Malayalam Christian song Index

Friday, 7 February 2025

Kannuneer Thaazhvarayilകണ്ണുനീർ താഴ്‌വരയിൽ Song No 500

കണ്ണുനീർ താഴ്‌വരയിൽ

ഞാൻ ഏറ്റം വലഞ്ഞിടുബോൾ  

കണ്ണുനീർ വാർത്ത‍വനെൻ

കാര്യം നടത്തി തരും


നിൻ മനം ഇളകാതെ

നിൻ മനം പതറാതെ

നിന്നോടു കൂടെ എന്നും

ഞാൻ ഉണ്ട് അന്ത്യം വരെ (2)



കൂരിരുൾ പാതയതോ

ക്രൂരമാം ശോധനയോ

കൂടീടും നേരമതിൽ

ക്രൂശിൻ നിഴൽ നിനക്കായ്


(നിൻ മനം ഇളകാതെ.... )


തീച്ചുള സിംഹകുഴി

പൊട്ടകിണർ മരുഭൂ

ജയിലറ ഈർച്ചവാളോ

മരണമോ വന്നിടട്ടെ


(നിൻ മനം ഇളകാതെ.... )


ദാഹിച്ചു വലഞ്ഞു  ഞാൻ

ഭാരാത്തൽ വലഞ്ഞിടുമ്പോൾ

ദാഹം ശമിപ്പിച്ചവൻ 

ദാഹജലം തരുമേ


(നിൻ മനം ഇളകാതെ.... )


ചെങ്കടൽ തീരമത്തിൽ

തൻ ദാസർ കേണീടുമ്പോൾ 

ചങ്കിനു നെരേവരും

വൻ ഭാരം മാറിപോകും


(നിൻ മനം ഇളകാതെ.... )


ഈ ലോകം  പകച്ചിടട്ടെ 

ഈ  ലോകർ  പിഴച്ചിടട്ടെ 

ശോധന  പെരുകി  വന്നാൽ 

ഗോൽഗോഥ  നാഥനുണ്ടു

   

(നിൻ മനം ഇളകാതെ.... )


കാലങ്ങൾ കാത്തിടണോ

കാന്താ നിൻ ആഗമനം

കഷ്ടത തീർന്നിടുവാൻ

കാലങ്ങൾ ഏറെയില്ല;-

നിൻ മനം ഇളകാതെ.... ) 


Kannuneer Thaazhvarayil

Njaan ettam Valanjitubol  

Kannuneer Vaarthavanen

Kaaryam Nadathi tharum


Nin manam Ilakaathe

Nin manam Patharaathe

Ninnodu Koode ennum

Njaan undu Andiam vare (2)



Koorirul Paathayatho

Crooramaam Shodhanayo

Koodeedum Neramathil

Crushin nizhalNinakkaay


(Nin manam ilakaathe.... )


TheechulaSimhakuzhi

Pottakinar Marubhoo

Jayilara Eerchavaalo

Maranamo Vannidatte


(Nin manam ilakaathe.... )


Dahichu Valanju njaan

BhaaraathalValanjitumbol

Daham Shamippichavan 

Dahajalam Tharume


(Nin manam Ilakaathe.... )


Chenkadal Theeramathil

Than dasar Keneedumbol 

Chankinu Nerevarum

Van bhaaram Maaripokum


(Nin manam ilakaathe.... )


Ee lokam pakachitatte 

Ee lokar pizhachitatte 

Shodhana Peruki vannaal 

GolgothaNaathanundu

   

(Nin manam ilakaathe.... )


Kaalangal Kaathidano

Kaanthaa nin Aagamanam

Kashtatha Theernniduvaan

Kaalangal Erailla;-

Nin manam Ilakaathe.... )



Thursday, 16 January 2025

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ

മാറ്റൊലികൾ മുഴങ്ങുന്നില്ലേ

കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ 

ചേർത്തത് അണച്ചതിൽ  നീയും  കാണുമോ- 

                                ആ  കള്ളനെ പോലെ


മൂന്നു കാരിരുമ്പു  ആണി മേൽ തൂങ്ങുന്ന 

രക്ഷിതാവേ ഇക്ഷണം നോക്കൂ 

സീയോൻ പുത്രീ നിൻറെ  നഗ്നതാ മറച്ചീടുവാൻ 

നാഥൻ  അങ്കികൾ  ഒന്ന്  ചുറ്റിച്ച്യാടത്തു



സ്നേഹരാജൻ പാദങ്ങൾ കഴുകുവാൻ നിൻ

കണ്ണുനീരാം തൈലമില്ലെയോ

മഗ്ദലന നാം മറിയയെ പോൽ

നിൻ ജീവിതമാം തൈല കുപ്പി നീ ഇന്നുടച്ചിടുമോ



സീയോൻ പുത്രീ നിൻ മുറിവിൽ പകരുവാൻ

ഗിലയാദിൻ തൈലം ഇന്നിതാ

നാഥൻ ക്രൂശിൽ ഒഴുക്കിയതാം

രക്തതുള്ളികൾ നിൻ മുറിവതിൽ പകർന്നീടുന്നു


ഗോൽഗാഥയിൽ പാതയതിൽ നിരന്നു നിന്നു

കേണിടുന്ന സീയോൻ മകളെ

ശാലേം പുത്രീ എനിക്കായ്‌ നീ

കരക വേണ്ട  കരയുമോ നീ നിനക്കായ് തന്നെ


ചങ്കു പൊട്ടി കരയുകെൻ മനമേ

ലോക സ്നേഹം വെടിഞ്ഞീടുക

വേണ്ട ലോക ഇമ്പം എനിക്ക്

ഈ പാരിൽ സൗഖ്യങ്ങൾ ഓ മതി എനിക്കു നാഥൻ

 സഖിത്വം


Swarggathinte sneha  maani naadathin

Mattolikal muzhangunnille

Kaalvariyal sneha koyitthil 

Chertthu anachathil  neeyum  kaanumo- 

                              Au  kallane pole


Moonnu kaarirumbu  aani mel thungunna 

Rakshithaave ikshanam nokku 

Seeyon puthree ninte  nagnathaa maracheeduvaan 

Naathan  angikal  onnu  chutticchyaadathu


Sneharajan paadangal kazhukuvaan nin

Kannuneeraam thailamilleyo

Magdalana naam mariyaye pole

Nin jeevithamaam thaila kuppi nee innudachitumo


Seeyon puthree nin murivil pakaruvaan

Gilayaadin thailam innithaa

Naathan crushil ozhukkiyathaam

Rakthullikal nin murivathil pakarnneedunnu


Golgadhayil paathayathil nirannu ninnu

Kenidunna seeyon makale

Shaalem puthree enikkaay nee

Karaka venda  karayu mo nee ninakkaay thanne


Chanku potti karayuken maname

Loka sneham vedinjeeduka

Venda loka imbam enikku

Ee paaril soukhyangal oaa

Mathi enikku naathan sakhithwam

This video is  from Fr. Jerry John Mathew

Monday, 13 January 2025

Yeshuvodu chernnirippathethraയേശുവോടു ചേർന്നിരിപ്പ Song No 498

 യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ!

യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ!

ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേ

ആശു തന്റെ കൂടെ വാഴാൻ കാംക്ഷിച്ചിടുന്നേ

 

പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ

നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ

ഓർക്കുന്തോറും സ്നേഹമെന്നിൽ വർദ്ധിച്ചിടുന്നേ

പാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാദ്ധ്യമോ!

 

ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാൻ

ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ

കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ

വാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേ

 

എന്നു തീരുമെന്റെ കഷ്ടം ഇന്നീ മന്നിലെ?

അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ

അന്നു തന്റെ ശുദ്ധരൊത്തു പാടിയാർക്കുമേ   

എന്നെനിക്കു സാദ്ധ്യമോ മഹൽ സമ്മേളനം!

 

നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ!

അല്ലൽ തീർപ്പാനെന്നു    വന്നു ചേർത്തിടുമെന്നെ?

തുല്യമില്ലാ മോദത്തോടെ വീണകളേന്തി

ഹല്ലേലുയ്യാ ഗാനം പാടി വാണിടുവാനായ്


Yeshuvodu chernnirippathethra modame!

Yeshuvinnaay jeevikkunnathethra bhagyame!

Aasha thannodennumennil vardhichitunne

Aashu thante koode vaazhaan kaamkshichitunne


 

Pokkiyente paapamellam thante yaagathaal

Neekkiyente shaapamellam thaan vahichathaal

Orkkunthorum snehamennil vardhichitunne

Parkkunne than koode vaazhaan ennu saadhyamo!

 

Shreshtamerum naattilente vaasamaakkuvaan

Shobhayerum veedenikkorukkidunnavan

Kaikalaal theerkkaatha nithyapaarppidam thannil

Vaanidunna naalinai njaan nokkipparkkunne


 Ennu theerumente kashtam innee mannile?

Annu maarumente dukham nishchayam thanne

Annu thante sudharothu padiyaarkkume   

Ennenikku saadhyamo mahal sammelanam!

 

Nallavane vallabhane ponnu kaanthane!

Allal theerppaanennu    vannu cherthidumenne?

Thulyamilla modathode veenakalenthi

Halleluyyaa ganam padi vaaniduvaanaay

This video is St. Thomas Evangelical Church of India  Dubai 

Hindi translation  available  use the link

Sang sang yeeshu ke rahanaसंग संग यीशु के रहना कित..

Kannuneer Thaazhvarayilകണ്ണുനീർ താഴ്‌വരയിൽ Song No 500

കണ്ണുനീർ താഴ്‌വരയിൽ ഞാൻ ഏറ്റം വലഞ്ഞിടുബോൾ   കണ്ണുനീർ വാർത്ത‍വനെൻ കാര്യം നടത്തി തരും നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാൻ ഉ...