Malayalam Christian song Index

Friday 13 December 2019

Sar‍vvashakthanaanallo ente dyvamസര്‍വ്വശക്തനാണല്ലോ എന്റെ ദൈവം Song No 193

സര്‍വ്വശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ‍്യമായൊന്നുമില്ല
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം


റാഫാ യഹോവ
എന്നെ സൗഖ‍്യമാക്കും
ശമ്മാ യഹോവ
എങ്ങും അവനുണ്ട്
ഈ ദൈവം എന്റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം


ശാലേം യഹോവ
എന്റെ സമാധാനം
നിസ്സി യഹോവ
എന്റെ ജയക്കൊടിയാം
ഈ ദൈവം എന്റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം

Sar‍vvashakthanaanallo ente dyvam
Lllilla asaadha‍്yamaayonnumilla
Akhilaandatthe nir‍mmicchavan‍
En‍ pithaavallo enthaanandam

Raaphaa yahova
Enne saukha‍്yamaakkum
Shammaa yahova
Engum avanundu
Ee dyvam ente dyvam
En‍ pithaavallo enthaanandam

Shaalem yahova
Ente samaadhaanam
Nisi yahova
Ente jayakkotiyaam
Ee dyvam ente dyvam
En‍ pithaavallo enthaanandam

Yeshuve oru vaakku mathiയേശുവേ ഒരു വാക്കു മതി Song No 192-A

യേശുവേ ഒരു വാക്കു മതി
എൻ ജീവിതം മാറിടുവൻ
നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
നിന്റെ മെഴികൾക്കായി   വഞ്ചിക്കുന്നോ

യേശു എൻ പ്രിയനെ
നിന്റെ മൃദു സ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്റെ ഒരു വാക്കു മതി. എനിയ്ക്ക്

മരിച്ചവരെ ഉയിർപ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടും കാറ്റിനെ അടക്കിയതം
നിന്റെ ഒരു വാക്കു മതി എനിയ്ക്ക്

എന്റെ അവസ്ഥകൾ മാറിടുവൻ
എന്നെ രൂപാന്തരം  വരുവാൻ
ഞാൻ ഏറെ ഫാലം നൽകുവൻ
നിന്റെ ഒരു വാക്ക് മതിഎനിയ്ക്ക്



Yeshuve oru vaakku mathi
En jeevitham maarituvan
Ninte sannidhiyil ippol njaan
Ninte mozhikalkkaayi   vanchikkunno

Yeshu en priyane
Ninte mrudu svaram kelppikkane
Mattonnum vendippol
Ninte oru vaakku mathi. Eniykku

Maricchavare uyirppicchathaam
Rogikale vituvicchathaam
Kotum kaattine atakkiyatham
Ninte oru vaakku mathi eniykku

Ente avasthakal maarituvan
Enne roopaantharam  varuvaan
Njaan ere phaalam nalkuvan
Ninte oru vaakku mathieniykku 




.Lyrics & Music.Evg.R S Vijayaraj (RSV).
https://www.youtube.com/watch?v=54oJgA6OxFQ

Hindi Translation 
Pastor Jose Baby
He prabhu ek aavaaj do,हे प्रभु एक आवाज़ दो, Song N...

Yeshuvil en thozhane kanden യേശുവിലെൻ തോഴനെ കണ്ടേൻsong No 192-B

യേശുവിലെൻ തോഴനെ കണ്ടേൻ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ


ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ

തുമ്പം ദുഃഖങ്ങളതിൽ
ആശ്വാസം നൽകുന്നോൻ
എൻഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ


ലോകരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരം ഏറിയാലും
യേശു രക്ഷാകരൻ താങ്ങും തണലുമായ്


അവനെന്നെ മറുക്കുകില്ല
മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും

മഹിമയിൽ ഞാൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ


Yeshuvil en thozhane kanden
Enikellam ayavane
Pathinayirangalil ettam sundharane
Sharonin panineer pushpam
Avane najan kandethiye
Pathinayirangalil ettam sundharane (2)

Thumpam dhukangalathil
aaswasam nalkunnon
en bharamellam chumakam ennettathal
Sharonin panineer pushpam
Avane najan kandethiye
Pathinayirangalil ettam sundharane

Lokarellam kaivedinjalum
Shokdhanakal eriyalum
Yeshu rekshakanen thangum thanalumai
Avan enne marakukilla mrithyuvilum kaividilla
Avanishtam njan cheithennum jeevikum

Mahimayin kireedam choodi
Avan mukham njan dharsichidum
Angu jeevante nadhi kavinjozhukidume
Sharonin panineer pushpam
Avane najan kandethiye
Pathinayirangalil ettam sundharane

Daiva sneham chollan aavillenikkuദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക് Song No 191

ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്
വർണ്ണിച്ചതു തീർക്കാൻ നാവില്ലെനിക്ക്
ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
കുന്നുകളിലേറും അതിന്നുയരം

അമ്മ മറന്നാലും മറന്നിടാത്ത
അനുപമ സ്നേഹം അതുല്യസ്നേഹം
അനുദിനമേകി അവനിയിലെന്നെ
അനുഗ്രഹിച്ചിടും അവർണ്യസ്നേഹം

സ്വന്ത പുത്രനേയും ബലിതരുവാൻ
എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ
അന്തമില്ലാക്കാലം സ്തുതി പാടിയാലും
തൻതിരു കൃപയ്ക്കതു ബദലാമോ

അലകളുയർന്നാൽ അലയുകയില്ല
അലിവുള്ള നാഥൻ അരികിലുണ്ട്
വലമിടമെന്നും വലയമായ് നിന്ന്
വല്ലഭനേകും ബലമതുലം.

Daiva sneham chollan aavillenikku
Varnnichathu theerppan naavillenkku
Aazhiyilum aazham daivathinte sneham
Kunnukalilerum athinnuyaram

Amma marannalum marannidatha
Anupama sneham athulya sneham
Anudhinameky avaniyilenne
Anugrahichidum avarnya sneham

Swantha puthraneyum bali tharuvan
Enthu snehamennil chorinju paran
Anthamilla kaalam sthuthy paadiyalum
Than thiru krupakkathu badhalamo

Malakaluyarnnal alayukilla
Alivulla nadhan arikil undu
Valamidamennum valayamay ninnu
Vallabhan eakum balamathulyam

Sunday 8 December 2019

Enikkoru utthama Ente priyanotu paatuvanundu ..എനിക്കൊരു ഉത്തമ ഗീതംഎന്റെ പ്രിയനോട് പാടുവനുണ്ട് . . Song N 190

എനിക്കൊരു ഉത്തമ ഗീതം
എന്റെ പ്രിയനോട് പാടുവനുണ്ട് ..
യേശുവിനായെഴുതിയ ഗീതം...
ഒരു പനിനീർ പൂ പോലെ മൃതുലം...

എന്റെ ഹൃദയത്തെ തോടുവാൻ
മുറിവിൽ തലോടുവാൻ
യേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ..

ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ.....

പതിനായിരത്തിൽ അതി ശ്രേഷ്ഠൻ....
എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻ

എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ...
സർവ്വംഗ സുന്ദരൻ യേശു...
              (എനിക്ക് ഒരു ഉത്തമ )


മരുഭൂമിയിൽ.. അർധപ്രാണൻ ആയി
ഒരു കണ്ണും കാണാതെ വിതുംബിയപ്പോൾ
സ്നേഹ കോടിയിൽ എന്നെ മറച്ചു
ഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ...
                 (എന്റെ ഹൃദയത്തെ തൊടുവാൻ)



Enikkoru utthama geetham
Ente priyanotu paatuvanundu ..
Yeshuvinaayezhuthiya geetham...
Oru panineer poo pole mruthulam...

Ente hrudayatthe thotuvaan
Murivil thalotuvaan
Yeshuve polaareyum njaan kandatthillaa..

Ithrayere anantham en jeevithatthil ekumennu
Yeshuve njaan orikkalum ninacchathillaa.....

Pathinaayiratthil athi shreshdtan....
Enikku ettam priyamulla naathan

Ente hrudayam kavarnna prema kaanthan...
Sarvaanga sundaran yeshu...
              (enikku oru utthama )


Marubhoomiyil.. ardhapraanan aayi
Oru kannum kaanaathe vithumbiyappol
Sneha kotiyil enne maracchu
Omana peru cholli enne maarot‌nachoo...
                 (ente hrudayatthe thotuvaan)

Lyrics Dr. Blesson Memana

Ente Pranapriyane Prathyasha Karanane എന്റെ പ്രാണ പ്രിയനെ പ്രത്യാശ കരണനോ Song No189

എന്റെ പ്രാണ പ്രിയനെ പ്രത്യാശ കരണനോ
നിന്റെ വരവ്  നിനക്കായ്ക്കുബോൾ
എനിക്ക്  ആനന്ദം ഏറെയുണ്ട് (2)

ആനന്ദം ഏറെയുണ്ട് ആനന്ദം ഏറെയുണ്ട്
യേശുവിൻ  കൂടെയുള്ള നിത്യത  ഓർക്കുമ്പോൾ
ആനന്ദം ഏറെയുണ്ട് (2)

നമ്മുടെ  ആഗ്രഹം അല്ലല്ലോ ദൈവത്തിൻ പദ്ധതികൾ
എന്നൽ ദൈവത്തിൻ ആഗ്രഹം അല്ലോ ഏറ്റം നല്ല അനുഗ്രഹം(2)
അയതിനലെ   കണ്മഷം നീക്കി കർത്തനെ നോക്കിടം
സ്വർഗ്ഗീയ തതന്റെ ഇഷ്ടങ്ങൾ ചെയ്ത് സ്വർപുരം പൂകിടം
                                   (ആനന്ദം ഏറെയുണ്ട്)

ഗോതമ്പ് മണി പോൽ മന്നിൽ നമ്മുടെ ജീവനെ ത്യജിച്ചിടാം
ആത്മ നാഥനെ അനുസരിക്കുബോൾ   കഷ്ടങ്ങൾ
ഓർത്തിടല്ലോ (2)
അന്ത്യ നാളിൽ നൂറുമേനി കാഴ്ച വച്ചിടുമ്പോൾ
സ്വർഗ്ഗീയ സൈന്യം ആർപ്പു നദം ഉച്ചത്തിൽ മുഴക്കുമെ
                                       (ആനന്ദം ഏറെയുണ്ട്)



Ente praana priyane prathyaasha karanano
Ninte varavu  ninakkaaykkubol
Enikku  aanandam ereyundu (2)

Aanandam ereyundu aanandam ereyundu
Yeshuvin  kooteyulla nithyatha  orkkumpol
Aanandam ereyundu (2)

Nammute  aagraham allallo dyvatthin paddhathikal
Ennal dyvatthin aagraham allo ettam nalla anugraham(2)
Ayathinale   kanmasham neekki kartthane nokkitam
Swarggeeya thathante ishtangal cheythu svarpuram pookitam
                                   (aanandam ereyundu)

Gothampu mani pol mannil nammute jeevane thyajicchitaam
Aathma naathane anusarikkubol   kashtangal
ortthitallo (2)
Anthya naalil noorumeni kaazhcha vacchitumpol
swarggeeya synyam aarppu nadam ucchatthil muzhakkume
                                       (aanandam ereyundu)


Lyrics Dr Blesson Memana

Friday 29 November 2019

Shuddhar‍ sthuthikkum veeduശുദ്ധര്‍ സ്തുതിക്കും വീടേ ദൈവ മക്കള്‍ക്കുള്ളാശ്രയമേ Song no 188

ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവ മക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ

വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍
എന്നു ഞന്‍ ചേര്‍ന്നീടുമോ - പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ

മുത്തിനാല്‍ നിര്‍മ്മിതമായുള്ള
പന്ത്രണ്ടു ഗോപുരമേ
തവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ (വാനവരിന്‍ സ്തുതിനാദം...)

അന്ധതയില്ല നാടെ
ദൈവതേജസ്സാല്‍ മിന്നും വീടെ
തവ വിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ അളവെന്യെ
പാടി സ്തുതിച്ചീടും ഞാന്‍ (വാനവരിന്‍ സ്തുതിനാദം...)

കഷ്ടതയില്ല നാടെ
ദൈവഭക്തരിന്‍ വിശ്രമമെ
പുകള്‍ പെരുകും പുത്തന്‍ യെരുശലെമേ
തിരുമാര്‍വില്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ (വാനവരിന്‍ സ്തുതിനാദം...)

ശുദ്ധവും ശുഭ്രവുമായുള്ള
ജീവജല നദിയില്‍
ഇരുകരയും - ജീവ വൃക്ഷഫലങ്ങള്‍
പരിലസിക്കും ദൈവത്തിനുദ്യാനമേ (വാനവരിന്‍ സ്തുതിനാദം...)

കര്‍ത്തൃ സിംഹാസനത്തിന്‍
ചുറ്റും വീണകള്‍ മീട്ടീടുന്ന
സുര വരരെ - ചേര്‍ന്നങ്ങു പാടിടുവാന്‍
മോദം പാരം വളരുന്നഹൊ (വാനവരിന്‍ സ്തുതിനാദം...)


Shuddhar‍ sthuthikkum veedu
Dyva makkal‍kkullaashrayame
Parilasikkum svar‍nnattheru veethiyil‍
Athikuthukaal‍ ennu njaan‍ cher‍nneetumo

Vaanavarin‍ sthuthinaadam
Sadaa muzhangum shaalemil‍
Ennu njan‍ cher‍nneetumo - parasuthane
Ennu njaan‍ cher‍nneetumo

Mutthinaal‍ nir‍mmithamaayulla
Panthrandu gopurame
Thava mahathvam kandittangaanandippaan‍
Mama kan‍kal‍ paaram kothicchitunne (vaanavarin‍ Sthuthinaadam...)

Andhathayilla naate
Dyvathejasaal‍ minnum veete
Thava vilakkaam dyvatthin‍ kunjaatine alavenye
Paati sthuthiccheetum njaan‍ (vaanavarin‍ sthuthinaadam...)

Kashtathayilla naate
Dyvabhaktharin‍ vishramame
Pukal‍ perukum putthan‍ yerushaleme
Thirumaar‍vil‍ ennu njaan‍ cher‍nneetumo (vaanavarin‍ sthuthinaadam...)

Shuddhavum shubhravumaayulla
jeevajala nadiyil‍
Irukarayum - jeeva vrukshaphalangal‍
Parilasikkum dyvatthinudyaaname (vaanavarin‍ sthuthinaadam...)

Kar‍tthru simhaasanatthin‍
Chuttum veenakal‍ meetteetunna
Sura varare - cher‍nnangu paatituvaan‍
Modam paaram valarunnaho (vaanavarin‍ sthuthinaadam...)

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...