Malayalam Christian song Index

Sunday, 3 November 2019

Kannuneer‍ thaazhvarayiകണ്ണുനീര്‍ താഴ്വരയില്‍ Song no159

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ കണ്ടവനെന്‍ കാര്യം നടത്തിത്തരും

നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെ
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് (നിന്‍ മനം..)

തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂ
ജയിലറ ഈര്‍ച്ചവാളോ മരണമോ വന്നിടട്ടെ (നിന്‍ മനം..)

കാലങ്ങള്‍ കാത്തിടണോ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല (നിന്‍ മനം..)

ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ കേണിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ (നിന്‍ മനം..)

ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കെണതു പോല്‍
ചങ്കിന്‌ നേരെ വരും വന്‍ ഭാരം മാറിപ്പോകും (നിന്‍ മനം..)



Kannuneer‍ thaazhvarayil‍ njaanettam valanjitumpol‍
Kannuneer‍ kandavanen‍ kaaryam natatthittharum

Nin‍ manam ilakaathe nin‍ manam patharaathe
Ninnotu kooteyennum njaanundu anthyam vare

Koorirul‍ paathayatho krooramaam shodhanayo
Kootitum neramathil‍ krooshin‍ nizhal‍ ninakkaayu (nin‍ manam..)

Theecchoola simhakkuzhi pottakkinar‍ marubhoo
Jayilara eer‍cchavaalo maranamo vannitatte (nin‍ manam..)

Kaalangal‍ kaatthitano kaanthaa nin‍ aagamanam
Kashtatha theer‍nnituvaan‍ kaalangal‍ ereyilla (nin‍ manam..)

Daahicchu valanju njaan‍ bhaaratthaal‍ kenitumpol‍
Daaham shamippicchavan‍ daahajalam tharume (nin‍ manam..)

Chenkatal‍ theeramathil‍ than‍ daasar‍ kenathu pol‍
Chankin‌ nere varum van‍ bhaaram maarippokum (nin‍ manam..)

Kannuneer‍ ennu maarumoകണ്ണുനീര്‍ എന്നു മാറുമോ Song 158

കണ്ണുനീര്‍ എന്നു മാറുമോ
വേദനകളെന്നു തീരുമോ (2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍

ഇഹത്തില്‍ ഒന്നും ഇല്ലായെ
നേടിയതെല്ലാം മിഥ്യയെ (2)
പരദേശിയാണുലകില്‍
ഇവിടെന്നുമന്ന്യനല്ലോ (2)

പരനെ വിശ്രമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നെ (2)
ലേശം താമസം വയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായെ (2)



Kannuneer‍ ennu maarumo
Vedanakalennu theerumo (2)
Kashtappaatin‍ kaalangalil‍

Ihatthil‍ onnum illaaye
Netiyathellaam mithyaye (2)
Paradeshiyaanulakil‍
Ivitennumannyanallo (2)

Parane vishrama naattil‍ njaan‍
Etthuvaan‍ vempal‍ kollunne (2)
Lesham thaamasam vaykkalle
Nilpaan‍ shakthi thellum illaaye (2)

Ezhunnallunneshu raajaavaay‌എഴുന്നള്ളുന്നേശു രാജാവായ്‌ Song 157

എഴുന്നള്ളുന്നേശു രാജാവായ്‌
കര്‍ത്താവായ് ഭരണം ചെയ്തിടുവാന്‍
ദൈവരാജ്യം നമ്മില്‍ സ്ഥാപിതമാക്കാന്‍
സാത്താന്യ ശക്തിയെ തകര്‍ത്തിടുവാന്‍ (എഴുന്നള്ളുന്നേശു..)

യേശുവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നില്‍ നീയല്ലോ (2)

രോഗങ്ങള്‍ മാറും ഭൂതങ്ങളൊഴിയും
ബന്ധനമെല്ലാം തകര്‍ന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രരാകുന്ന ദൈവരാജ്യം (2) (യേശുവേ..)

ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ്‌ തീര്‍ന്നിടുമേ
തുറന്നീടും വാതില്‍ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജന്‍ നമുക്കായ് (2) (യേശുവേ



Ezhunnallunneshu raajaavaay‌
Kar‍tthaavaayu bharanam cheythituvaan‍
Dyvaraajyam nammil‍ sthaapithamaakkaan‍
Saatthaanya shakthiye thakar‍tthituvaan‍ (ezhunnallunneshu..)

Yeshuve vannu vaazhaname
Ini njaanalla ennil‍ neeyallo
Raajaave vannu vaazhaname
Ini njaanalla ennil‍ neeyallo (2)

Rogangal‍ maarum bhoothangalozhiyum
Bandhanamellaam thakar‍nnitume
Kurutarum mutantharum chekitarumellaam
Svathanthraraakunna dyvaraajyam (2) (yeshuve..)

Bhayamellaam maarum niraasha neengum
Vilaapam nrutthamaay‌ theer‍nnitume
Thuranneetum vaathil‍ atanjavayellaam
Poruthum mashihaa raajan‍ namukkaayu (2) (yeshuve

SRAYELIN STHUTHIKALIL VASIPPAVANഇസ്രയേലിന്‍ സ്തുതികളി ല്‍ വസിപ്പവനെ Song No 156

ഇസ്രയേലിന്‍ സ്തുതികളി ല്‍ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു ..(2)
അങ്ങാരാധ്യനും പരമാരാധ്യനും
സ്തുതികള്‍ക്കെന്നും    യോഗ്യനും ..(2)
     ഇസ്രയേലിന്‍ സ്തുതികളി ല്‍ വസിപ്പവനെ
     അങ്ങേ ആരാധിച്ചു വണങ്ങീടുന്നു ..(2)

ആദ്യ പിതാക്കന്മാര്‍ ആരാധിച്ചപ്പോ ള്‍
ചെങ്കടലില്‍   വഴി തുറന്നു....(2)
ഇന്നു ഞങ്ങള്‍ വിശ്വാസത്തോടാരാധിക്കുമ്പോ ള്‍
ന ല്‍ വഴിക ള്‍ തുറക്കേണമേ...(2)
       ഇസ്രയേലിന്‍ സ്തുതികളി ല്‍ വസിപ്പവനെ
      അങ്ങേ ആരാധിച്ചു വണങ്ങീടുന്നു..(1)

ഇസ്രായെലാം ഞങ്ങള്‍ ആരാധിക്കുമ്പോ ള്‍
ആത്മാവാല്‍ നിറക്കേണമേ  ...(2)
മാളിക മുറിയില്‍ പകര്‍ന്നതുപോല്‍
അക്നി നാവായി പതിയണമേ ...(2)
         ഇസ്രയേലിന്‍ സ്തുതികളി ല്‍ വസിപ്പവനെ
         അങ്ങേ ആരാധിച്ചു വണങ്ങീടുന്നു..(1)

സുവിശേഷത്തിന്‍ സാക്ഷിയായിടാന്‍
ആത്മാക്കളെ നേടിടാന്‍ .....(2)
ആത്മ ശക്തിയെന്നി ല്‍ പകര്ന്നി ടണെ
നിന്‍ നാമത്തെ ഉയര്ത്തീടുവാ ന്‍ ...(2)
         ഇസ്രയേലിന്‍ ...... വണങ്ങീടുന്നു ..(2)
         അങ്ങാരാധ്യനും .... യോഗ്യനും ..(2)
         ഇസ്രയേലിന്‍ ...... വണങ്ങീടുന്നു ..(2)


SRAYELIN STHUTHIKALIL VASIPPAVANE
ANGE AARAADHICHU VANANGEEDUNNU..(2)
ANGAARAADHYANUM PARAMAARAADYANUM
STHUTHIKALKKU YOGYANUM.......(2)
        ISRAYELIN STHUT....VANANGIDUNNU..(2)

AADYA PITHAAKKANMAAR AARAADHICHAPPOL
CHENKADALIL VAZHI THURANNU ...2)
ENNU NJANGAL VISWASATHODAARADHIKKUMBOL
NALVAZHIKAL THURAKKENAME .............(2)
           ISRAYELIN STHUT....VANANGIDUNNU..(1)

ISRAYELAAM NJANGAL AARAADHIKKUMBOL
AATHMAAVAAL NIRAKKENAME............(2)
MALIKA MURIYIL PAKARNNATHUPOL
AKNI NAAVAAI PATHIYANAME...........(2)
       ISRAYELIN STHUT....VANANGIDUNNU..(1)

SUVISHESHATHIN SAKSHIYAYEEDUVAAN
AATHMAKKALE NEDIDAAN..........(2)
AATHMA SHAKTHI ENNIL PAKARNNIDANE
NIN NAAMATHE UYARTHEEDUVAAN..(2)
         ISRAYELIN STHUT....VANANGIDUNNU..(2)
         ANGAARAADHYAN       YOGYANUM.......(2)



Kaahala naadam kel‍kkaaraayu kunjaattin‍ കാഹള നാദം കേള്‍ക്കാറായ് കുഞാട്ടിന്‍ കാന്തേ Song 155

കാഹള നാദം കേള്‍ക്കാറായ് കുഞാട്ടിന്‍ കാന്തേ
വ്യാകുല കാലം തീരാറായ് ക്രൂശിന്‍ സാക്ഷികളെ
ആയാരില്‍ നീ കണ്ടീടും ദൂത സേനകളെ
അവരുടെ നടുവില്‍ എന്‍ പ്രിയനേ കാണാം തേജസില്‍

ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഈ ഭൂവില്‍
അതിലൊരു നാളും തളരാതെ പാര്ത്താ ലതു ഭാഗ്യം
വ്യാകുലയായവളെ പ്രാവേ ബാഖയാണിവിടെ
കുതുഹലമോടോരുനാളില്‍ നീ പാടീടും വേഗം

താമസമില്ല തിരു സഭയെ കാലം തീരാറായ്
ക്രൂശില്‍ മരിച്ചവനെ വേഗം കാണാം തേജസില്‍
അരികളെതിര്ത്തുതിനാലെറ്റം ക്ഷീണിച്ചോ പ്രാവേ
വിരുതു ലഭിച്ചവരന്നാളില്‍ ചൂടും പൊന്മുടിയെ

പലവിധ മൂഡര്ക്കരടിമകളായ് പാര്ക്കു ന്നെ പ്രാവേ
വരുമെ നിന്നുടെ പ്രിയ കാന്തന്‍ ഖേദം തീര്പ്പാ നായ്
ക്രൂരജനത്തിന്‍ നടുവില്‍ നീ പാര്ക്കുുന്നോ പ്രാവേ
ദൂതഗണങ്ങള്‍ ഒരുനാളില്‍ പൂജിക്കും നിന്നെ

ദുഷികളസംഖ്യം കേട്ടാലും ദുഖിച്ചീടരുതെ
പ്രതിഫലമെല്ലാം പ്രിയ കാന്തന്‍ നല്കീൂടും വേഗം
ഏഴകള്‍പോലും നിന്പെരില്‍ ദൂഷ്യം ചൊല്ലീടും
ഭൂപതിമാരന്നാളില്‍ നിന്‍ ഭാഗ്യം മോഹിക്കും

കഷ്ട്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ
പ്രതിഫലമേറ്റം  പെരുകീടും ബാഖാ വാസികളെ
പതികൂലത്തിന്‍ കാറ്റുകളാല്‍ ക്ഷീണിച്ചീടരുതെ
മിശിഹാ രാജന്‍ നിന്‍ കൂടെ ബോട്ടില്‍ ഉണ്ടല്ലോ

Kaahala naadam kel‍kkaaraayu kunjaattin‍ kaanthe
Vyaakula kaalam theeraaraayu krooshin‍ saakshikale
Aayaaril‍ nee kandeetum dootha senakale
Avarute natuvil‍ en‍ priyane kaanaam thejasil‍

Bandhanamo pala changalayo undaakaam ee bhoovil‍
Athiloru naalum thalaraathe paartthaa lathu bhaagyam
Yyaakulayaayavale praave baakhayaanivite
Kuthuhalamotorunaalil‍ nee paateetum vegam

Thaamasamilla thiru sabhaye kaalam theeraaraayu
Krooshil‍ maricchavane vegam kaanaam thejasil‍
Viruthu labhicchavarannaalil‍ chootum ponmutiye

Palavidha moodarkkaratimakalaayu paarkku nne praave
Varume ninnute priya kaanthan‍ khedam theerppaa naayu
Kroorajanatthin‍ natuvil‍ nee paarkkuunno praave
Doothaganangal‍ orunaalil‍ poojikkum ninne

Dushikalasamkhyam kettaalum dukhiccheetaruthe
Prathiphalamellaam priya kaanthan‍ nalkeeootum vegam
Ezhakal‍polum ninperil‍ dooshyam cholleetum
Bhoopathimaarannaalil‍ nin‍ bhaagyam mohikkum

Kashttathayo pala pattiniyo undaayitatte
Prathiphalamettam  perukeetum baakhaa vaasikale
Pathikoolatthin‍ kaattukalaal‍ ksheeniccheetaruthe
Mishihaa raajan‍ nin‍ koote bottil‍ undallo

Praarththicchaal Uttharamunduപ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ മറുപടിയുണ്ട് Song No 154

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
യാചിച്ചാൽ മറുപടിയുണ്ട്
മുട്ടിയാൽ തുറന്നീടും
ചോദിച്ചാൽ ലഭിച്ചീടും അത് നിശ്ചയം

നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവൻ മാറുകില്ല
നിശ്ചയം നിശ്ചയം  അത് നിശ്ചയം
വാഗ്ദത്തം ചെയ്തവൻ അകലുകില്ല (2)

ആരാധിച്ചാൽ വിടുതലുണ്ട്
ആശ്രയിച്ചാൽ കരുതലുണ്ട്
വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം    (നിശ്ചയം നിശ്ചയം)

അനുതപിച്ചാൽ പാപമോക്ഷമുണ്ട്
മനം തകർന്നാലവൻ അരികിലുണ്ട്
വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
നിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം (നിശ്ചയം നിശ്ചയം)

മാറയെ മാധുര്യമാക്കീടുമെ
ശത്രുവിൻ മേൽ ജയം നല്കീടുമെ
സമൃദ്ധിയായ് അനുഗ്രഹം നല്കും നിശ്ചയം

മാറാത്ത വാഗ്ദത്തം നല്കും നിശ്ചയം      (നിശ്ചയം നിശ്ചയം)

Praarththicchaal Uttharamundu
Yaachicchaal marupatiyundu
Muttiyaal thuranneetum
Chodicchaal labhiccheetum athu nishchayam

Nishchayam nishchayam athu nishchayam
Vaakku paranjavan maarukilla
Nishchayam nishchayam  athu nishchayam
Vaagdattham cheythavan akalukilla (2)

Aaraadhicchaal vituthalundu
Aashrayicchaal karuthalundu
Vilicchaal vilippuratthetthum nishchayam
Vili shravicchaal nithya raksha nishchayam    (nishchayam nishchayam)

Anuthapicchaal paapamokshamundu
Manam thakarnnaalavan arikilundu
Yishvasicchaal mahathvam kaanum nishchayam
Nithya bhavanatthil nithya vaasam nishchayam (nishchayam nishchayam)

Maaraye maadhuryamaakkeetume
Shathruvin mel jayam nalkeetume
Samruddhiyaayu anugraham nalkum nishchayam
Maaraattha vaagdattham nalkum nishchayam      (nishchayam nishchayam)

Alannu thookki tharunnavanallayen അളന്നു തൂക്കി തരുന്നവനല്ലയെൻ Song no 153

അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമേ നല്ലനുഗ്രഹങ്ങൾ..
ഒരോനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
നല്ല പാറയെക്കാൾ ശാശ്വതമാണതു സത്യം..

വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം..
പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
ആത്മാവിലും സത്യത്തിലും ആരാധിക്കണം..

കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും..
എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
അത് എല്ലാം നാഥൻ നന്മകായി തീർക്കുകില്ലേ..

മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ഈ ലോകരെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും..
തകർന്നുപോയെന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ
നമ്മെ ഇത്രത്തോളം ഉയർത്തിയ നാഥനല്ലേ..


Alannu thookki tharunnavanallayen dyvam
Alakkaathe vaari chorinjitume nallanugrahangal..
Oronaalum maarippovukayillaa s‌neham
Nalla paarayekkaal shaashvathamaanathu sathyam..

Vishvasicchaal naam dyvamahathvam kaanum
Vishvaasatthote naam praarththikkanam..
Poorvvapithaakkanmaar aaraadhicchapol
Aathmaavilum sathyatthilum aaraadhikkanam..

Kashtangalum dukhangalum eri vannaalum
Rogangalum bhaarangalum kootivannaalum..
Ellaam dyvahithamennu karuthiyennaal
Athu ellaam naathan nanmakaayi theerkkukille..

Mithrangalum shathrukkalaayu maariyennaalum
Ee lokarellaam namme pazhi paranjennaalum..
Thakarnnupoyennu thammil paranjor mumpil
Namme ithrattholam uyartthiya naathanalle..

Yeshuveppole Aakuvaanയേശുവേപ്പോലെ ആകുവാന്‍ Song No 491

യേശുവേപ്പോലെ ആകുവാൻ  യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ- ഇവയെ കാംക്ഷിക്കുന്നു ഞാൻ ഉറപ്പിക്കെന്നെ എൻ നാഥാ  നിറയ്ക്കയെന്നെ ശുദ്ധാ...