സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു
ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ
എന്നും ഖിന്നതമാത്രം
എന്നു വന്നു നീയെന്നെ ചേർക്കുമോ
അന്നേ തീരൂ വേദനകൾ;- സ്വർഗ്ഗ…
മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ;- സ്വർഗ്ഗ…
നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും;- സ്വർഗ്ഗ…
കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ;- സ്വർഗ്ഗ…
Swargganaattilen Priyan theerthidum
Svanthaveettil Chernniduvaan
Mama kaanthane Onnu kaanuvaan
Manam kaathu parthidunnu
Innu mannithil Seeyon yaathrayil
Ennum khinnathamaathram
Ennu vannu neeyenne cherkkumo
Anne theeroo vedanakal;- swargga…
Marubhoomiyil Thalaraathe njaan
Maruvunnu nin kripayaal
Oru naalum nee piriyaathenne
Karuthunnu kanmanipol;- swargga…
Nalla naathane! ninakkaayi njaan
Vela cheyyum andiam vare
Allal theernnu nin savidhe varaa-
Thilla paaril visramavum;- swargga…
Kartthrkaahalam Vaanil kelkkuvaan
Kaalamaayille priyane
Aashayerunne Ninne kaanuvaan
Aamen yeshuve varane;- swargga…
No comments:
Post a Comment