Malayalam Christian song Index

Friday 22 November 2019

Kootu vittotuvil‍ njaanen‍ naattiകൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍ Song No 171

കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍
വീടിന്‍റെ മുന്‍പിലെത്തും
പാടിടും ജയഗീതമേ ഞാന്‍ പങ്ക-
പ്പാടുകളേറ്റവനായ്         (കൂടു..)

ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍
പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍
പക്ഷത്തു ചേര്‍ത്തീടുമേ      (കൂടു..)

ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട
പോകണമേശുവിന്‍ പാത നോക്കി
ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ
ഏക നാഥനെ നിനക്കായ്        (കൂടു..)

പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍
പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്
പ്രാപിക്കും രൂപാന്തരം      (കൂടു..)


Kootu vittotuvil‍ njaanen‍ naattil‍
Veetin‍ta mun‍piletthum
Paditum jayageethame njaan‍ panka-
Ppaatukalettavanaayu     (kootu..)

Uttavar‍ snehithar‍ paksham thirinju ninnu
Muttum vitakkennenni thallitumpol‍
Patti cher‍nnavan‍ nilkkume oduvil‍
Pakshatthu cher‍ttheetume     (kootu..)

Lokam enikku venda lokatthinnimpam venda
Pokanameshuvin‍ paatha nokki
Ekunnu samasthavum njaan‍ en‍tea
Eaka naathane ninakkaayu       (kootu..)

Praapanchikamaakum praakruthamellaam maarum
Praanapriyan‍ chaare etthitumpol‍
Praakkal‍ kanakke parakkum njaanannu
Praapikkum roopaantharam       (kootu..)


 Hindi translation available 



Kunjaattin‍ thirurakthatthaal‍ കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ Song No 170

കുഞ്ഞാട്ടിൻ തിരു രക്തത്താൽ ഞാൻ ശുദ്ധനായ്‌ തീർന്നു
തൻ ചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടീടും (2)
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റിൽ നിന്നെന്നെ നീ വീണ്ടെടുത്തതിനാൽ
സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെന്നും
നന്ദിയോടടി വണങ്ങും  (2)

ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ
മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിന്നായി (2)
ലഭിക്കും നിശ്ചയം എൻ വിരുതെനിക്കു
ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാൻ രാജൻ കയ്യിൽ നിന്നും
ദൂതന്മാരുടെ മദ്ധ്യത്തിൽ (2)

എൻ ഭാഗ്യകാലം ഒർക്കുമ്പോൾ എൻ ഉള്ളം തുള്ളുന്നു
ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ (2)
നിത്യമാം രാജ്യത്തിലന്നു ഞാൻ പാടീടും
രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും
രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ
കോടി കോടി യുഗങ്ങളായി(2)

മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നീടും
എൻ ക്ളേശമാകെ നീങ്ങിപ്പോം അവിടെയെത്തുമ്പോൾ(2)
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ
എൻ ശത്രുവിന്നതു എടുപ്പാൻ പാടില്ല
ആനന്ദം കൂടീടും സാനന്ദം പാടീടും
ശ്രീയേശു രാജൻ മുമ്പാകെ(2)


Kunjaattin thiru rakthatthaal njaan shuddhanaay‌ theernnu
Than chankile shuddharakthatthaal njaan jayam paateetum (2)
Mahathvam rakshakaa sthuthi ninakkennum
Chettil ninnenne nee veendetutthathinaal
Sthuthikkum ninne njaan aayusin naalennum
Nandiyotati vanangum(2)

Aarppotu ninne ghoshikkum ee seeyon yaathrayil
Mumpottu thanne otunnu en viruthinnaayi (2)
Labhikkum nishchayam en viruthenikku
Shathrukkal aarume kondupokayilla
Praapikkum annu njaan raajan kayyil ninnum
Doothanmaarute maddhyatthil (2)

En bhaagyakaalam orkkumpol en ullam thullunnu
Ee lokasukham thalli njaan aa bhaagyam kandappol (2)
Nithyamaam raajyatthilannu njaan paateetum
Raajan mukham kandu ennum njaan ghoshikkum
Rakthatthin phalamaayu vaazhume svarggatthil
Koti koti yugangalaayi (2)

Manoharamaam seeyonil njaan vegam chernneetum
En kleshamaake neengippom aviteyetthumpol (2)
Nithyamaam santhosham praapikkum annu njaan
En shathruvinnathu etuppaan paatilla
Aanandam kooteetum saanandam paateetum
Shreeyeshu raajan mumpaake (2)

Kar‍tthaave nin‍ roopamകര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും Song No 169

കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍-രൂപം വേറെ

അരക്കാശിനും മുതലില്ലാതെ-തല ചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍-പാര്‍ത്തല്ലോ നീ

ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര ജീവിയായ്‌ നീ ഭൂലോകത്തെ സന്ദര്‍ശിച്ചു

എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍-എല്ലായ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം-വെളിവാക്കി നീ മരണത്തോളം


സാത്താനെ നീ തോല്പ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ
സാധുക്കൾക്ക് സങ്കേതമായ്‌ ഭൂലോകത്തിൽ നീ മാത്രമെ

ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായ്‌ ഇക്ഷിതിയില്‍-കാണപ്പെട്ട ദൈവം നീയേ

യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാൻ കുഞ്ഞാടു പോൽ നിന്നല്ലോ നീ

ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍-ആണി ഏറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലയില്‍-നിന്നെല്ലാരേം രക്ഷിച്ചു നീ

മൂന്നാം നാളില്‍ കല്ലറയില്‍-നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്‍റെ പരിതാപങ്ങള്‍ എന്നെന്നേക്കും നീങ്ങിപ്പോയി

പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്

തേജസ്സിന്‍റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ



Kar‍tthaave nin‍ roopam enikkellaaypozhum santhoshame
Svar‍ggatthilum bhoomiyilum ithupolouru-roopam vere

Arakkaashinum muthalillaathe-thala chaaypaanum sthalamillaathe
Muppatthimoonnarakkollam paar‍tthalatthil‍-paar‍tthallo nee

Janmasthalam vazhiyampalam shayyaagruham pul‍kkootaakki
Vazhiyaadhaara jeeviyaay‌ nee bhoolokatthe sandar‍shicchu

Ellaavar‍kkum nanma chey‌vaan‍-ellaaypozhum sancharicchu
Ellaatatthum dyvasneham-velivaakki nee maranattholam

Saatthaane nee tholppicchavan sarvvaayudham kavarnnallo
Saadhukkalkku sankethamaay‌ bhoolokatthil nee maathrame

Dushtanmaare rakshippaanum dosham kootaathaakkeetaanum
Rakshithaavaay‌ ikshithiyil‍-kaanappetta dyvam neeye

Yahoodarkkum romakkaarkkum pattaalakkaar allaatthorkkum
Ishtam pole enthum chey‌vaan kunjaatu pol ninnallo nee

Krooshinmel‍ nee kykaal‍kalil‍-aani ettu karayunneram
Narakatthin‍re thiramaalayil‍-ninnellaarem rakshicchu nee

Moonnaam naalil‍ kallarayil‍-ninnuththaanam cheythathinaal‍
Maranatthin‍re parithaapangal‍ ennennekkum neengippoyi

Priya shishyar maddhyatthil ninnuyarnnu nee svarggatthilaayu
Sheeghram varaamennallo nee galeelyaroturacchathu

Thejasin‍re kartthaave en praana priyaa sarvasvame
Varika en sankethame veendum vegam vannitane







Balaheenanaakum enne thaangum nalla naathaneബലഹീനനാകും എന്നെ താങ്ങും നല്ല നാഥനെ Song No 168

ബലഹീനനാകും എന്നെ
താങ്ങും നല്ല നാഥനെ
പല കോടി സ്തോത്രം പാടി
നിന്നെ വാഴ്ത്തിടുന്നു  ഞാൻ
സ്തോത്രം സ്തോത്രം മെന്നും സ്തോത്രമോ.  (2)

1  എന്നെത്തേടി നീ  മന്നിൽ വന്നെന്നോ
    എന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോ

2 അറിവുകേടുകൾ  അധികമുണ്ടെന്നിൽ
   അറിഞ്ഞു നീ നിൻ 
   അരികിലെന്നെ ചേർത്തണയ്ക്കണേ

3   തോൽവിയേയുള്ളു എന്നിലോർക്കുകിൽ
     കാൽവറിയിലെ വിജയി
     നീയെൻ കൈ പിടിക്കണോ

4  സേനയാലല്ല സനോഹത്താലല്ലോ
    ജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോ

5  ഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടും
   ശരിക്ക് തീരുമന്നു മാത്രമെൻ വിഷാദങ്ങൾ


Balaheenanaakum enne 
Thaangum nalla naathane
Pala koti sthothram paati 
Ninne vaazhtthitunnu  njaan
Sthothram sthothram
Mennum sthothramo.  (2)

1 Ennettheti nee mannil vannenno
  Enne snehicchaakayaal
  Than jeevan thannenno

2 Arivuketukal  adhikamundennil
   Arinju nee nin 
   Arikilenne chertthanaykkane

3 Tholviyeyullu ennilorkkukil
   Kaalvariyile vijayi 
   Neeyen ky pitikkano

4 Senayaalalla sanohatthaalallo
   Jayakireetamaninju
   Vaazhum raajan neeyallo

5 Orikkal ninne njaan neril kanditum
   Sharikku theerumannu
  Maathramen vishaadangal




Lyrics MEC








Attachments area

Tuesday 12 November 2019

Yeshu raajaave nithya raajaave യേശു രാജാവേ നിത്യ രാജാവേ Song No 167

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും (2)

       ഇരുന്നവൻ ഇരിക്കുന്നോൻ
       വരുന്നവൻ യേശുമാത്രം(2)
         ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
       ഹാല്ലേലൂയ്യ ഹാ..ല്ലേ..ലൂയ്യാ.. (2)

പതിനായിരങ്ങളിൽ സുന്ദരൻ മാറത്തുപൊൻകച്ച അണിഞ്ഞവൻ
വെള്ളോട്ടിൻ സാദൃശ്യമായി പാദമുള്ളോൻ
നീതിയിൻ സൂര്യനായി വാഴുന്നോൻ (2)

       ഇരുന്നവൻ ഇരിക്കുന്നോൻ
       വരുന്നവൻ യേശുമാത്രം(2)
         ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
       ഹാല്ലേലൂയ്യ ഹാ..ല്ലേ..ലൂയ്യാ.. (2)

യഹൂദാ ഗോത്രത്തിൻ സിംഹമവൻ
പുസ്തകം തുറപ്പാൻ യോഗ്യനവൻ
ആദിയും അന്തവും ആയവൻ
സ്വർഗ്ഗാദി സ്വർഗ്ഗത്തിൽ വാഴുന്നോൻ (2)

      ഇരുന്നവൻ ഇരിക്കുന്നോൻ
       വരുന്നവൻ യേശുമാത്രം(2)
         ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
       ഹാല്ലേലൂയ്യ ഹാ..ല്ലേ..ലൂയ്യാ.. (2)

യേശു രാജാവേ നിത്യ രാജാവേ
അങ്ങേ ഞങ്ങൾ ആരാധിക്കും (2)

       ഇരുന്നവൻ ഇരിക്കുന്നോൻ
       വരുന്നവൻ യേശുമാത്രം(2)
         ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
       ഹാല്ലേലൂയ്യ ഹാ..ല്ലേ..ലൂയ്യാ.. (2)

Yeshu raajaave nithya raajaave
Ange njangal aaraadhikkum (2)

       Irunnavan irikkunnon
       Varunnavan yeshumaathram(2)
         Haallelooyya haallelooyya
       Haallelooyya haa..lle..looyyaa.. (2)

Pathinaayirangalil sundaran maaratthuponkaccha aninjavan
Vellottin saadrushyamaayi paadamullon
Neethiyin sooryanaayi vaazhunnon (2)

      Irunnavan irikkunnon
       Varunnavan yeshumaathram(2)
         HaallelooyyaHaallelooyya
     Haallelooyya Haa..lle..looyyaa.. (2)

Yahoodaa gothratthin simhamavan
Pusthakam thurappaan yogyanavan
Aadiyum anthavum aayavan
Svarggaadi svarggatthil vaazhunnon (2)

      Irunnavan irikkunnon
       Varunnavan yeshumaathram(2)
        Haallelooyya Haallelooyya
       Haallelooyya Haa..lle..looyyaa.. (2)

Yeshu raajaave nithya raajaave
Ange njangal aaraadhikkum (2)

      Irunnavan irikkunnon
       Varunnavan yeshumaathram(2)
         Haallelooyya haallelooyya
       hHaallelooyya haa..lle..looyyaa.. (2)


Dyvatthinu sthothram ദൈവത്തിനു സ്തോത്രം Song No 166

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

കാല്‍വരി മലയില്‍ ക്രൂശില്‍ മരിച്ചൊരു
രക്ഷകന് സ്തോത്രം ഇന്നും എന്നേക്കും
                         
പാപ ഭാരത്തില്‍ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
ആത്മ ശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
രോഗശയ്യയില്‍ എന്‍ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
ക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
ദൃഷ്ടി എന്‍റെമേല്‍ വച്ചിഷ്ടമായ്‌ നോക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
ഓരോനാളും എന്‍റെ ഭാരം ചുമക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
ശത്രുക്കള്‍ മുമ്പാകെ മേശയൊരുക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                       
വന്‍ കൃപയിലെന്നെ ഇന്നയോളം കാത്ത
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
                         
പെറ്റതള്ളയെക്കാള്‍ ഉറ്റു സ്നേഹിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

Dyvatthinu sthothram dyvatthinu sthothram
Dyvatthinu sthothram innum ennekkum

Kaal‍vari malayil‍ krooshil‍ maricchoru
Rakshakanu sthothram innum ennekkum
                           
Paapa bhaaratthil‍ ninnenne rakshicchoru
Dyvatthinu sthothram innum ennekkum
                          
Aathma shakthiyaalennullam niracchoru
Dyvatthinu sthothram innum ennekkum
                          
Rogashayyayil‍ en‍ kooteyirikkunna
Dyvatthinu sthothram innum ennekkum
                          
Kshaamakaalatthenne kshemamaayu pottunna
Dyvatthinu sthothram innum ennekkum
                           
Drushti en‍remel‍ vacchishtamaay‌ nokkunna
Dyvatthinu sthothram innum ennekkum
                          
Oronaalum en‍re bhaaram chumakkunna
Dyvatthinu sthothram innum ennekkum
                          
Shathrukkal‍ mumpaake meshayorukkunna
Dyvatthinu sthothram innum ennekkum
                         
Van‍ krupayilenne innayolam kaattha
Dyvatthinu sthothram innum ennekkum
                           
Kannuneer‍ thookumpol‍ manasaliyunna
Dyvatthinu sthothram innum ennekkum
                           
pettathallayekkaal‍ uttu snehikkunna
dyvatthinu sthothram innum ennekkum

Vaanaviravil kartthan vannittum വാനവിരവിൽ കർത്തൻ വന്നിട്ടും SongNo 165

വാനവിരവിൽ കർത്തൻ വന്നിട്ടും
ദുതർ കാഹളം മുഴക്കിടും  (2)
എൻ പ്രത്യാശയാം പ്രാണപ്രിയനെ
തേജസോടെ അന്നു കണ്ടിട്ടും  (2)-(2)

ഹാ....ഹാ....... കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ 
അവർ കൂടെ ഞാൻ ചേരുമ
സ്വർഗ്ഗദോശത്തിൽ  (2)

എണ്ണിക്കുടാത്ത ശുദ്ധരിൻ ഗണം
പാവനമായ് ജീവിച്ചിരുന്നോർ 
ദൈവകുഞ്ഞാടിൻ ദിവൃ പ്രഭയിൽ
അന്തമില്ല യുഗങ്ങൾ വാഴും  (2)


ഹാ....ഹാ....... കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ  (2)
അവർ കൂടെ ഞാൻ ചേരുമ
സ്വർഗ്ഗദോശത്തിൽ  (2)

രാക്കാലങ്ങളോ ഇല്ലവിടങ്ങ്
നീതി സൂരൃനേശു ശോഭയാം
നിതൃതയോളം വാഴും നാമെല്ലാം
വർണ്ണിക്കും മഹത്വം നാമെന്നും (2)


ഹാ....ഹാ....... കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ 
അവർ കൂടെ ഞാൻ ചേരുമ
സ്വർഗ്ഗദോശത്തിൽ  (2)

പ്രത്യാശയെന്നിൽ. ഏറുന്നോശുവോ
നിൻവരവിനായ് ഒരുക്കി ഞാൻ  (2)
കളങ്കമില്ലാ ജീവിതം ധരെ
ആത്മനിറവോടെ ജീവീക്കും  (2)

ഹാ....ഹാ....... കാണും ഞാൻ ശുദ്ധരെ
അക്കരെ നാട്ടിൽ  (2)
അവർ കൂടെ ഞാൻ ചേരുമ
സ്വർഗ്ഗദോശത്തിൽ  (2)


Vaanaviravil kartthan vannittum
Duthar kaahalam muzhakkitum  (2)
En prathyaashayaam praanapriyane
Thejasote annu kandittum  (2)

Haa....Haa... Kaanum njaan shuddhare
Akkare naattil 
avar koote njaan cheruma
svarggadoshatthil  (2)

Ennikkutaattha shuddharin ganam
Paavanamaayu jeevicchirunnor
Dyvakunjaatin diva prabhayil
Anthamilla yugangal vaazhum  (2)

Haa....Haa... Kaanum njaan shuddhare
Akkare naattil  
Avar koote njaan cheruma
Svarggadoshatthil  (2)

Raakkaalangalo illavitangu
Neethi soorruneshu shobhayaam 
Nithruthayolam vaazhum naamellaam
Varnnikkum mahathvam naamennum (2)

Haa....Haa... Kaanum njaan shuddhare
Akkare naattil 
Avar koote njaan cheruma
Svarggadoshatthil  (2)

Prathyaashayennil. Erunnoshuvo
Ninvaravinaayu orukki njaan  
Kalankamillaa jeevitham dhare
Aathmaniravote jeeveekkum  (2)

Haa....Haa... Kaanum njaan shuddhare
Akkare naattil 
Avar koote njaan cheruma
Svarggadoshatthil  (2


Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...