യാഹേ നീയെൻ ദൈവം
വാഴ്ത്തും ഞാൻ നിന്നെ
സ്തുത്യർഹമേ തവ നാമം
1 ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല
അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല
ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ
നിൻ വിളികേട്ടു പിൻ വരുവാൻ;- യാഹേ...
2 അലറുന്നീയാഴിയിൽ അലയതിഘോരം
തോന്നുന്നു ഭീതിയെൻ ഹ്യദിപാരം
പാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേ
ഏന്തുക ത്യക്കരമതിനാൽ;- യാഹേ...
3 എന്നിലും ഭക്തർ എന്നിലും ശക്തർ
വീണു തകർന്നീപ്പോർക്കളത്തിൽ
കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം
വീരപുമാൻകളിൽ വീണവരിൽ;- യാഹേ...
4 ഈയിഹ ശക്തികളഖിലവും ഭക്തനു
വിപരീതം നീ അറിയുന്നേ
താങ്ങുക കരത്തിൽ കാക്കുക ബലത്തിൽ
സ്വർഗ്ഗസീയോൻ പുരി വരെയും;- യാഹേ...
5 പോർക്കളമുമ്പിൽ പിന്മാറുകയോ പടി-
വാതിലിലിനി ഞാൻ തളരുകയോ
ഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നു
വിരുതൊന്നു താനെൻ ലക്ഷ്യം;- യാഹേ...
6 അർപ്പണം ചെയ്യുന്നാത്മ-നിയോഗത്താൽ
അൽപമെനിക്കിങ്ങുള്ളതെല്ലാം
ഉന്നതനേ തവസേവയിൻ ജീവിതം
ഒന്നുമതിയെനിക്കുലകിൽ;- യാഹേ...
Yaahee neeyen daivam
Vaazhthum njaan ninne
Sthuthyarhame thava naamam
1 Aazhiyennorthilla Aazhamaaranjilla
Alakalkkum njaan Thellum bhayappettilla
Irangi njaan priyane Samudrathin naduvil
Nin vilikettu pin varuvaan;- Yaahee...
2 Alarunneeyaazhiyil Alayathighoram
Thonnunnu bheethiyen Hyadipaaram
Paadangal aazhathil Thaazhunnu priyane
Eanthuka thyakkaramathinal;- Yaahee...
3 Ennilum bhakthar Ennilum shakthar
Veenu thakarnneepporkkalathil
Kaanunnu njaan Asthikoodangal bheekaram
Veerapumaankalil veenavaril;- Yaahee...
4 Eeyiha shakthikalakhilavum bhakthanu
Vipareetham nee ariyunne
Thaanguka karathil Kaakkuka balathil
Svarggaziyon puri vareyum;- Yaahee...
5 PorkkalamunbilPinmaarukayo padi-
Vaathililini njaanThalarukayo
Onnu njaan cheyyunnu Munbilekkodunnu
Viruthonnu thaanen lakshyam;- Yaahee...
6 Arppanam cheyyunnaathma-Niyogathaal
Alpamenikkingullathellam
Unnathane thavasevayin Jeevitham
Onnumathiyenikkulakil;- Yaahee...
No comments:
Post a Comment