Malayalam Christian song Index

Saturday 21 December 2019

Ezhunnallunnu rajavezhunnallunnuഎഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Song No 198

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു (എഴുന്നള്ളുന്നു..)
                           
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം (2)
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം (എഴുന്നള്ളുന്നു..)
                           
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍ (2)
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി (എഴുന്നള്ളുന്നു..)
                           
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ (2)
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ (എഴുന്നള്ളു

Ezhunnallunnu rajavezhunnallunnu
Nakaloka nathanisho ezhunnallunnu
Manavarkku varam thuki ezhunnallunnu (ezhunnallunnu ..)

Betlahemil vannudichoru kanakataram
Yudayayil kadiru veeshiya paramadipam (2)
Unnadathil ninnirangiya divyabhojyam
Mannidathinu jeevanekiya swargga bhojyam (ezhunnallunnu ..)

Kanayil vellam veenjakkiyavan
Kadalinte meede nadannu poyavan (2)
Mrithiyadanja manavarkku jeevaneki
Manamidinja rogikalkku saukhyameki (ezhunnallunnu ..)

Mahithale puthiya malarukal aninjiduvin
Manujare mahitagitikal pozhichiduvin (2)
Vairavum pakayumellam maranniduvin
Sadaram kaikal korthu niranjiduvin (ezhunnallunnu ..)

Ennullilennum vasichiduvan swarggaഎന്നുള്ളിലെന്നും വസിച്ചീടുവാന്‍ സ്വര്‍ഗ്ഗ Song No197

എന്നുള്ളിലെന്നും വസിച്ചീടുവാന്‍ സ്വര്‍ഗ്ഗ
മണ്ഡപം വിട്ടിറങ്ങി - വന്ന
ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നില്‍
എന്നും അധിവസിക്ക
                   
തങ്കച്ചിറകടി എത്രനാള്‍ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ - തള്ളി
സങ്കേതം ഞാന്‍ കൊടുത്തന്യര്‍ക്കെന്നോര്‍ത്തിതാ
സങ്കടപ്പെട്ടിടുന്നു

കര്‍ത്തനെ എത്ര അനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കി ഈ വിധം - ഇന്നും
കഷ്ടത തന്നില്‍ വലയുന്നു ഞാനിതാ
തട്ടിയുണര്‍ത്തേണമേ
                   
ശൂന്യവും പാഴുമായ്‌ തള്ളിയതാമീ നിന്‍
മന്ദിരം തന്നിലിന്നു - ദേവ
വന്നുപാര്‍ത്തു ശുദ്ധിചെയ്തു നിന്‍ വീട്ടിന്‍റെ
നിന്ദയകറ്റേണമേ
                   
ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കര്‍ത്തനേ - വന്നു
ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
ജീവിപ്പിച്ചീടേണമേ
                   
ഈ വിധത്തില്‍ പരിപാലിക്കപ്പെട്ടീടാന്‍
ദൈവാത്മാവേ വന്നെന്നില്‍ - എന്നും
ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവന്‍ പ്രശോഭിപ്പിക്ക

Ennullilennum vasichiduvan swargga
mandapam vittirangi vanna
unnadanam tanka prave nee vannennil
ennum adhivasikka

tankachirakati etranal kettittum
shankakudathe ninne talli
sanketam njan kodhtanyarkkennorthida
sankatappettidunnu

karthane ethra anugrahangalayyo
nashtamakki ee vidham innum
kashtata tannil valayunnu njanida
thattiyunarttename

shunyavum pazhumay talliyatami nin
mandiram tannilinnu deva
vannuparthu suddhicheytu nin veettinte
ninnyakattename

jeevithaminnum shariyayittillayyo
jeevippikkum karttane vannu
jeevanum shaktiyum snehavum tannenne
jeevippichidename

ee vidhattil paripalikkappettitan
daivatmave vannennil ennum
avasichu tava tejassalennute
jeevan prashobhippikka

In Kristhan Yodhavakuvan,എൻ ക്രിസ്തൻ യോദ്ധാവാകുവാൻ Song No 197

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ
ചേർന്നേൻ തൻ സൈന്യത്തിൽ
തൻ ദിവ്യ വിളി കേട്ടു ഞാൻ
ദൈവാത്മശക്തിയിൽ

നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ
വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ

എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും
എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും


പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ
വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ

 ഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം

ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ

കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം

വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ

എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ
സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ

വിശ്വാസത്തിന്റെ നായകാ! ഈ നിന്റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുക നൽ അന്ത്യത്തോളമേ.



In Kristhan Yodhavakuvan,
chernnen than sainyathil,
Than divya vili keetu njan,
deivatmashakthiyil,

Nalla by poruthum njan,
In kristhannamathil.
Vadakireedam prapippan,
Than nithya rjayathil.

Than krooshu chumanniduvan,
Illoru lajjayum.
In perku kashtapettu than,
Ennennum orthdum -Nalla

Pishachinodu lokavum,
Chernidum vanjippan,
Sell nin chappum kuppayum,
Ennuracheedum njan -Nalla

Or mulkireedam allayo,
In andhan lakshanam,
Than yodhavagrahikumo,
Ee loka damabram -Nalla

Njan kandu valya sainyamam,
Vishvasa veerare ’
Pinchellum njanum nischayam,
Ee deiva dheerare ’. -Nalla

Kunjattin thiu rakthathal,
Enikkum Jayikkam,
Than sarvayudha vargathal,
Ellam samapikkam -Nalla

Valloru murivelkukil,
Nashikayilla njan,
Than shathruvinte’kaikalil,
Elpikka yil than -Nalla

In jeevane’yum vekkuvan,
In Nadhan Kalpikkil,
Santhoshathodorungum njan,
Thankrooshin shakthiyil -Nalla


Vishwasathinte ’nayaka,
Ee ninte ’yodhave’
Viswathanai kakkuka,
Nal anthya-tholame ’–Nalla



Unnathen sriyesu mathram ഉന്നതൻ ശ്രീയേശു മാത്രം Song No 196

ഉന്നതൻ ശ്രീയേശു മാത്രം എന്നും വന്ദിതൻ സ്തുതിക്കുപാത്രം

എണ്ണമറ്റ മനുഗോത്രം വിണ്ണിൽ ചേർന്നു പാടും സ്തോത്രം


ഓ രക്ഷിതരാം ദൈവജനമേ നമ്മൾ രക്ഷയുടെ പാത്രമെടുത്തു

ദിവ്യരക്ഷകനേശുവിനെ എക്ഷണവും പാടിസ്തുതിക്കാം

ജീവൻ തന്ന സ്നേഹിതനായ് സർവ്വശ്രേഷ്ഠനാം പുരോഹിതനായ്

ജീവനായകൻ നമുക്കായ് ജീവിക്കുന്നത്യുന്നതനായ്


നിത്യജീവ ജലപാനം യേശുക്രിസ്തുനാഥൻ തന്ന ദാനം

ദിവ്യനാമ സ്തുതി ഗാനം നമ്മൾ നാവിൽ നിറയേണം

സ്തുതികൾ നടുവിൽ വാഴും തന്റെയരികളിൻ തല താഴും

പാപികളെല്ലാരും കേഴും പാദമതിൽ വന്നു വീഴും.

Unnathen  sriyesu mathram
Ennum vandithen sthuthiku pathram
Ennnamatta manu gothram vinnil
Chernnu padum sthothram

Oh Raskshithram daivajaname
Nammal rakshayude pathrameduthu
Divya Rakshakan Yesuvine Ekshanavum
Padi sthutikam

Jeevan Thanna Snehithanam
Sarva-srestanam purohithanay
Jeevanayakan Namukai
Jeevikkunnathyunnathani

Nityajeeva jalapanam-
Yeshu kristhu-nadan thanna danam
Divya Nama Sthuthi Ganam-
Nammal navil nirayenam

Sthuthikal Naduvil Vazum
Thanteyarikalil thalathazum
Papikalellarum kezum
Padamathil vannu veezhum

Ushakaalam naam ezhunnelkkukaഉഷഃകാലം നാം എഴുന്നേൽക്കുക Song No 195

ഉഷഃകാലം നാം എഴുന്നേൽക്കുക പരനേശുവെ സ്തുതിപ്പാൻ

ഉഷഃകാലം എന്താനന്ദം നമ്മൾ പ്രിയനോടടുത്തിടുകിൽ

ഇതുപോലൊരു പ്രഭാതം നമുക്കടുത്തിടുന്നു മനമേ

ഹായെന്താനന്ദം നമ്മൾ പ്രിയനാശോഭ സൂര്യനായ് വരുമ്പോൾ


നന്ദിയാലുള്ളം തുടിച്ചിടുന്നു തള്ളയാമേശു കാരുണ്യം

ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു നല്ല സന്ദർഭമാകുന്നു



 ഇന്നലെ ഭൂവിൽ പാർത്തിരുന്നവരെത്ര പേർ ലോകം വിട്ടുപോയ്!

എന്നാലോ നമുക്കൊരു നാൾകൂടെ പ്രിയനെ പാടി സ്തുതിക്കാം


നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായ്ത്തന്നെ പോകുമെ

ലോകത്തിലെനിക്കില്ല യാതൊന്നും എന്റെ കൂടന്നു പോരുവാൻ


ഹാ! എൻപ്രിയന്റെ പ്രേമത്തെയോർത്തിട്ടാനന്ദം, പരമാനന്ദം!

ഹാ! എൻപ്രിയനാ പുതുവാന ഭൂദാനം ചെയ്തതെന്താനന്ദം!


മരുവിൽ നിന്നു പ്രിയന്മേൽ ചാരി വരുന്നോരിവളാരുപോൽ

വനത്തിൽകൂടെ പോകുന്നേ ഞാനും സ്വന്തരാജ്യത്തിൽ ചെല്ലുവാൻ


കൊടുങ്കാറ്റുണ്ടീ വനദേശത്തെൻ പ്രിയനേ എന്നെ വിടല്ലേ

കൊതിയോടു ഞാൻ വരുന്നേയെന്റെ സങ്കടമങ്ങു തീർക്കണേ

Ushakaalam naam ezhunnelkkuka
Paranesuve sthuthippaan
Usha'kalam enthanantham nammal
Priyanodadutheedukil

Ithu'poloru prahbatham namu-.
Kkadutheedunnu maname
Ja! enthanantham nammal priyana
Sobha sooryanayai varunnaal

Nanniyallullan thudichidunnu
Thallayamesu karunnyam
Oaronnooaronnaai dhyanikkunnathu
Nalla sandarbhamakunnu

Innale bhuvil paarthi'runnava
Rethraper logam vittu'poi
Eannalo namukkorunaal kude
Priyane paadi sthuthikkam

Nagnanayi njane lokathil vannu
Nagnaanai thanne pokume
Logathilenikkilla yaathonnum
Ente koodangu poruvan

Ja! en Priyante prematuro oarti
Ttanandam paramanandam
Ja! en priyana puthu'vanabhoo
Dhanam cheiva dicehenthanandam

Maruvil ninnu Priyanmel chari
Aarupol Varunnorival
Vanathil koode pokunne njanum
Swantha rajjyathil chelluvan

Kodungkattundee vanadesathen
Priyane! enne vidalle
Kothiyodu njan varunne
Ente sangadamangu theerkane

Friday 20 December 2019

Ennuvarum ennuvarum enre rakshakanഎന്നുവരും എന്നുവരും എൻറെ രക്ഷകൻ നീ മണ്ണിൽ Song No 194

എന്നുവരും എന്നുവരും എൻറെ രക്ഷകൻ  നീ മണ്ണിൽ
എന്നുവരും  എന്നു വരും എന്റെ നായകാ  നീ മണ്ണിൽ (2)
കണ്ടില്ല  നിന്നെ  ആ രാജകൊട്ടാരത്തിൽ
കണ്ടില്ല ഇല്ല  നിന്നെആ മന്ത്രിമന്ദിരത്തിൽ (2)

കിഴക്ക് ഒരു താരം ഉദിച്ചു , രാക്കിളികൾ  മെല്ലെ പാടി
പാതിരാ ഉണരുകയായി  നിനക്കുവേണ്ടി ഇന്ന് (2)
ലോകത്തിന് രക്ഷയുണ്ടക്കും  നാഥനായി  വന്നു പിറക്കും
പ്രവാചകൻ അന്ന്  മെല്ലെ പാടി  സത്യമായി(2)
ഏഹ ഏഹ, ഓഹോ ഓഹോ


വിദ്വാന്മാർ മൂന്ന് പേര്, പൊന്നും,മൂരും,കുന്തിരിക്കം
  കാഴ്ചകൾ നൽകുവാനായി കൊതിച്ചൊരു നാളിൽ/നാൾ (2)
ലോകം അറിയാതെ  മെല്ലെമെല്ലെ യാത്രതിരിച്ചു
ജീവനുള്ള  ദൈവം  ഇന്ന് കണ്ടു മുൻപിലായി (2)


Ennuvarum ennuvarum enre rakshakan  nee mannil
Ennuvarum  ennu varum ente naayakaa  nee mannil (2)
Kandilla  ninne  aa raajakottaaratthil
Kandilla illa  ninneaa manthrimandiratthil (2)

Kizhakku oru thaaram udicchu , raakkilikal  melle paati
Paathiraa unarukayaayi  ninakkuvendi innu (2)
Lokatthinu rakshayundakkum  naathanaayi  vannu pirakkum
Pravaachakan annu  melle paati  sathyamaayi(2)
eha eha, oho oho

Vidvaanmaar moonnu peru, ponnum,moorum,kunthirikkam
 Kaazhchakal nalkuvaanaayi kothicchoru naalil/naal (2)
Lokam ariyaathe  mellemelle yaathrathiricchu
Jeevanulla  dyvam  innu kandu munpilaayi (2)

Friday 13 December 2019

Sar‍vvashakthanaanallo ente dyvamസര്‍വ്വശക്തനാണല്ലോ എന്റെ ദൈവം Song No 193

സര്‍വ്വശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ‍്യമായൊന്നുമില്ല
അഖിലാണ്ഡത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം


റാഫാ യഹോവ
എന്നെ സൗഖ‍്യമാക്കും
ശമ്മാ യഹോവ
എങ്ങും അവനുണ്ട്
ഈ ദൈവം എന്റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം


ശാലേം യഹോവ
എന്റെ സമാധാനം
നിസ്സി യഹോവ
എന്റെ ജയക്കൊടിയാം
ഈ ദൈവം എന്റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം

Sar‍vvashakthanaanallo ente dyvam
Lllilla asaadha‍്yamaayonnumilla
Akhilaandatthe nir‍mmicchavan‍
En‍ pithaavallo enthaanandam

Raaphaa yahova
Enne saukha‍്yamaakkum
Shammaa yahova
Engum avanundu
Ee dyvam ente dyvam
En‍ pithaavallo enthaanandam

Shaalem yahova
Ente samaadhaanam
Nisi yahova
Ente jayakkotiyaam
Ee dyvam ente dyvam
En‍ pithaavallo enthaanandam

Nal neerurava pol samadhaanamoൽ നീരുറവ പോൽ സമധാനമോ Song No 490

 1 നൽ നീരുറവ പോൽ സമധാനമോ അലമാലപോൽ ദുഃഖമോ എന്തെന്തു വന്നാലും എൻ ജീവിതത്തിൽ ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ് പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞ...