എന്നു മേഘേ വന്നിടും
എന്‍റെ പ്രാണ നായകാ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
സ്വര്‍ലോക വാസം ഓര്‍ക്കുമ്പോള്‍
പ്രിയന്‍ ചാരെ എത്തുമ്പോള്‍
ആനന്ദം പരമാനന്ദം പ്രഭോ
ഈ ലോകവെയില്‍ ഏറ്റതാല്‍
വാടി തളര്‍ന്നീടിലും
തന്‍റെ കാന്ത എത്ര സുന്ദരി
കേദാര്യ കൂടാരങ്ങളെ
സോളമന്‍ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവള്‍ …(എന്നു മേഘേ)
ശാരോനിലെ പനിനീര്‍ പൂ
താഴ്‌വരയിലെ താമര
മുള്ളുകള്‍ക്കിടയില്‍ വസിക്കും കാന്തയോ
കൊടികളേന്തിയ സൈന്യം പോല്‍
സൂര്യചന്ദ്ര ശോഭപോല്‍
മോഹിനിയാം കാന്തയെ ചേര്‍പ്പാന്‍ …(എന്നു മേഘേ)
കണ്ണീരില്ല നാടതില്‍
ശോകമില്ല വീടതില്‍
എന്നു വന്നു ചേര്‍ത്തീടും പ്രിയാ
നിന്നെ കാണ്മാന്‍ ആര്‍ത്തിയായ്
കാത്തിടുന്ന കാന്തയെ
ചേര്‍ത്തീടുവാനെന്തു താമസം …(എന്നു മേഘേ)
Ennu meghevannitum
Enre praana naayakaa
Ninne kaanmaan aashayerunne
Svarloka vaasam orkkumpol
Priyan chaare etthumpol
Aanandam paramaanandam prabho
Ee lokaveyil ettathaal
Vaati thalarnneetilum
Thanre kaantha ethra sundari
Kedaarya kootaarangale
Solaman thirasheelakale
Vellunnathaam shobhayullaval… (ennu meghe)
Shaaronile panineer poo
Thaazhvarayile thaamara
Mullukalkkitayil vasikkum kaanthayo
Kotikalenthiya synyam pol
Sooryachandra shobhapol
Mohiniyaam kaanthaye cherppaan… (ennu meghe)
Kanneerilla naatathil
Shokamilla veetathil
Ennu vannu cherttheetum priyaa
Ninne kaanmaan aartthiyaayu
Kaatthitunna kaanthaye
Cherttheetuvaanenthu thaamasam… (ennu meghe)
Lyrics: Susan Rajukutty