Malayalam Christian song Index

Wednesday 19 February 2020

Enne enne maanikkuvaan എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ Song No 220

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
എന്നിൽ എന്തു നീ കണ്ടേശുവേ
ഒരു യോഗ്യതയും പറയാനില്ലയെ
കൃപ ഒന്നു മാത്രം യേശുവേ ...

ഗതസമനയിലെ അതിവേദനയിൽ
എന്നെ ഓർത്തു സഹിച്ചുവല്ലോ
അതിദാരുണമാം കാൽവറിമലയും
എന്നെ ഓർത്തു സഹിച്ചുവല്ലോ

എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ
എന്നിൽ എന്തു നീ കണ്ടേശുവേ
ഒരു മാന്യതയും പറയാനില്ലയേ
ദയ ഒന്നുമാത്രം യേശുവേ

അങ്ങേ സേവിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ
എന്നിൽ യോഗ്യത തെല്ലുമില്ലെ
കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ
കൃപ ഒന്നുമാത്രം യേശുവേ...


Enne thiranjetuppaan enne maanikkuvaan
Ennil enthu nee kandeshuve
Oru yogyathayum parayaanillaye
Krupa onnu maathramYeshuve ...

Gathasamanayile athivedanayil
Enne ortthu sahicchuvallo
Athidaarunamaam kaalvarimalayum
Enne ortthu sahicchuvallo

Enikkaayu marippaan enikkaayu sahippaan
Ennil enthu nee kandeshuve
Oru maanyathayum parayaanillaye
Daya onnu maathramYeshuve

Ange sevikkuvaan ange saakshikkuvaan
Ennil yogyatha thellumille
Krupayaal krupayaal krupayaal krupayaal
Krupa onnu maathram Yeshuve ...


Lyrics; Babu Cherian,Piravam 
https://www.youtube.com/watch?v=NsYDA5Tdlkk

Hindi Translation :
Mujhe chunke meraa maan sammaan karneमुझे चुनके मे..

Saturday 1 February 2020

Athamasakthiye Irangi ennil va ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ Song No 219

ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ
 ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ,
സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ
മഴ പോലെ പെയ്തിറങ്ങി വാ  (2)

ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ
മഴ പോലെ പെയ്തിറങ്ങി വാ
മഴ പോലെ പെയ്തിറങ്ങി വാ  (2)

പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി,
അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
 അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ ,
കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ

കഴുകനെപോലെ ചിറകടിച്ചുയരാൻ,
 തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ,
കാത്തിരിക്കുന്നിതാ ഞാനും യഹോവെ,
ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ

ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ,
 മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ
, ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ ,
  ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ


Athamasakthiye Irangi ennil va
Mazha pole peythirangi va
Sworgeeya theeye Irangi ennil va
Mazha pole peythirangi va

Athma nadhiyay ozhuki
Ennil innu va
Athma sakthiyay ozhuki
Ennil innu va
Mazha pole peythirangi va

Penthacosth nalile aa malikamuri
Agni navinal muzhuvan nirachavane
Agni jwala pol pilarnnirangi va
Kodungattu pole veeshi ennil va

Kazhukane pole chirakadichuyaran
Thalarnnu pokathe balam dharichoduvan
Kathirikkunnitha njanum Yehove
Sakthiye puthukkuvan ente ullil va

Eliyavin yagathil irangiya theeye
Mulpadarppil Mosamel irangiya theeye
Ente jeevanil niranjirangi vaa
Oru pravu pol parannirangi va

Lyrics: Rev Reji Narayanan


Varuvin naam vanangeetaamവരുവിൻ നാം വണങ്ങീടാം Song no 218

വരുവിൻ  നാം വണങ്ങീടാം 
നമ്മെ നിർമിച്ച യാഹിൻ മുൻപിൽ
മുട്ടു മടക്കാം നമസ്കരിക്കാം 
താൻ മാത്രം എന്നെന്നും യോഗ്യൻ

എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
നീ മാത്രം എന്നെന്നും യോഗ്യൻ
എന്റെ രാജാവെ നീ ഉയർക്കപ്പെട്ടു
യേശുവേ നീ മാത്രം യോഗ്യൻ

യഹൂദാ ഗോത്രത്തിൽ സിംഹമവൻ
ദാവീദിൻ വേരായവൻ
പുസ്തകം തുറപ്പാൻ മുദ്രകൾ പൊട്ടിപ്പാൻ 
എന്നേക്കും ജയമായവൻ

എല്ലാ നാവും പാടി വാഴ്തും 
കർത്താധി കർത്തവവൻ

എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
നീ മാത്രമെന്നെന്നും യോഗ്യൻ 
എന്റെ രാജാവേ നീ ഉയർക്കപ്പെട്ടു
യേശുവേ നീ മാത്രം യോഗ്യൻ

സർവ്വ ഗോത്രത്തിലും
 സർവ്വ വംശത്തിലും 
എന്നേക്കും സ്ഥിരമായവൻ
ഇരിക്കുന്നവനും ഇരുന്നവനും 
രാജാധി രാജാവായ് വരുന്നവനും

എല്ലാ മുട്ടും മടങ്ങി വാഴ്തും 
കർത്താധി കർത്താവവൻ

എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു
നീ മാത്രം എന്നെന്നും യോഗ്യൻ//
എന്റെ രാജാവേ നീ ഉയർക്കപ്പെട്ടു

യേശുവേ നീ മാത്രം യോഗ്യൻ 

Varuvin  naam vanangeetaam
Namme nirmiccha yaahin munpil
Muttu matakkaam namaskarikkaam 
Thaan maathram ennennum yogyan

Ente kunjaate nee arukkappettu
Nee maathram ennennum yogyan
Ente raajaave nee uyarkkappettu
Yeshuve nee maathram yogyan

Yahoodaa gothratthil simhamavan
Daaveedin veraayavan
pusthakam thurappaan mudrakal pottippaan 
Ennekkum jayamaayavan

Ellaa naavum paati vaazhthum
Kartthaadhi kartthavavan

Ente kunjaate nee arukkappettu
Nee maathramennennum yogyan 
Ente raajaave nee uyarkkappettu
Yeshuve nee maathram yogyan

Sarvva gothratthilum
Sarvva vamshatthilum 
ennekkum sthiramaayavan
Irikkunnavanum irunnavanum 
Raajaadhi raajaavaayu varunnavanum

Ellaa muttum matangi vaazhthum
Kartthaadhi kartthaavavan

Ente kunjaate nee arukkappettu
Nee maathram ennennum yogyan//
Ente raajaave nee uyarkkappettu
Yeshuve nee maathram yogyan  

Lyrics: Manju Jacob Lybia 

Yeshuvil njaan chaaritum aa naalathilയേശുവിൽ ഞാൻ ചാരിടും ആ നാളതിൽ Song No217

യേശുവിൽ ഞാൻ ചാരിടും  ആ നാളതിൽ
തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ
പോയിടാം ആ പാദപീഡേ
പിൻഗമിക്കാൻ  ക്രൂശ് മാത്രം
രക്ഷ  നിന്നിൽ കണ്ടിടുന്നു ഞാൻ  (2)

ആരാധിച്ചിടും ഞാനെൻ  പ്രാണപ്രിയനെ
അർപ്പിച്ചിടും ഞാനെന്നും സ്തോത്ര ഗീതങ്ങൾ
ആത്മാവിൽ നിറഞ്ഞിട്ടും ആ തീരം കണ്ടിടും
കർത്തൻ താൻ ചാരെ ഞാനും ചെന്നു ചേർന്നിടും 

(യേശുവിൽ ഞാൻ ചാരിടും  ആ നാളതിൽ)

കാലങ്ങൾ ഏറെ ഇല്ലനി എന്നെ ചേർത്തിടൻ
പ്രിയൻ താൻ വരവിനായി ഞാൻ നോക്കി പാർക്കുന്നോ
പ്രത്യാശാതീരത്ത് സ്വർഗീയ നാഥനെ
വാഴ്ത്തി സ്തുതിക്കും ഞാനെൻ

(യേശുവിൽ ഞാൻ ചാരിടും  ആ നാളതിൽ)

Yeshuvil njaan chaaritum aa naalathil
Theernnitum van bhaaramellaam krooshathil
Poyitaam aa paadapeede
Pingamikkaan krooshu maathram
Raksha ninnil kanditunnu njaan (2)

Aaraadhicchitum njaanen praanapriyane
Arppicchitum njaanennum sthothra geethangal
Aathmaavil niranjittum aa theeram kanditum
Kartthan thaan chaare njaanum chennu chernnitum

 (Yeshuvil njaan chaaritum aa naalathil)

Kaalangal ere illani enne chertthitan
Priyan thaan varavinaayi njaan nokki paarkkunno
Prathyaashaatheeratthu svargeeya naathane
Vaazhtthi sthuthikkum njaanen jeevanaalellaam

(Yeshuvil njaan chaaritum aa naalathil)


Lyrics: Rini Suraj.

Kanneeru veenaalum oppiyetutthuകണ്ണീരു വീണാലും ഒപ്പിയെടുത്ത് Song No 216

കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട് (2)

1)ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
 നെഞ്ചോടു ചേര്‍ക്കുന്നരേശുവുണ്ട് (2)
  കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്    
     
2)സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവന്‍.(2)
 കണ്ണീരു വീണാലും ഒപ്പിയെടുത്ത്
 തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്   
                       
3) കണ്ണാലെ കാണുന്നോര്‍ കണ്ടിലെന്നാകിലും (2)
എന്നെ കാണുന്നോരെശുവെന്‍ കൂടെയുണ്ട്. (2)
 കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്                                

Kanneeru veenaalum oppiyetutthu
Thurutthiyil‍ aakkunna naathanundu(2)
Thurutthi nirayumpol‍ alannetutthu
Anugrahamekunna yeshuvundu (2)

1  Aarellaam ninne akatti nirutthiyaalum(2)
   Nenchotu cher‍kkunnareshuvundu (2)
                       (Kanneeru Veenallum
2 Svanthamaayonnum ninakkillaathe pokilum(2)
Svanthamaayullavano ellaattinum utayavan‍.(2)
                            (kanneeru Veenalum)
3Kannaale kaanunnor‍ kandilennaakilum (2)
Enne kaanunnoreshuven‍ kooteyundu.(2)
                              (kanneeruVeenalum)


Lyrics&Music: Capt.Sajan John

Thursday 30 January 2020

Ennu meghevannitumഎന്നു മേഘേ വന്നിടും Song No 215


എന്നു മേഘേ വന്നിടും                                                        
എന്‍റെ പ്രാണ നായകാ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
സ്വര്‍ലോക വാസം ഓര്‍ക്കുമ്പോള്‍
പ്രിയന്‍ ചാരെ എത്തുമ്പോള്‍
ആനന്ദം പരമാനന്ദം പ്രഭോ

ഈ ലോകവെയില്‍ ഏറ്റതാല്‍
വാടി തളര്‍ന്നീടിലും
തന്‍റെ കാന്ത എത്ര സുന്ദരി
കേദാര്യ കൂടാരങ്ങളെ
സോളമന്‍ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവള്‍ …(എന്നു മേഘേ)

ശാരോനിലെ പനിനീര്‍ പൂ
താഴ്‌വരയിലെ താമര
മുള്ളുകള്‍ക്കിടയില്‍ വസിക്കും കാന്തയോ
കൊടികളേന്തിയ സൈന്യം പോല്‍
സൂര്യചന്ദ്ര ശോഭപോല്‍
മോഹിനിയാം കാന്തയെ ചേര്‍പ്പാന്‍ …(എന്നു മേഘേ)                        

കണ്ണീരില്ല നാടതില്‍ 
ശോകമില്ല വീടതില്‍
എന്നു വന്നു ചേര്‍ത്തീടും പ്രിയാ
നിന്നെ കാണ്മാന്‍ ആര്‍ത്തിയായ്
കാത്തിടുന്ന കാന്തയെ

ചേര്‍ത്തീടുവാനെന്തു താമസം …(എന്നു മേഘേ)


Ennu meghevannitum
Enre praana naayakaa
Ninne kaanmaan aashayerunne
Svarloka vaasam orkkumpol
Priyan chaare etthumpol
Aanandam paramaanandam prabho

Ee lokaveyil ettathaal
Vaati thalarnneetilum
Thanre kaantha ethra sundari
Kedaarya kootaarangale
Solaman thirasheelakale
Vellunnathaam shobhayullaval… (ennu meghe)

Shaaronile panineer poo
Thaazhvarayile thaamara
Mullukalkkitayil vasikkum kaanthayo
Kotikalenthiya synyam pol
Sooryachandra shobhapol
Mohiniyaam kaanthaye cherppaan… (ennu meghe)

Kanneerilla naatathil
Shokamilla veetathil
Ennu vannu cherttheetum priyaa
Ninne kaanmaan aartthiyaayu
Kaatthitunna kaanthaye
Cherttheetuvaanenthu thaamasam… (ennu meghe)

Lyrics: Susan Rajukutty

Appostholanmaaruteഅപ്പോസ്തോലൻമാരുടെ നിഴൽ Song No 214

അപ്പോസ്തോലൻമാരുടെ  നിഴൽ വീണാൽ പോലും 
 അത്ഭുതങ്ങൾ   നടക്കും 
മോശെടെ കയ്യിലുള്ള വടി ഒരു ദിവസം
 യഹോവെടെയായ്  തീർന്നു 
ശിംശോൻ പ്രാർത്ഥിച്ച പ്രാർത്ഥന പോലെ 
ഞാൻ ഇന്ന്  യാചിക്കുന്നു 

ആദ്യകാല  അഭിഷേകം 
ഇന്ന്  വീണ്ടും   പുതുക്കി  അയക്കണേ 

ശ്രദ്ധേയമാണ് ,വിസ്മയഭരിതം 
കൗതുകപൂർണം
ആശ്ചര്യപെടുന്ന അവിശ്വസനീയമായ 
അത്ഭുതകരമായ  
അസാധാരണമായത്  ഓഹോ 
അസാധാരണമായത് 
അസാധാരണമായത് ഓഹോ
 അത്ഭുതങ്ങൾ 

ധൈര്യത്തോടെ  ഞാനിനി  , പിതാവിനോട്  ചോദിച്ചീടും 
എൻ  ദൈവമേ , എൻ  കൺകൾ   തുറക്കണേ
മുൻപിലുള്ള  അനുഗ്രഹം  കാണാൻ
ഈ  ദേശത്തിൻ മേൽ  അങ്ങേടെ  ഹിതം  നിറവേറണെ

ആദ്യകാല  അഭിഷേകം 
ഇന്ന്  വീണ്ടും   പുതുക്കി  അയക്കണേ 

ഒരു  അനുഗ്രഹം  നഷ്ടപ്പെടുകയില്ല 
ഒരു  നന്മയും  അവൻ  മുടക്കുകയില്ല 
മുൻകാല  തോൽവികൾ  ഇനിമേൽ  ഞാൻ  കാണില്ല 
രോഗം  ഇനിയെന്നെ  ബന്ധിച്ചു  വെക്കുകില്ല 
പാപത്തിനിനി  മേൽ  ഞാൻ  അധികാരം  കൊടുക്കില്ല 
ജീവിതത്തിൽ  ഒരു  നഷ്ടം  വരുകയില്ല 

ആദ്യകാല  അഭിഷേകം 
ഇന്ന്  വീണ്ടും   പുതുക്കി  അയക്കണേ

Appostholanmaarute
Nizhal veenaal polum
Athbhuthangal   natakkum
Moshete kayyilulla vati oru divasam
Yahoveteyaayu  theernnu
Shimshon praarththiccha praarththana pole
Njaan innu  yaachikkunnu

Aadyakaala  abhishekam
iInnu  veendum   puthukki  ayakkane

Shraddheyamaanu ,vismayabharitham
Kauthukapoornam
Aashcharyapetunna avishvasaneeyamaaya
Athbhuthakaramaaya 
Asaadhaaranamaayathu  oho
Asaadhaaranamaayathu
Asaadhaaranamaayathu oho
Athbhuthangal

Dhyryatthote  njaanini  ,
Pithaavinotu  chodiccheetum
En  dyvame , en  kankal   thurakkane
Munpilulla  anugraham  kaanaan
Ee  deshatthin mel  angete  hitham  niraverane

Aadyakaala  abhishekam
iInnu  veendum   puthukki  ayakkane

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...