Malayalam Christian song Index

Sunday, 3 November 2019

Alannu thookki tharunnavanallayen അളന്നു തൂക്കി തരുന്നവനല്ലയെൻ Song no 153

അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
അളക്കാതെ വാരി ചൊരിഞ്ഞിടുമേ നല്ലനുഗ്രഹങ്ങൾ..
ഒരോനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
നല്ല പാറയെക്കാൾ ശാശ്വതമാണതു സത്യം..

വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം..
പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
ആത്മാവിലും സത്യത്തിലും ആരാധിക്കണം..

കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും
രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും..
എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
അത് എല്ലാം നാഥൻ നന്മകായി തീർക്കുകില്ലേ..

മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
ഈ ലോകരെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും..
തകർന്നുപോയെന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ
നമ്മെ ഇത്രത്തോളം ഉയർത്തിയ നാഥനല്ലേ..


Alannu thookki tharunnavanallayen dyvam
Alakkaathe vaari chorinjitume nallanugrahangal..
Oronaalum maarippovukayillaa s‌neham
Nalla paarayekkaal shaashvathamaanathu sathyam..

Vishvasicchaal naam dyvamahathvam kaanum
Vishvaasatthote naam praarththikkanam..
Poorvvapithaakkanmaar aaraadhicchapol
Aathmaavilum sathyatthilum aaraadhikkanam..

Kashtangalum dukhangalum eri vannaalum
Rogangalum bhaarangalum kootivannaalum..
Ellaam dyvahithamennu karuthiyennaal
Athu ellaam naathan nanmakaayi theerkkukille..

Mithrangalum shathrukkalaayu maariyennaalum
Ee lokarellaam namme pazhi paranjennaalum..
Thakarnnupoyennu thammil paranjor mumpil
Namme ithrattholam uyartthiya naathanalle..

Friday, 1 November 2019

Aathmaave parishuddhaathmaaveആത്മാവേ പരിശുദ്ധാത്മാവേ Song no 152

ആത്മാവേ പരിശുദ്ധാത്മാവേ
ആഴത്തിൽ ഇറങ്ങി വന്നീടണേ..
കേഴുന്നു നിൻ ദാസർ മക്കൾ ഞങ്ങൾ
താഴ്ത്തുന്നു നിൻ മുമ്പിൽ എന്നും എന്നും

വാനമേഘത്തിൽ നിന്നും നീ
ശക്തിയോടിറങ്ങി വന്നീടണേ
ദാസരാകും ഞങ്ങളെ നീ
സ്നേഹത്താൽ ഒന്നിപ്പിച്ചീടണമെ

ധാനങ്ങളാൽ നീ ഞങ്ങളെ
നിറച്ചീടുക എന്നും എന്നുമേ
നിൻ കരത്തിൻ ശക്തി തന്നു നീ
നന്മയാൽ അനുഗ്രഹിച്ചീടണമെ

പാവനമാം നിൻ മേനിയിൽ
തൊട്ടു ഞങ്ങൾ ശക്തി പ്രാപിച്ചിടാൻ
ആഴത്തിൽ ഇറങ്ങി വന്നിടണേ
ദൈവാത്മാവ് പരിശുദ്ധാത്മാവേ

Aathmaave parishuddhaathmaave
Aazhatthil irangi vanneetane..
Kezhunnu nin daasar makkal njangal
Thaazhtthunnu nin mumpil ennum ennum

Vaanameghatthil ninnum nee
Shakthiyotirangi vanneetane
Daasaraakum njangale nee
Snehatthaal onnippiccheetaname

Dhaanangalaal nee njangale
Niraccheetuka ennum ennume
Nin karatthin shakthi thannu nee
Nanmayaal anugrahiccheetaname

Paavanamaam nin meniyil
Thottu njangal shakthi praapicchitaan
Aazhatthil irangi vannitane
Dyvaathmaavu parishuddhaathmaave


Nithyasnehatthaal‍ enne snehicchu നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു Song No 151



നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
അമ്മയേകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യസാക്ഷിയായ്‌ ജീവിക്കും ഞാന്‍
                   
നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
ഏകരക്ഷകന്‍ യേശുവിനാല്‍
ലോകരക്ഷകന്‍ യേശുവിനാല്‍
നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
                     
നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
മേഘത്തേരതില്‍ വന്നിടുമേ
യേശു രാജനായ്‌ വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)


Nithyasnehatthaal‍ enne snehicchu (2)
Ammayekitum snehatthekkaal‍
Lokam nal‍kitum snehatthekkaal‍
Ange vittengum pokayilla njaan‍ (2)
Angil‍ cher‍nnennum jeevikkum njaan‍
Sathyasaakshiyaay‌ jeevikkum njaan‍
                    
Nithyarakshayaal‍ enne rakshicchu (2)
Ekarakshakan‍ yeshuvinaal‍
Lokarakshakan‍ yeshuvinaal‍
Nin‍ hitham chey‌vaan‍.. angeppolaakaan‍
Enne nal‍kunnu poor‍nnamaayi (2)
                      
Nithyanaatathil‍ enne cher‍kkuvaan‍ (2)
Meghattherathil‍ vannitume
Yeshu raajanaay‌ vannitume
Aaraadhiccheetum kumpitteetum njaan‍ (2)
Svar‍gganaatathil‍ yeshuvine
Sathyadyvamaam yeshuvine (nithyasnehatthaal‍..)





Lyrics & Music: Samuel Wilson
Hindi Translation  Available (two)

Thursday, 31 October 2019

Ellaam ange mahathvatthinaay‌എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍ Song no 150

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
നല്ല ദൈവമേ നന്മസ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളുമുപരിയായി
നിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍ (എല്ലാ..)

എന്‍റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാന്‍
മുഴുവാത്മാവും ഹൃദയവുമായ്‌
മുഴു മനമോടെയും സര്‍വ്വശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയില്‍ (2) (എല്ലാ..)

വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോരേറ്റം ചെയ്യുന്നതിനു മുമ്പേ
നഷ്ടമാക്കിടാം അഖിലവും ഞാന്‍ (2) (എല്ലാ..)

Ellaam ange mahathvatthinaay‌
Ellaam ange pukazhcchaykkumaay‌
Theer‍nnitaname priyane
Thirunaamamuyar‍nnitatte
Ellaam ange mahathvatthinaay‌

Snetthilooteyellaam kaanuvaan‍
Snehatthil‍ thanneyellaam cheyyuvaan‍
Ennil‍ nin‍ svabhaavam pakaraname
Divya thejasaal‍ enne niraykkaname.. (ellaam..)

Aathmaavil‍ shakthiyote jeevippaan‍
Aathma nal‍varangal‍ nithyavum prakaashippaan‍
Aathma daayakaa nirantharamaay‌ ennil‍
Aathma daanangal‍ pakaraname.. (ellaam..)

Nin‍te peril‍ njangal‍ cheyyum velakal‍
Thirunaamavum dharicchu cheyyum kriyakal‍
Bhoovil‍ njangal‍kkalla vaanavane ange
Vvaazhvinaay‌ maathram theeraname.. (ellaam..)

Vakratha niranja paapa lokatthil‍
Nee vilicchu ver‍thiriccha nin‍ janam
Nin‍re ponnunaama mahathvatthinaay‌
Dinam shobhippaan‍ krupa nal‍kaname.. (ellaam..)

Ellaam ange mahathvatthinaay‌ എല്ലാം അങ്ങേ മഹത്വത്തിനായ്‌ Song 149

എല്ലാം അങ്ങേ മഹത്വത്തിനായ്‌
എല്ലാം അങ്ങേ പുകഴ്ച്ചയ്ക്കുമായ്‌
തീര്‍ന്നിടണമേ പ്രിയനെ
തിരുനാമമുയര്‍ന്നിടട്ടെ
എല്ലാം അങ്ങേ മഹത്വത്തിനായ്‌

സ്നേത്തിലൂടെയെല്ലാം കാണുവാന്‍
സ്നേഹത്തില്‍ തന്നെയെല്ലാം ചെയ്യുവാന്‍
എന്നില്‍ നിന്‍ സ്വഭാവം പകരണമേ
ദിവ്യ തേജസ്സാല്‍ എന്നെ നിറയ്ക്കണമേ.. (എല്ലാം..)

ആത്മാവില്‍ ശക്തിയോടെ ജീവിപ്പാന്‍
ആത്മ നല്‍വരങ്ങള്‍ നിത്യവും പ്രകാശിപ്പാന്‍
ആത്മ ദായകാ നിരന്തരമായ്‌ എന്നില്‍
ആത്മ ദാനങ്ങള്‍ പകരണമേ.. (എല്ലാം..)

നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകള്‍
ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനെ അങ്ങേ
വാഴ്വിനായ്‌ മാത്രം തീരണമേ.. (എല്ലാം..)

വക്രത നിറഞ്ഞ പാപ ലോകത്തില്‍
നീ വിളിച്ചു വേര്‍തിരിച്ച നിന്‍ ജനം
നിന്‍റെ പൊന്നുനാമ മഹത്വത്തിനായ്‌
ദിനം ശോഭിപ്പാന്‍ കൃപ നല്‍കണമേ.. (എല്ലാം..)



Ellaam ange mahathvatthinaay‌
Ellaam ange pukazhcchaykkumaay‌
Theer‍nnitaname priyane
Thirunaamamuyar‍nnitatte
Ellaam ange mahathvatthinaay‌

Snetthilooteyellaam kaanuvaan‍
Snehatthil‍ thanneyellaam cheyyuvaan‍
Ennil‍ nin‍ svabhaavam pakaraname
Divya thejasaal‍ enne niraykkaname.. (ellaam..)

Aathmaavil‍ shakthiyote jeevippaan‍
Aathma nal‍varangal‍ nithyavum prakaashippaan‍
Aathma daayakaa nirantharamaay‌ ennil‍
Aathma daanangal‍ pakaraname.. (ellaam..)

Nin‍re peril‍ njangal‍ cheyyum velakal‍
Thirunaamavum dharicchu cheyyum kriyakal‍
Bhoovil‍ njangal‍kkalla vaanavane ange
Vaazhvinaay‌ maathram theeraname.. (ellaam..)

Vakratha niranja paapa lokatthil‍
Nee vilicchu ver‍thiriccha nin‍ janam
Nin‍re ponnunaama mahathvatthinaay‌
Dinam shobhippaan‍ krupa nal‍kaname.. (ellaam..)

En‍te sampatthennu cholluvaan എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ Song No 148

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിർത്തവൻ വാന ലോകമതിൽ ചെന്നു
സാധുവെന്നെയോർത്തു നിത്യം താതനോട് യാചിക്കുന്നു

 ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ
സ്വർഗ്ഗ കനാൻ നാട്ടിൽ ആക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നല്‍കി (എന്‍റെ..)

 നല്ല ദാസൻ എന്ന് ചൊല്ലും നാൾ തന്‍റെ മുമ്പാകെ
ലജ്ജിതനായ്‌ തീർന്നു പോകാതെ
നന്ദിയോടെൻ പ്രിയൻ മുൻപിൽ പ്രേമ കണ്ണീർ ചൊരിഞ്ഞിടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ (എന്‍റെ..)

. എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുൻപാകെ
ശോഭയേറും രാജ്ഞിയായി തൻ
മാർവിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ! എനിക്കീ മഹാ ഭാഗ്യം ദൈവമേ നീ ഒരുക്കിയേ (എന്‍റെ..)

 കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ സിയോൻ പുരിയിൽ
ചെന്നു ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ പകച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാതീശനെ ഞാൻ പിൻ തുടരും (എന്‍റെ..)



En‍te sampatthennu cholluvaan – vereyillonnum
Yeshu maathram sampatthaakunnu
Chaavine vennuyirtthavan vaana lokamathil chennu
Saadhuvenneyortthu nithyam thaathanotu yaachikkunnu

Krooshil mariccheeshanen perkkaayu veendetutthenne
Svargga kanaan naattil aakkuvaan
Paapam neengi shaapam maari mruthyuvinmel jayameki
Vegam varaamennuracchittaamayam theertthaasha nal‍ki (en‍re..)

 Nalla daasan ennu chollum naal than‍re mumpaake
Lajjithanaay‌ theernnu pokaathe
Nandiyoten priyan munpil prema kanneer chorinjitaan
Bhaagyamerum mahothsava vaazhcchakaalam varunnallo (en‍re..)

. En‍re raajaavezhunnallumpol than‍re munpaake
Shobhayerum raajnjiyaayi than
Maarvilenne chertthitum than ponnu maarvvil mutthitum njaan
Haa! enikkee mahaa bhaagyam dyvame nee orukkiye (en‍re..)

Kunjaataakum en‍re priyan‍re siyon puriyil
Chennu cheraan bhaagyamundenkil
Lokamenne pakacchaalum dehamellaam kshayicchaalum
Kleshamennil leshamillaatheeshane njaan pin thutarum (en‍re..)

En‍te yeshu vaakku maaraatthon‍ എന്‍റെ യേശു വാക്ക് മാറാത്തോന്‍ Song No 147

എന്‍റെ യേശു വാക്ക് മാറാത്തോന്‍ (4)
ഈ മണ്‍ മാറും വിണ്‍ മാറും
മര്‍ത്യരെല്ലാം വാക്ക് മാറും
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)

പെറ്റ തള്ള മാറിപ്പോയാലും
ഇറ്റു സ്നേഹം തന്നില്ലെങ്കിലും
അറ്റു പോകയില്ലെന്‍ യേശുവിന്‍റെ സ്നേഹം
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2) (എന്‍റെ യേശു..)

ഉള്ളം കൈയ്യില്‍ എന്നെ വരച്ചു
ഉള്ളില്‍ ദിവ്യ ശാന്തി പകര്‍ന്നു (2)
തന്‍റെ തൂവല്‍ കൊണ്ട് എന്നെ മറയ്ക്കുന്ന
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)

ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു
പ്രാണ പ്രിയന്‍ പാദമേല്ക്കുവാന്‍ (2)
കണ്ണുനീര്‍ തോരും നാളടുത്തു സ്‌തോത്രം
എന്‍റെ യേശു വാക്ക് മാറാത്തോന്‍ (2)


En‍te yeshu vaakku maaraatthon‍ (4)
Ee man‍ maarum vin‍ maarum
Mar‍thyarellaam vaakku maarum
En‍re yeshu vaakku maaraatthon‍ (2)

Petta thalla maarippoyaalum
Ittu sneham thannillenkilum
Attu pokayillen‍ yeshuvin‍re sneham
En‍re yeshu vaakku maaraatthon‍ (2) (en‍re yeshu..)

Ullam kyyyil‍ enne varacchu
Ullil‍ divya shaanthi pakar‍nnu (2)
Than‍re thooval‍ kondu enne maraykkunna
En‍re yeshu vaakku maaraatthon‍ (2)

Olivumala orungikkazhinju
Praana priyan‍ paadamelkkuvaan‍ (2)
Kannuneer‍ thorum naalatutthu s‌thothram
En‍re yeshu vaakku maaraatthon‍ (2)


Enneshuvallathilleniഎന്‍ യേശു അല്ലാതില്ലെSong No 501

എന്നേശുവല്ലാതില്ലെ നി- ക്കൊരാശ്രയം ഭൂവില്‍ നിന്‍ മാര്‍വ്വിൽ അല്ലാതില്ലെനിക്കു  വിശ്രമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്‍ എ...