Malayalam Christian song Index

Thursday 28 November 2019

Snehatthin‍ itayanaam yeshuveസ്നേഹത്തിന്‍ ഇടയനാം യേശുവേ Song No 181

സ്നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ

യേശുനാഥാ ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ
യേശുനാഥാ നീയല്ലാതാരുമില്ല

സാധുക്കള്‍ക്കായ് വലഞ്ഞലഞ്ഞതും
ആടുകള്‍ക്കായ്‌ ജീവന്‍ വെടിഞ്ഞതും
പാടുകള്‍ പെട്ടതും ആര്‍നായകാ
നീയല്ലാതാരുമില്ലാ (യേശു..)

നീക്കിടുവാന്‍ എല്ലാ പാപത്തെയും
പോക്കിടുവാന്‍ സര്‍വ്വ ശാപത്തേയും
കോപാഗ്നിയും കെടുത്തിടാന്‍കര്‍ത്താ
നീയല്ലാതാരുമില്ലാ (യേശു..)

അറിവാന്‍ സ്വര്‍ഗ്ഗപിതാവിനെയും
പ്രാപിപ്പാന്‍ വിശുദ്ധാത്മാവിനെയും
വേറൊരു വഴിയുമില്ല നാഥാ
നീയല്ലാതാരുമില്ലാ (യേശു..)

സഹിപ്പാന്‍ എന്‍ ബുദ്ധിഹീനതയും
വഹിപ്പാന്‍ എന്‍ എല്ലാ ക്ഷീണതയും
ലാളിപ്പാന്‍ പാലിപ്പാന്‍ ദൈവപുത്രാ
നീയല്ലാതാരുമില്ലാ (യേശു..)

സത്യവിശ്വാസത്തെക്കാത്തീടുവാന്‍
നിത്യം നിന്‍ കീര്‍ത്തിയെ പാടീടുവാന്‍
ഭൃത്യന്മാരില്‍ കൃപ തന്നീടുക
നീയല്ലാതാരുമില്ലാ (യേശു..)

ദൈവമഹത്വത്തില്‍ താന്‍വരുമ്പോള്‍
ജീവകിരീടത്തെ താന്‍ തരുമ്പോള്‍
അപ്പോഴും ഞങ്ങള്‍ പാടീടും നാഥാ
നീയല്ലാതാരുമില്ലാ (യേശു..)

Snehatthin‍ itayanaam yeshuve
Vazhiyum sathyavum nee maathrame
Nithyamaam jeevanum dyvaputhraa
Neeyallaathaarumillaa

Yeshunaathaa njangal‍kku neeyallaathaarumillaa
Yeshunaathaa neeyallaathaarumilla

Saadhukkal‍kkaayu valanjalanjathum
Aatukal‍kkaay‌ jeevan‍ vetinjathum
Paatukal‍ pettathum aar‍naayakaa
Neeyallaathaarumillaa (yeshu..)

Neekkituvaan‍ ellaa paapattheyum
Pokkituvaan‍ sar‍vva shaapattheyum
Kopaagniyum ketutthitaan‍kar‍tthaa
Neeyallaathaarumillaa (yeshu..)

Arivaan‍ svar‍ggapithaavineyum
Praapippaan‍ vishuddhaathmaavineyum
Veroru vazhiyumilla naathaa
Neeyallaathaarumillaa (yeshu..)

Sahippaan‍ en‍ buddhiheenathayum
Vahippaan‍ en‍ ellaa ksheenathayum
Laalippaan‍ paalippaan‍ dyvaputhraa
Neeyallaathaarumillaa (yeshu..)

Sathyavishvaasatthekkaattheetuvaan‍
Nithyam nin‍ keer‍tthiye paateetuvaan‍
Bhruthyanmaaril‍ krupa thanneetuka
Neeyallaathaarumillaa (yeshu..)

Dyvamahathvatthil‍ thaan‍varumpol‍
Jeevakireetatthe thaan‍ tharumpol‍
Appozhum njangal‍ paateetum naathaa
Neeyallaathaarumillaa (yeshu..)

Haa manoharam yaahe nin‍re aalayam ഹാ മനോഹരം യാഹേ നിന്‍റെ ആലയം Song No 180

ഹാ മനോഹരം യാഹേ നിന്‍റെ ആലയം
എന്തൊരാനന്ദം തവ പ്രകാരങ്ങളില്‍
ദൈവമേ എന്നുള്ളം നിറയുന്നെ
ഹാലേലൂയാ പാടും ഞാന്‍ (2)

ദൈവം നല്ലവന്‍ എല്ലാവര്‍ക്കും വല്ലഭന്‍
തന്‍ മക്കള്‍ക്കെന്നും പരിചയായ് (2)
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവര്‍ക്ക് (2)

ഒരു സങ്കേതം നിന്‍റെ യാഗപീഠങ്ങള്‍
മീവല്‍ പക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിന്‍ നന്മകളെ ഓര്‍ത്ത്‌
പാടി സ്തുതിച്ചിടും ഞാന്‍ (2) (ദൈവം നല്ലവന്‍..)

ഞങ്ങള്‍ പാര്‍ത്തീടും നിത്യം നിന്‍റെ ആലയേ
ഞങ്ങള്‍ ശക്തരാം എന്നും നിന്‍റെ ശക്തിയാല്‍
കണ്ണുനീരും കഴുമരമെല്ലാം
മാറും അനുഗ്രഹമായ് (2) (ദൈവം നല്ലവന്‍..)


Haa manoharam yaahe nin‍re aalayam
Enthoraanandam thava prakaarangalil‍
Dyvame ennullam nirayunne
Haalelooyaa paatum njaan‍ (2)

Dyvam nallavan‍ ellaavar‍kkum vallabhan‍
Than‍ makkal‍kkennum parichayaayu (2)
Nanmayonnum mutakkukayilla
Neraayu natappavar‍kku (2)

Oru sanketham nin‍re yaagapeedtangal‍
Meeval‍ pakshikkum cheru kurikilinum
Raavile nin‍ nanmakale or‍tth‌
Paati sthuthicchitum njaan‍ (2) (dyvam nallavan‍..)

Njangal‍ paar‍ttheetum nithyam nin‍te aalaye
Njangal‍ shaktharaam ennum nin‍re shakthiyaal‍
Kannuneerum kazhumaramellaam
Maarum anugrahamaayu (2) (dyvam nallavan‍..)




Hindi translation Available|use the Link  

Heena manu jananam etuttha ഹീന മനു ജനനം എടുത്ത Song No 179

ഹീനമനുജനനമെടുത്ത
യേശുരാജാ നിൻ സമീപേ നിൽപൂ
ഏറ്റുകൊള്ളവനെ തള്ളാതെ

കൈകളിൽ കാൽകളിൽ ആണികൾ തറച്ചു
മുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽ
നിന്ദയും ദുഷിയും പീഡയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
കരുണയായ് നിന്നെ വിളിച്ചിടുന്നു;-(2)

തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെ
ദാഹം തീർക്കുവാൻ ജലവുമില്ലാതെ
ആശ്വാസം പറവാൻ ആരും തന്നില്ലാതെ
അരുമ രക്ഷകൻ ഏകനായ് മരിച്ചു
ആ പാടുകൾ നിൻ രക്ഷയ്ക്കേ;-(2) 

അവൻ മരണത്താൽ സാത്താന്‍റെ തല തകർത്തു
തന്‍റെ രക്തത്താൽ പാപക്കറകൾ നീക്കി
നിന്‍റെ വ്യാധിയും വേദനയും നീക്കുവാൻ
നിന്‍റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻ
കുരിശിൽ ജയിച്ചെല്ലാറ്റെയും;-(2)

മായാലോകത്തെ തെല്ലുമേ നമ്പാതെ
മാനവമാനസം ആകവേ മാറുമേ
മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽ
നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം
ആശയോടു നീ വന്നിടുക;-(2)

ഇനിയും താമസമാകുമോ മകനേ
അൻപിൻ യേശുവിങ്കൽ കടന്നുവരുവാൻ
ഈ ഉലകം തരാതുള്ള സമാധാനത്തെ
ഇന്നു നിനക്കു തരുവാനായി കാത്തിടുന്നു
അൻപിനേശു വിളിച്ചിടുന്നു;(2)

Heenamanujananamedutha
Yeshuraja nin sameepe nilpoo
Ettukollavane thallaathe

Kaikalil Kaalkalil aanikal tharachu
Mulmudi choodinaan ponshirassathinenmel
Nindayum dushiyum peedayum sahichu
Divyamaam rudhiram chorinju ninakkaay
Karunayaay ninne vilichitunnu;-

Thala chaaykkuvaan sthalavumillathe
Daham theerkkuvaan jalavumillathe
Aaswasam paravaan aarum thannillathe
Aruma rakshakan ekanaay marichu
Au padukal nin rakshaykke;-

Avan maranathaal saathaante thala thakarthu
Thante rakthathaal paapakkarakal neekki
Ninte vyaadhiyum vedanayum neekkuvaan
Ninte shaapathil ninnu viduthal nalkaan
Kurishil jayicchellatteyum;-

Maayaalokathe thellume nambaathe
Maanavamaanasam aakave maarume
Maaratha devane snehicheedunnengil
Nithyamaam sandosham praapichaanandikkam
Aashayodu nee vanniduka;-

Eniyum thaamasamaakumo makane
Anpin yeshuvingalKadannuvaruvaan
Ee ulakam tharaathullaSamaadhaanathe
Innu ninakku tharuvaanaayi kaathidunnu
Anpineshu vilichitunnu;


This video is from Amen One line 



Tuesday 26 November 2019

Kannum kannum kaatthirunnuകണ്ണും കണ്ണും കാത്തിരുന്നു Song No 178

കണ്ണും കണ്ണും  കാത്തിരുന്നു
മന്നിൽ ഒരു  പൈതലിനായി
കാതോട്  കാതോരം കേട്ടിരുന്നു
ദൈവപുത്രൻ  പിറക്കുമെന്ന്   (2)

ആകാശവീഥിയിൽ  മാലാഖമാരവർ
സ്നേഹത്തിൻ നിറകുടമാം
താരാട്ടു പാടി ഉറക്കിടുവനായ്
മനതാരിൽ  നിനച്ചിടുന്നു   (2)

ഇത്ര നല്ല സ്നേഹത്തെ തന്ന
നല്ല നാഥനെ  മെല്ലെ
രാവിൽ  പാടി സ്തുതിക്കാം
നല്ല്നാഥനെ  മെല്ലെ
രാവിൽ  പാടി സ്തുതിക്കാം(2) (കണ്ണും കണ്ണും)

ജീവൻറെ പാതയിൽ കാരുണ്യ കനവായി
കരുണാദ്രൻ അലിഞ്ഞു ദിനം
ആലോലം ആട്ടി അണച്ചിടുവനായ്
കൃപയിൽ  നിറച്ചിടുന്നു

ഇത്ര നല്ല സ്നേഹത്തെ തന്ന
നല്ല നാഥനെ  മെല്ലെ രാവിൽ  പാടി സ്തുതിക്കാം
നല്ല നല്ല നാഥനെ  മെല്ലെ
രാവിൽ  പാടി സ്തുതിക്കാം (കണ്ണും കണ്ണും)

Kannum kannum  kaatthirunnu
Mannil oru  pythalinaayi
Kaathotu  kaathoram kettirunnu
Dyvaputhran  pirakkumennu  (2)

Aakaashaveethiyil  maalaakhamaaravar
Snehatthin nirakutamaam
Thaaraattu paati urakkituvanaayu
Manathaaril  ninacchitunnu

Ithra nalla snehatthe thanna
Nalla naathane  melle raavil 
 Paati sthuthikkaam 
Nalla nalla naathane  melle raavil 
Paati sthuthikkaam (kannum kannum)

Jeevanre paathayil kaarunya kanavaayi
Karunaadran alinju dinam
Aalolam aatti anacchituvanaayu
Krupayil  niracchitunnu

Ithra nalla snehatthe thanna
Nalla naathane  melle raavil 
Paati sthuthikkaam 
Nalla nalla naathane  melle raavil 
Paati sthuthikkaam (kannum kannum)



Monday 25 November 2019

Du:khatthin‍te paana paathram ദു:ഖത്തിന്‍റെ പാന പാത്രം Song No 177

ദു:ഖത്തിന്‍റെ പാന പാത്രം
കര്‍ത്താവെന്‍റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലെലുയ്യ പാടിടും ഞാന്‍ (2) (ദു:ഖത്തിന്‍റെ..)

ദോഷമായിട്ടൊന്നും
എന്നോടെന്‍റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു (2) (ദു:ഖത്തിന്‍റെ..)

കഷ്ട നഷ്ടമേറി വന്നാല്‍
ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാന്‍ (2) (ദു:ഖത്തിന്‍റെ..)

ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ട നഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്‍റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നേ ഉള്ളൂ (2) (ദു:ഖത്തിന്‍റെ..)


Du:khatthin‍te paana paathram
Kar‍tthaaven‍te kayyil‍ thannaal‍
Santhoshatthotathu vaangi
Halleluyya paatitum njaan‍ (2) (Du:khatthin‍re..)

Doshamaayittonnum enno-
Een‍te thaathan‍ cheykayilla
Enne avan‍ aticchaalum
Avan‍ enne snehikkunnu (2) (Du:khatthin‍re..)

Kashta nashtameri vannaal‍
Bhaagyavaanaayu theerunnu njaan‍
Kashtametta kar‍tthaavotu
Koottaaliyaayu theerunnu njaan‍ (2) (Du:khatthin‍re..)

Lokatthe njaan‍ or‍kkunnilla
Kashta nashtam or‍kkunnilla
Eppolen‍re kar‍tthaavine

Sunday 24 November 2019

Dinam dinam dinam nee vaazhtthuka ദിനം ദിനം ദിനം നീ വാഴ്ത്തുക Song No 176


ദിനം ദിനം ദിനം നീ വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക
യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക

കാല്‍വരി രക്തമേ
യേശുവിന്‍ രക്തമേ (2)
കാല്‍വരിയില്‍ യേശു താന്‍
സ്വന്തരക്തം ചിന്തി നിന്‍ (2)
പാപത്തെ ശാപത്തെ
നീക്കി തന്‍റെ രക്തത്താല്‍ (2) (ദിനം..)

രോഗം ശീലിച്ചവന്‍
പാപം വഹിച്ചവന്‍ (2)
കാല്‍വരി മലമുകള്‍
കൈകാലുകള്‍ വിരിച്ചവന്‍ (2)
രക്ഷിക്കും യേശുവിന്‍
പാദത്തില്‍ സമര്‍പ്പിക്കാം (2) (ദിനം..)

എന്നേശു സന്നിധി
എത്ര ആശ്വാസം (2)
ക്ലേശമെല്ലാം മാറ്റിടും
രോഗമെല്ലാം നീക്കിടും (2)
വിശ്വാസത്താല്‍ നിന്നെയും
യേശുവില്‍ സമര്‍പ്പിക്കാം (2) (ദിനം..)

ഞാന്‍ നിത്യം ചാരിടും
എന്നേശു മാര്‍വ്വതില്‍ (2)
നല്ലവന്‍ വല്ലഭന്‍
എന്നേശു എത്ര നല്ലവന്‍ (2)
എന്നേശു പൊന്നേശു
എനിക്കെത്ര നല്ലവന്‍ (2) (ദിനം..)

ആത്മാവില്‍ ജീവിതം
ആനന്ദ ജീവിതം (2)
ആത്മാവില്‍ നിറയുക
ആനന്ദ നദിയിത് (2)
പാനം ചെയ്തീടുക
യേശു വേഗം വന്നിടും (2) (ദിനം..)

Dinam dinam dinam nee vaazhtthuka
Yeshuvin‍ pythale nee
Anudinavum paati vaazhtthuka
Yeshuvin‍ pythale nee
Anudinavum paati vaazhtthuka

Kaal‍vari rakthame
Yeshuvin‍ rakthame (2)
Kaal‍variyil‍ yeshu thaan‍
Svantharaktham chinthi nin‍ (2)
Paapatthe shaapatthe
Neekki than‍re rakthatthaal‍ (2) (Dinam..)

Rogam sheelicchavan‍
Paapam vahicchavan‍ (2)
Kaal‍vari malamukal‍
Kykaalukal‍ viricchavan‍ (2)
Rakshikkum yeshuvin‍
Paadatthil‍ samar‍ppikkaam (2) (Dinam..)

Enneshu sannidhi
Ethra aashvaasam (2)
Kleshamellaam maattitum
Rogamellaam neekkitum (2)
Vishvaasatthaal‍ ninneyum
Yeshuvil‍ samar‍ppikkaam (2) (Dinam..)

Njaan‍ nithyam chaaritum
Enneshu maar‍vvathil‍ (2)
Nallavan‍ vallabhan‍
Enneshu ethra nallavan‍ (2)
Enneshu ponneshu
Enikkethra nallavan‍ (2) (dDinam..)

Aathmaavil‍ jeevitham
Aananda jeevitham (2)
Aathmaavil‍ nirayuka
Aananda nadiyithu (2)
Paanam cheytheetuka
Yeshu vegam vannitum (2) (Dinam..)


Daya labhicchor‍ naam sthuthicchituvom ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം Song No 175

ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
അതിനു യോഗ്യന്‍ ക്രിസ്‌തുവത്രേ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്‌ത്തീടാം

നിന്‍ തിരുമേനിയറുക്കപ്പെട്ടു നിന്‍-
രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
ഗോത്രങ്ങള്‍, ഭാഷകള്‍, വം‍ശങ്ങള്‍,
ജാതികള്‍ സര്‍വ്വവും ചേര്‍ത്തുകൊണ്ട്

പാപത്തിന്നധീനതയില്‍ നിന്നീ-
യടിയാരെ നീ വിടുവിച്ചു
അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ
രാജ്യത്തിലാക്കിയതാല്‍

വീഴുന്നു പ്രിയനെ വാഴ്‌ത്തീടുവാന്‍
സിം‍ഹാസന വാസികളും താന്‍
ആയവനരുളിയ രക്ഷയിന്‍ മഹിമയ്‌ക്കായ്
കിരീടങ്ങള്‍ താഴെയിട്ട്

ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്‌ദമത്
സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
ശബ്‌ദത്താല്‍ പരിശുദ്ധയാം സഭയെ !

യേശുതാന്‍ വേഗം വരുന്നതിനാല്‍
മുഴങ്കാല്‍ മടക്കി നമസ്‌കരിക്കാം - നമ്മെ
സ്‌നേഹിച്ച യേശുവെ കണ്ടീടുവോം നാം
ആനന്ദനാളതിലേ



Daya labhicchor‍ naam sthuthicchituvom
Athinu yogyan‍ kris‌thuvathre
Maadhuryaraagamaam geethangalaale
Avane naam pukazh‌ttheetaam

Nin‍ thirumeniyarukkappettu nin‍
Rudhiratthin‍ vilayaayu vaangiyathaam
Gothrangal‍, bhaashakal‍, vam‍shangal‍,
Jaathikal‍ sar‍vvavum cher‍tthukondu

Paapatthinnadheenathayil‍ ninnee-
Yatiyaare nee vituvicchu
Athbhuthamaar‍nnoliyil‍ priyanote
Raajyatthilaakkiyathaal‍

Veezhunnu priyane vaazh‌ttheetuvaan‍
Sim‍haasana vaasikalum thaan‍
Aayavanaruliya rakshayin‍ mahimay‌kkaayu
Kireetangal‍ thaazheyittu

Dyvakunjaatavan‍ yogyanennu
Mokshatthil‍ kel‍kkunna shab‌damathu
Sthuthicchitaam vellatthinniracchil‍ pol‍
Shab‌datthaal‍ parishuddhayaam sabhaye !

Yeshuthaan‍ vegam varunnathinaal‍
Muzhankaal‍ matakki namas‌karikkaam - namme
Snehiccha yeshuve kandeetuvom naam
Aanandanaalathile

                              (കടപ്പാട്  Maramon convention   V square  T.V )


Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...