Malayalam Christian song Index

Thursday 10 October 2019

Ezhuvilakkin‍ natuvil‍ ഏഴുവിളക്കിന്‍ നടുവില്‍ ശോഭ പൂര്‍ണ്ണനായ് Song No2 4

 ഏഴുവിളക്കിന്‍ നടുവില്‍
 ശോഭ പൂര്‍ണ്ണനായി
 മാറത്തു പൊന്‍കച്ച അണിഞ്ഞും     
 കാണുന്നേശുവേ
ആദ്യനും  അന്ത്യനും
നീ മാത്രം യേശുവേ
സ്തുതികള്‍ക്കും  പുകഴ്ച്ചയ്ക്കും
യോഗ്യന്‍ യേശുവേ...   
ഹാലേലൂയ്യാ.. ഹാലേലൂയ്യാ..

2. നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും  
 കവിഞ്ഞിടട്ടെ (ആദ്യ..)


3. എന്‍റെ ഇഷ്ടങ്ങളൊന്നുമേ വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍  നിറവില്‍
 ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യ


        
 Ezhuvilakkin‍ natuvil‍
 shobha poor‍nnanaayu
 maaratthu pon‍kaccha aninjum  
 kaanunneshuve

Aadyanum  anthyanum
nee maathram yeshuve
sthuthikal‍kkum  pukazhcchaykkum  
yogyan‍ yeshuve...    
Hallelujah".. Hallelujah

2. Nin‍re roopavum bhaavavum ennilaakatte
nin‍re aathmashakthiyum   ennil‍ kavinjitatte (aadya..)


3. En‍re ishtangalonnume vendenneshuve
nin‍re hithatthin‍  niravil‍ njaan‍ prashobhikkatte (aadya



        



Ellaa prathikoolangalum maarum എല്ലാ പ്രതികൂലങ്ങളും മാറും Song No 23

        എല്ലാ പ്രതികൂലങ്ങളും മാറും
        ശുഭ ദിനമാഗതമാകും (2)
        തളരാതെ നിന്നാല്‍ പതറാതെ നിന്നാല്‍
        ലജ്ജിച്ചു പോകയില്ല നാം ലജ്ജിച്ചുപോകയില്ല (2) എല്ലാ

ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോല്‍ (2)
എന്നെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍ (2) എല്ലാ

        വാതിലുകള്‍ അടയുമ്പോള്‍
        ചെങ്കടല്‍ പിളര്‍ന്നതുപോല്‍ (2)
        എന്നെ നടത്തുന്നവന്‍
        എന്നുമെന്നും കൂടെയുള്ളവന്‍ (2) എല്ലാ...

ആരുമില്ലാതേകനാകുമ്പോള്‍
കൂടെയുണ്ടെന്നരുളിയവന്‍ (2)
എന്നെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍  (2) എല്ലാ...


        Ellaa prathikoolangalum maarum
        Shubha dinamaagathamaakum (2)
        Thalaraathe ninnaal‍ patharaathe ninnaal‍
        Lajjicchu pokayilla naam lajjicchupokayilla (2) ellaa

Onnumillaaymayilum ellaamullavaneppol‍ (2)
enne natatthunnavan‍
ennumennum kooteyullavan‍ (2)  ellaa

        Vaathilukal‍ atayumpol‍
        chenkatal‍ pilar‍nnathupol‍ (2)
        enne natatthunnavan‍
        ennumennum kooteyullavan‍ (2)  ellaa...

Aarumillaathekanaakumpol‍
kooteyundennaruliyavan‍ (2)
enne natatthunnavan‍
ennumennum kooteyullavan‍  (2)  ellaa...


En‍ premageethamaam enneshu naathaa എന്‍ പ്രേമഗീതമാം എന്നേശു നാഥാ നീSong No 22

  എന്‍ പ്രേമഗീതമാം എന്നേശു നാഥാ നീ (2)
   എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് (2)
  ആരാധനാ..ആരാധന...ആരാധനാ...ആരാധന (2)

1. തുല്യം ചെല്ലാന്‍ ആരുമില്ലേ
അങ്ങയെപോലെ യേശുവേ
ജീവനെ സ്വന്തമേ
അങ്ങെ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ)

2. അങ്ങയെപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ലെ ആര്‍ക്കുമേ  സ്നേഹമേ പ്രാണനേ
അങ്ങില്‍ ഞാനും ചേര്‍ന്നിടുന്നു (2) (ആരാധനാ)

  En‍ premageethamaam enneshu naathaa nee (2)
  En‍ jeevanekkaalum nee valiyathaanenikku (2)
  Aaraadhanaa..aaraadhana...Aaraadhanaa...Aaraadhana  (2)

1. Thulyam chellaan‍ aarumille
    angayepole yeshuve
    jeevane svanthame
    ange maar‍vvil‍ chaarunnu njaan‍ (2) (aaraadhanaa)

2. Angayeppole snehiccheetaan‍
    aavathille aar‍kkume   snehame praanane
    angil‍ njaanum cher‍nnitunnu (2) (aaraadhanaa)


Urukunna manasallo sveekaaryamaam bali ഉരുകുന്ന മനസ്സല്ലോ സ്വീകാര്യമാം ബലിSong No 21

    ഉരുകുന്ന മനസ്സല്ലോ സ്വീകാര്യമാം ബലി
ഉരുകുന്ന ഉള്ളോടെ വരുന്നു ഞാന്‍ നാഥാ
പരമാരാധന അര്‍പ്പിക്കാന്‍ വരുമ്പോള്‍
പരിശുദ്ധനല്ല ഞാന്‍ പിഴ ചൊല്ലിടുന്നു
പാപം പെരുകിയെന്നാത്മാവ് തളരുന്നു
ആശ്വാസം തേടി വരുന്നു ഞാന്‍ ഉരുകുന്നു

       അള്‍ത്താരയാല്‍ അര്‍പ്പിക്കാനടിയന്‍റെ
       ആത്മം പവിത്രമല്ലല്ലോ
       അങ്ങൊന്നരുളിയാല്‍ ശുദ്ധമാകും
       അന്യൂനം ആയ് ആത്മം മാറും
       അങ്ങേയ്ക്കു വാഴുവാന്‍ ആകും     ( ഉരുകുന്നു)

ഈ ജീവിതം അങ്ങേയ്ക്കായ് ഏകിടാം
നാഥാ സ്വീകരിക്കൂ
ആതൃക്കൈകളില്‍ രക്ഷ തേടും ഞാന്‍
അതുമാത്രം മതിയെന്‍റെ നാഥാ
ഞാനങ്ങേ സ്വന്തമായി മാറാം     (ഉരുകുന്നു)



 Urukunna manasallo sveekaaryamaam bali
urukunna ullote varunnu njaan‍ naathaa
paramaaraadhana ar‍ppikkaan‍ varumpol‍
parishuddhanalla njaan‍ pizha chollitunnu
paapam perukiyennaathmaavu thalarunnu
aashvaasam theti varunnu njaan‍ urukunnu

       Al‍tthaarayaal‍ ar‍ppikkaanatiyan‍re
       aathmam pavithramallallo
       angonnaruliyaal‍ shuddhamaakum
       anyoonam aayu aathmam maarum
       angeykku vaazhuvaan‍ aakum     ( urukunnu)

Ee jeevitham angeykkaayu ekitaam
naathaa sveekarikkoo
aathrukkykalil‍ raksha thetum njaan‍
athumaathram mathiyen‍re naathaa
njaanange svanthamaayi maaraam     (urukunnu)

Ithrattholam snehiccheetaan‍ njaan‍ ഇത്രത്തോളം സ്നേഹിച്ചീടാന്‍ ഞാന്‍ ഏതുമില്ല Song No 20

  ഇത്രത്തോളം സ്നേഹിച്ചീടാന്‍ ഞാന്‍ ഏതുമില്ല (2)
എന്നെ അറിയുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
പ്രാണതുല്യം സ്നേഹം നല്‍കി
എന്നും കൂടെയുണ്ട് -ഇത്രത്തോളം..

കണ്ണുനീര്‍ മായ്ക്കുന്ന ദൈവം
മാര്‍വ്വോടണയ്ക്കുന്ന  സ്നേഹം  (2)
സന്താപമെല്ലാം സന്തോഷമാക്കി
ജീവന്‍ നല്കും സ്നേഹം (2)   -ഇത്രത്തോളം

കൂരിരുളാകെയകറ്റി
ആനന്ദപാതയൊരുക്കി    (2)
ഓരോരോ നാളും ആശ്വാസമോടെ
നാഥന്‍ കാത്തീടുന്നു    (2)-    ഇത്രത്തോളം


 Ithrattholam snehiccheetaan‍ njaan‍ ethumilla (2)
enne ariyunna dyvam
enne natatthunna dyvam
praanathulyam sneham nal‍ki
ennum kooteyundu -ithrattholam..

Kannuneer‍ maaykkunna dyvam
maar‍vvotanaykkunna  sneham  (2)
santhaapamellaam santhoshamaakki
jeevan‍ nalkum sneham (2)   -ithrattholam

Koorirulaakeyakatti
aanandapaathayorukki    (2)
ororo naalum aashvaasamote
naathan‍ kaattheetunnu    (2)-    ithrattholam

Wednesday 2 October 2019

Anthyakaala abhishekam (അന്ത്യകാല അഭിഷേകം)Song No 19



അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ

അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ

തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീഷേണമേ
ആത്മ നദിയായി ഒഴുകണമേ

തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീഷേണമേ
ആത്മ നദിയായി ഒഴുകണമേ


Anthyakaala abhishekam
Sakala jadatthinmelum
Koytthukkaala samayamallo
Aathmaavil nirakkename

Anthyakaala abhishekam
Sakala jadatthinmelum
Koytthukkaala samayamallo
Aathmaavil nirakkename

Thee pole irangename
Agni naavaayi pathiyaname
Kotum kaattaayi veeshename
Aathma nadiyaayi ozhukaname

Thee pole irangename
Agni naavaayi pathiyaname
Kotum kaattaayi veeshename
Aathma nadiyaayi ozhukaname

Tuesday 1 October 2019

En‍ sankatangal‍ sakalavum t(എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി)Song No 18

       എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സംഹാരദൂതനെന്നെ കടന്നു പോയി

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍

 ഫറവോനു ഞാനിനി അടിമയല്ല
 പരമ സീയോനില്‍ ഞാനന്യനല്ല

    മാറായെ മധുരമാക്കിതീര്‍ക്കുമവന്‍
    പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍

 മരുവിലെന്‍ ദൈവമെനിക്കധിപതിയെ
തരുമവന്‍ പുതുമന്നാ അതുമതിയെ

    മനോഹരമായ കനാന്‍ദേശമെ
    അതെ എനിക്കഴിയാത്തൊരവകാശമേ

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമെ

   എന്‍റെ ബലവും എന്‍റെ സങ്കേതവും
   എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ.


  En‍ sankatangal‍ sakalavum theer‍nnu poyi
  samhaaradoothanenne katannu poyi

  kunjaatin‍re vilayeriya ninatthil‍
  maranju njaan‍ rakshikkappettaa kshanatthil‍

  pharavonu njaanini atimayalla
  parama seeyonil‍ njaananyanalla

  maaraaye madhuramaakkitheer‍kkumavan‍
  paaraye pilar‍nnu daaham pokkumavan‍

  maruvilen‍ dyvamenikkadhipathiye
  tharumavan‍ puthumannaa athumathiye

  manoharamaaya kanaan‍deshame
  athe enikkazhiyaatthoravakaashame

  aanandame paramaanandame
  kanaan‍ jeevithamenikkaanandame

  en‍te balavum en‍re sankethavum
  en‍ rakshayum yeshuvathre halleluyyaa.

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...