Malayalam Christian song Index

Monday, 13 January 2025

Yeshuvodu chernnirippathethraയേശുവോടു ചേർന്നിരിപ്പ Song No 498

 യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ!

യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ!

ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേ

ആശു തന്റെ കൂടെ വാഴാൻ കാംക്ഷിച്ചിടുന്നേ

 

പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ

നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ

ഓർക്കുന്തോറും സ്നേഹമെന്നിൽ വർദ്ധിച്ചിടുന്നേ

പാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാദ്ധ്യമോ!

 

ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാൻ

ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ

കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ

വാണിടുന്ന നാളിനായ് ഞാൻ നോക്കിപ്പാർക്കുന്നേ

 

എന്നു തീരുമെന്റെ കഷ്ടം ഇന്നീ മന്നിലെ?

അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ

അന്നു തന്റെ ശുദ്ധരൊത്തു പാടിയാർക്കുമേ   

എന്നെനിക്കു സാദ്ധ്യമോ മഹൽ സമ്മേളനം!

 

നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ!

അല്ലൽ തീർപ്പാനെന്നു    വന്നു ചേർത്തിടുമെന്നെ?

തുല്യമില്ലാ മോദത്തോടെ വീണകളേന്തി

ഹല്ലേലുയ്യാ ഗാനം പാടി വാണിടുവാനായ്


Yeshuvodu chernnirippathethra modame!

Yeshuvinnaay jeevikkunnathethra bhagyame!

Aasha thannodennumennil vardhichitunne

Aashu thante koode vaazhaan kaamkshichitunne


 

Pokkiyente paapamellam thante yaagathaal

Neekkiyente shaapamellam thaan vahichathaal

Orkkunthorum snehamennil vardhichitunne

Parkkunne than koode vaazhaan ennu saadhyamo!

 

Shreshtamerum naattilente vaasamaakkuvaan

Shobhayerum veedenikkorukkidunnavan

Kaikalaal theerkkaatha nithyapaarppidam thannil

Vaanidunna naalinai njaan nokkipparkkunne


 Ennu theerumente kashtam innee mannile?

Annu maarumente dukham nishchayam thanne

Annu thante sudharothu padiyaarkkume   

Ennenikku saadhyamo mahal sammelanam!

 

Nallavane vallabhane ponnu kaanthane!

Allal theerppaanennu    vannu cherthidumenne?

Thulyamilla modathode veenakalenthi

Halleluyyaa ganam padi vaaniduvaanaay

This video is St. Thomas Evangelical Church of India  Dubai 

Hindi translation  available  use the link

Sang sang yeeshu ke rahanaसंग संग यीशु के रहना कित..

No comments:

Post a Comment

Yeshuvodu chernnirippathethraയേശുവോടു ചേർന്നിരിപ്പ Song No 498

 യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ! യേശുവിന്നായ് ജീവിക്കുന്നതെത്ര ഭാഗ്യമേ! ആശ തന്നോടെന്നുമെന്നിൽ വർദ്ധിച്ചിടുന്നേ ആശു തന്റെ കൂടെ വാഴാൻ കാംക്ഷ...