarnneeduka

Puthushakthi Praapikkuvaan

Andhakaara Shakthikale

Jayikkum njana Kripayaal (2)


Clesham nirayum Maruyaathrayil njaan

Ninne sthuthichaarthidumbol

Thuranneeduka nal neerurava

Njaan ezhunnettu Shobhikkuvaan(2);- Abhishe…


Kripayaalenne Abhishekam cheyyuka

Yisudhiyodaaraadhippaan

Aathmaavinaale nin shakthiyaale

Van kottakal thakarthiduvaan(2);- Abhishe



No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...