Malayalam Christian song Index

Tuesday, 25 February 2025

Enneshuvallathilleniഎന്‍ യേശു അല്ലാതില്ലെSong No 501

എന്നേശുവല്ലാതില്ലെനി-

ക്കൊരാശ്രയം ഭൂവില്‍

നിന്‍ മാര്‍വ്വിൽ അല്ലാതില്ലെനിക്കു 

വിശ്രമം വേറെ

ഈ പാരിലും പരത്തിലും

നിസ്തുല്യന്‍ എന്‍ പ്രിയന്‍


എന്‍ രക്ഷകാ എന്‍ ദൈവമേ 

നീ അല്ലാതില്ലാരും

എന്നേശു മാത്രം

 മതിയെനിക്കേതു നേരത്തും


വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍

 നേരിടും നേരത്തും

എന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍

 സ്നേഹ സഖിയായ്

ഈ ലോക സഖികളെല്ലാരും

മാറി പോയാലും (എന്‍ രക്ഷകാ..)

                               

എന്‍ ക്ഷീണിത രോഗത്തിലും

 നീ മാത്രമെന്‍ വൈദ്യന്‍

മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍

 രോഗശാന്തിയ്ക്കായ്

നിന്‍ മാര്‍വ്വിടം എന്‍ ആശ്രയം 

എന്‍ യേശു കര്‍‌ത്താവേ (എന്‍ രക്ഷകാ..)


Enneshuvallathilleni-

Kkorashrayam Bhoovil

Nin maarvil allathillenikku 

Visharamam vere

Ee paarilum parathilum

Nisthulyan en Priyan


En rakshakaa En daivame 

Nee allathillaarum

Enneshu maathram

Mathiyenikkethu Nerathum


Van bhaarangal Prayaasangal

Neridum Nerathum

En chaaraave njaan Kaanunnundaen

Sneha Sakhiyaay

Ee loka sakhikal Ellavarum

Maari Poyaalum 

(En rakshakaa..)

                               

En Ksheenitha Rogathilum

 Nee Maathramen Vaidyan

Mattaareyum njaan Kaanunnillen

Rogashaanthiykkaay

Nin Maarvvidam En aasrayam 

En yeshu karthaave 

(En rakshakaa..) 

This  video is from Bipin Varghese

Hindi translations  available  Use the link

Friday, 7 February 2025

Kannuneer Thaazhvarayilകണ്ണുനീർ താഴ്‌വരയിൽ Song No 500

കണ്ണുനീർ താഴ്‌വരയിൽ

ഞാൻ ഏറ്റം വലഞ്ഞിടുബോൾ  

കണ്ണുനീർ വാർത്ത‍വനെൻ

കാര്യം നടത്തി തരും


നിൻ മനം ഇളകാതെ

നിൻ മനം പതറാതെ

നിന്നോടു കൂടെ എന്നും

ഞാൻ ഉണ്ട് അന്ത്യം വരെ (2)



കൂരിരുൾ പാതയതോ

ക്രൂരമാം ശോധനയോ

കൂടീടും നേരമതിൽ

ക്രൂശിൻ നിഴൽ നിനക്കായ്


(നിൻ മനം ഇളകാതെ.... )


തീച്ചുള സിംഹകുഴി

പൊട്ടകിണർ മരുഭൂ

ജയിലറ ഈർച്ചവാളോ

മരണമോ വന്നിടട്ടെ


(നിൻ മനം ഇളകാതെ.... )


ദാഹിച്ചു വലഞ്ഞു  ഞാൻ

ഭാരാത്തൽ വലഞ്ഞിടുമ്പോൾ

ദാഹം ശമിപ്പിച്ചവൻ 

ദാഹജലം തരുമേ


(നിൻ മനം ഇളകാതെ.... )


ചെങ്കടൽ തീരമത്തിൽ

തൻ ദാസർ കേണീടുമ്പോൾ 

ചങ്കിനു നെരേവരും

വൻ ഭാരം മാറിപോകും


(നിൻ മനം ഇളകാതെ.... )


ഈ ലോകം  പകച്ചിടട്ടെ 

ഈ  ലോകർ  പിഴച്ചിടട്ടെ 

ശോധന  പെരുകി  വന്നാൽ 

ഗോൽഗോഥ  നാഥനുണ്ടു

   

(നിൻ മനം ഇളകാതെ.... )


കാലങ്ങൾ കാത്തിടണോ

കാന്താ നിൻ ആഗമനം

കഷ്ടത തീർന്നിടുവാൻ

കാലങ്ങൾ ഏറെയില്ല;-

നിൻ മനം ഇളകാതെ.... ) 


Kannuneer Thaazhvarayil

Njaan ettam Valanjitubol  

Kannuneer Vaarthavanen

Kaaryam Nadathi tharum


Nin manam Ilakaathe

Nin manam Patharaathe

Ninnodu Koode ennum

Njaan undu Andiam vare (2)



Koorirul Paathayatho

Crooramaam Shodhanayo

Koodeedum Neramathil

Crushin nizhalNinakkaay


(Nin manam ilakaathe.... )


TheechulaSimhakuzhi

Pottakinar Marubhoo

Jayilara Eerchavaalo

Maranamo Vannidatte


(Nin manam ilakaathe.... )


Dahichu Valanju njaan

BhaaraathalValanjitumbol

Daham Shamippichavan 

Dahajalam Tharume


(Nin manam Ilakaathe.... )


Chenkadal Theeramathil

Than dasar Keneedumbol 

Chankinu Nerevarum

Van bhaaram Maaripokum


(Nin manam ilakaathe.... )


Ee lokam pakachitatte 

Ee lokar pizhachitatte 

Shodhana Peruki vannaal 

GolgothaNaathanundu

   

(Nin manam ilakaathe.... )


Kaalangal Kaathidano

Kaanthaa nin Aagamanam

Kashtatha Theernniduvaan

Kaalangal Erailla;-

Nin manam Ilakaathe.... )



Enneshuvallathilleniഎന്‍ യേശു അല്ലാതില്ലെSong No 501

എന്നേശുവല്ലാതില്ലെ നി- ക്കൊരാശ്രയം ഭൂവില്‍ നിന്‍ മാര്‍വ്വിൽ അല്ലാതില്ലെനിക്കു  വിശ്രമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്‍ എ...