Malayalam Christian song Index

Tuesday, 29 October 2019

Ithramam mahathbhudham ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ Song No 96

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
ഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻ
നന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീ
എന്റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേ
പകരമായി തരുവാൻ ഇല്ലൊന്നും നാഥനെ
എന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻ
                                                  ഇത്രമാം മഹാത്ഭുതം...

ജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെ
യോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെ
ഈ ദോഷികളാം  ഞങ്ങളിൽ നീ പകർന്നുവല്ലോ
ഈ അയോഗ്യരായ  ഞങ്ങളിൽ നീ കനിഞ്ഞുവല്ലോ
                                                              ഇത്രമാം മഹാത്ഭുതം ...


മരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾ
ഒരു പദവിക്കും അര്ഹതയില്ലാതിരുന്നപ്പോൾ
എന്റെ  ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽ
സ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽ 
                                                               ഇത്രമാം മഹാത്ഭുതം ...

സർവ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ്
ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽ
തന്റെ മരണത്താൽ നിത്യ രക്ഷ പ്രാപിച്ചവർ നാം
തന്റെ കൃപയിൻ അത്യന്തധനം ലഭിച്ചവർ നാം
                                                              ഇത്രമാം മഹാത്ഭുതം ...



Ithramam mahathbhudham anubhavippan
Ee ezhayaakunna njan ethra bhagyavan
Nanmayonnum ennilillennarinjittum nee
Ente rakshakkay aa van maranam ettaduthille
Pakaramay tharuvan illonnum naadhane
Ennil akrithyangal allathonnum kaanunnilla njan
                                                (     Ithramam mahathbhutham...)

Njanikalkku maranjirunna velippadine
Yogyanmarkku nashttappetta nithya rakhaye
Ee dhoshikalaam njangalil nee pakarnnuvallo
Ee ayogyaraaya njangalil nee kaninjuvallo
                                                       (Ithramam mahathbhutham...)
  
maranathe lakshyam vechu njan nadannappol
Oru padhavikkum arhathayillathirunnappol
Ente lakshyavum veekshanavum nee mattiyathorthal
Swantha makkalkkulla sthaanatheyum nalkiyatorthal
                                                   ( Ithramam mahathbhutham...)

Sarva paapatheyum etteduthu marichavanay
Ithra parishudhan yeshuveppol aarundee bhoovil
Thante maranathal nithya raksha praapichavar naam

Thante kripayin athyandhadhanam labhichavar naam


Lyrics   Abin Johnson 

Monday, 28 October 2019

Karunaanidhiye kaal‍vari an‍peകരുണാനിധിയേ കാല്‍വറി അന്‍പേ Song No 95

  കരുണാനിധിയേ കാല്‍വറി അന്‍പേ
ആ-ആ-ആ-ആ
നീ മാത്രമാണെനിക്കാധാരം

1. കൃപയേകണം കൃപാനിധിയേ
കൃപാനിധിയേ കൃപാനിധിയേ
മുന്‍പേ പോയ നിന്‍ പിന്‍പേ
ഗമിപ്പാന്‍ ആ-ആ-ആ
നീ മാത്രമാണെ നിക്കാധാരം - കരുണാ

2. താതനിന്നിഷ്ടം
മന്നില്‍ ഞാന്‍ ചെയ്വാന്‍
തന്നില്‍ വസിപ്പാന്‍
ഉന്നതം ചേരാന്‍
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ
ആ-ആ-ആ ഓടുന്നു
നാടിനെ പ്രാപിപ്പാന്‍- കരുണാ

3. മാറാ എലീമില്‍ പാറയിന്‍ വെള്ളം
മാറാത്തോനേകും മാധുര്യമന്ന
പാറയാം യാഹെന്‍
രാപ്പകല്‍ ധ്യാനം
ആ-ആ-ആ യോര്‍ദ്ദാന്‍റെ
തീരമെന്‍ ആശ്വാസം- കരുണാ

4. എന്നെന്‍ സീയോനെ-
ചെന്നങ്ങു കാണും
അന്നെന്‍ കണ്ണീരും
മാറും കനാനില്‍
ഭക്തര്‍ ശ്രവിക്കും കര്‍തൃകാഹളം
ആ-ആ-ആ വ്യക്തമായ് കാണും എന്‍ രക്ഷകനെ കരുണാ


 Karunaanidhiye kaal‍vari an‍pe
Aa-aa-aa-aa
Nee maathramaanenikkaadhaaram

1.Krupayekanam krupaanidhiye
Krupaanidhiye krupaanidhiye
Mun‍pe poya nin‍ pin‍pe
Gamippaan‍ aa-aa-aa
Nee maathramaane nikkaadhaaram -  (karunaa)

2.  Thaathaninnishtam
     Mannil‍ njaan‍ cheyvaan‍
     Thannil‍ vasippaan‍
     Unnatham cheraan‍
     Thyaagam cheyyunnee paazhmanninaasha
     Aa-aa-aa otunnu
     Naatine praapippaan‍- karunaa

3.  Maaraa eleemil‍ paarayin‍ vellam
     Maaraatthonekum maadhuryamanna
     Paarayaam yaahen‍
    Raappakal‍ dhyaanam
    Aa-aa-aa yor‍ddhaan‍re
    Theeramen‍ aashvaasam- karunaa
4. Ennen‍ seeyone-
   Chennangu kaanum
    Annen‍ kanneerum
    Maarum kanaanil‍
    Bhakthar‍ shravikkum kar‍thrukaahalam
    Aa-aa-aa vyakthamaayu kaanum  
    En‍ rakshakane karunaa

Kristheeya jeevitham ,saubhaagya jeevithamക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം Song No 94

   ക്രിസ്തീയ ജീവിതം ,സൗഭാഗ്യ ജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ ക്കാനന്ദദായകം
കഷ്ടങ്ങള്‍ വന്നാലും, നഷ്ടങ്ങള്‍ വന്നാലും
ക്രിസ്തേശു നായകന്‍ ,കൂട്ടാളിയാണേ

2. ലോകത്തിന്‍ താങ്ങുകള്‍, നീങ്ങിപ്പോയീടുമ്പോള്‍
ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോള്‍
സ്വന്തസഹോദരന്‍ തളളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ ,കൂട്ടാളിയാണേ

3. അന്ധകാരം ഭൂവില്‍ വ്യാപരിച്ചിടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍
അഗ്നികുണ്ഠത്തിലും ,സിംഹകുഴിയിലും
ദാനിയേലിന്‍ ദൈവമെന്‍,കൂട്ടാളിയാണേ

4.. ഇത്ര നല്ലിടയന്‍ ഉത്തമ സ്നേഹിതന്‍
നിത്യനാം രാജാവെന്‍ കൂട്ടാളിയാണേ
എന്തിനീ ഭാരങ്ങള്‍ ,എന്തിനീ വ്യാകുലം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടുപാടും

5. കാഹളശബ്ദങ്ങള്‍ കേട്ടിടാന്‍ നേരമായ്
കഷ്ടങ്ങള്‍ ഏറ്റ എന്‍ പ്രിയനെകാണാറായ്
എന്നു നീ വന്നീടും ,എപ്പോള്‍ നീ വന്നീടും
എത്രനാള്‍ നോക്കി ഞാന്‍ പാര്‍ക്കേണം പ്രിയനെ

Kristheeya jeevitham ,saubhaagya jeevitham
Kar‍tthaavin‍ kunjungal‍ kkaanandadaayakam
Kashtangal‍ vannaalum, nashtangal‍ vannaalum
Kristheshu naayakan‍ ,koottaaliyaane

2. Lokatthin‍ thaangukal‍, neengippoyeetumpol‍
  Lokakkaarellaarum kyvetinjeetumpol‍
  Svanthasahodaran‍ thalalikkalayumpol‍
  Yosephin‍ dyvamen‍ ,koottaaliyaane

3. Andhakaaram bhoovil‍ vyaaparicchitumpol‍
     Raajaakkal‍ nethaakkal‍ shathrukkalaakumpol‍
     Agnikundtatthilum ,simhakuzhiyilum
     Daaniyelin‍ dyvamen‍,koottaaliyaane

4..  Ithra nallitayan‍ utthama snehithan‍
      Nithyanaam raajaaven‍ koottaaliyaane
      Enthinee bhaarangal‍ ,enthinee vyaakulam
       Kar‍tthaavin‍ kunjungal‍ paattupaatum

5.Kaahalashabdangal‍ kettitaan‍ neramaayu
Kashtangal‍ etta en‍ priyanekaanaaraayu
Ennu nee vanneetum ,eppol‍ nee vanneetum
Ethranaal‍ nokki njaan‍  paar‍kkenam priyane

Kaanunnu njaan‍ vishvaasatthaal‍ കാണുന്നു ഞാന്‍ വിശ്വാസത്താല്‍ Song no 93

കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുമ്പില്‍ ചെങ്കടല്‍ രണ്ടാകുന്നു
കാണാത്ത കാര്യങ്ങള്‍ കണ്‍മുമ്പിലെന്നപോല്‍
വിശ്വസിച്ചിടുന്നു എന്‍കര്‍ത്താവേ
1. അഗ്നിയിന്‍ നാളങ്ങള്‍
വെള്ളത്തിന്‍ ഓളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാദ്ധ്യമല്ല
അഗ്നിയിലിറങ്ങി
വെള്ളത്തില്‍ നടന്നു
കൂടെ വന്നീടുവാന്‍ കര്‍ത്തനുണ്ട്

2. യെരിഹോ മതിലുകള്‍
        ഉയര്‍ന്നുനിന്നാലും
അതിന്‍റെ വലിപ്പം സാരമില്ല
ഒന്നിച്ചു നിന്നു നാം ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍ വീഴും കാല്‍ച്ചുവട്ടില്‍

3. നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്നിലെന്‍ കര്‍ത്തന്‍ വരും
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്‍റെ പ്രവൃത്തികള്‍ അഴിഞ്ഞീടും


Kaanunnu njaan‍ vishvaasatthaal‍
En‍ mumpil‍ chenkatal‍ randaakunnu
Kaanaattha kaaryangal‍ kan‍mumpilennapol‍
Vishvasicchitunnu en‍kar‍tthaave

1. Agniyin‍ naalangal‍
    Vellatthin‍ olangal‍
    Enne thakar‍kkuvaan‍ saaddhyamalla
    Agniyilirangi
    Vellatthil‍ natannu
    Koote vanneetuvaan‍ kar‍tthanundu

2. Yeriho mathilukal‍    
    Uyar‍nnuninnaalum
    Athin‍re valippam saaramilla
    Onnicchu ninnu naam aar‍ppittennaal‍
     Van‍ mathil‍ veezhum kaal‍cchuvattil‍

3. Naalunaalaayaalum naattam vamicchaalum
    Kallara munnilen‍ kar‍tthan‍ varum
    Vishvasicchaal‍ nee mahathvam kaanum
    Saatthaan‍re pravrutthikal‍  azhinjeetum

Kashtangalilum patharitalle കഷ്ടങ്ങളിലും പതറിടല്ലേ Song No 92

       കഷ്ടങ്ങളിലും പതറിടല്ലേ
കണ്ണുനീരിലും തളര്‍ന്നീടല്ലേ
ഞാനെന്നും നിന്‍റെ ദൈവം
നീയെന്നും എന്‍റേതാണേ (2)

നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ല
അതു പ്രാപിച്ചിടും നിശ്ചയം
അതു പ്രാപിക്കുമ്പോള്‍ നഷ്ടം ലാഭമാകും
ദുഖം സന്തോഷമായി മാറിടും (2) കഷ്ട....

   നിന്നെ തകര്‍ക്കുവാനോ
    നിന്നെ മുടിക്കുവാനോ
   അല്ലല്ല ഈ വേദന
   നിന്നെ പണിതെടുത്ത്
   നല്ല പൊന്നാക്കുവാന്‍
  അല്ലയോ ഈ ശോധന (2) കഷ്ട..

.      Kashtangalilum patharitalle
       Kannuneerilum thalar‍nneetalle
       Njaanennum nin‍re dyvam
       Neeyennum en‍rethaane (2)

Nin‍re vishvaasamo bhamgam varikayilla
Athu praapicchitum nishchayam
Athu praapikkumpol‍ nashtam laabhamaakum
Dukham santhoshamaayi maaritum (2) kashta....

    Ninne thakar‍kkuvaano
    Ninne mutikkuvaano
    Allalla ee vedana
   Ninne panithetutthu
   Nalla ponnaakkuvaan‍
   Allayo ee shodhana  (2)  kashta...

Kar‍tthaavu thaan‍ gambheera naadatthotumകര്‍ത്താവു താന്‍ ഗംഭീര നാദത്തോടും Song no 91




1. കര്‍ത്താവു താന്‍ ഗംഭീര നാദത്തോടും
പ്രധാന ദൈവദൂത ശബ്ദത്തോടും
സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി
വന്നിടുമ്പോള്‍
എത്രയോ സന്തോഷം -(3)
     മദ്ധ്യാകാശത്തില്‍

2. മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്‍മാര്‍
കാഹളനാദം കേള്‍ക്കുന്ന മാത്രയില്‍
പെട്ടെന്നുയിര്‍ത്തു
വാനില്‍ ചേര്‍ന്നിടുമേ
തീരാത്ത സന്തോഷം -(3)
പ്രാപിക്കുമവര്‍

3. ജീവനോടീ ഭൂതലെ
പാര്‍ക്കും ശുദ്ധര്‍
രൂപാന്തരം പ്രാപിക്കുമാ നേരത്തില്‍
ഗീതസ്വരത്തോടും
ആര്‍പ്പോടുംകൂടെ
വിണ്ണുലകം പൂകും -(3)
ദൂത തുല്യരായ്

4. കുഞ്ഞാട്ടിന്‍ കല്ല്യാണ
മഹല്‍ദിനത്തില്‍
തന്‍റെ കാന്തയാകും വിശുദ്ധസഭ
മണിയറയ്ക്കുള്ളില്‍ കടക്കുമന്നാള്‍
എന്തെന്തു സന്തോഷം -(3)
ഉണ്ടാമവള്‍ക്ക്


1. Kar‍tthaavu thaan‍ gambheera naadatthotum
    Pradhaana dyvadootha shabdatthotum
    Svar‍ggatthil‍ ninnirangi
    Vannitumpol‍
    Ethrayo santhosham -(3)  
    Maddhyaakaashatthil‍

2.  Mannilurangitunna shuddhimaan‍maar‍
     Kaahalanaadam kel‍kkunna maathrayil‍
     Pettennuyir‍tthu
     Vaanil‍ cher‍nnitume
     Theeraattha santhosham -(3)
     Praapikkumavar‍

3. Jeevanotee bhoothale
    Paar‍kkum shuddhar‍
    Roopaantharam praapikkumaa neratthil‍
    Geethasvaratthotum
     Aar‍ppotumkoote
    Vinnulakam pookum -(3)  
    Dootha thulyaraayu

4. Kunjaattin‍ kallyaana
    Mahal‍dinatthil‍
   Than‍re kaanthayaakum vishuddhasabha
    Maniyaraykkullil‍ katakkumannaal‍
    Enthenthu santhosham -(3)
     Undaamaval‍kku


Kashtangal‍ saaramilla. കഷ്ടങ്ങള്‍ സാരമില്ല. കണ്ണുനീര്‍ സാരമില്ല song no 90

കഷ്ടങ്ങള്‍ സാരമില്ല...
കണ്ണുനീര്‍ സാരമില്ല...
നിത്യതേജസ്സിന്‍
ഘനമോര്‍ത്തിടുമ്പോള്‍
നൊടിനേരത്തേക്കുള്ള കഷ്ടങ്ങള്‍
സാരമില്ല... കണ്ണുനീര്‍ സാരമില്ല...

1. പ്രിയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും
പ്രാക്കളെപോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ (കഷ്ടങ്ങള്‍)

2. മണവാളന്‍ വരും വാനമേഘത്തില്‍
മയങ്ങാന്‍ ഇനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍
മണവാട്ടിയായ് നാം പറന്നു പോകു (കഷ്ടങ്ങള്‍ )... 
        കണ്ണുനീര്‍ സാരമില്ല)

3. ജാതികള്‍ ജാതിയോടെ  തിര്‍ത്തിടുമ്പോള്‍
ജഗത്തില്‍ പീഢകള്‍ പെരുകീടുമ്പോള്‍
ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍
ജീവന്‍റെ നായകന്‍ വേഗം വന്നിടും-    (കഷ്ടങ്ങള്‍ )



Kashtangal‍ saaramilla...  
Kannuneer‍ saaramilla...
Nithyathejasin‍  
Ghanamor‍tthitumpol‍
Notineratthekkulla kashtangal‍
Saaramilla... Kannuneer‍ saaramilla...

1.   Priyan‍re varavin‍ dhvani muzhangum
      Praakkalepole naam parannuyarum
      Praanan‍re priyanaam manavaalanil‍
       Praapikkum svar‍ggeeya maniyarayil‍  (kashtangal‍)

2. Manavaalan‍ varum vaanameghatthil‍
    Mayangaan‍ iniyum samayamilla
    Maddhyaakaashatthinkal‍ mahal‍ dinatthil‍
     Manavaattiyaayu naam parannu poku (kashtangal‍ )...  
    Kannuneer‍ saaramilla)

3.  Jaathikal‍ jaathiyote   thir‍tthitumpol‍
    Jagatthil‍ peeddakal‍ perukeetumpol‍
    Jeevitha bhaarangal‍ var‍ddhicchitumpol‍
    Jeevan‍re naayakan‍ vegam vannitum-     (kashtangal‍ )

Yeshuveppole Aakuvaanയേശുവേപ്പോലെ ആകുവാന്‍ Song No 491

യേശുവേപ്പോലെ ആകുവാൻ  യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ- ഇവയെ കാംക്ഷിക്കുന്നു ഞാൻ ഉറപ്പിക്കെന്നെ എൻ നാഥാ  നിറയ്ക്കയെന്നെ ശുദ്ധാ...