Malayalam Christian song Index

Wednesday 19 February 2020

Parama pithavinu sthuthy paadamപരമപിതാവിനു സ്തുതി പാടാം Song No 228

പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നൽകിയവൻ
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
ശോകങ്ങളഖിലവും നീക്കിടുന്നു

ഇടയനെപ്പോൽ നമ്മെ തേടിവന്നു
പാപക്കുഴിയിൽ നിന്നേറ്റിയവൻ
സ്വന്തമാക്കി നമ്മെ തീർത്തിടുവാൻ
സ്വന്തരക്തം നമുക്കായ് ചൊരിഞ്ഞു

അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയിൽ പാലിച്ചവൻ
ആഹാരപാനീയമേകിയവൻ
നിത്യമാം ജീവനും നൽകിയവൻ

കൂടുകളെ കൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേൽ വഹിച്ചു നമ്മെ,
നിലംപരിചായി നശിച്ചിടാതെ

സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാമവൻ മുമ്പിലാദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷാകരൻ.


Parama pithavinu sthuthy paadam
Avanallo jeevane nalkiyavan
Paapangal aakave kshmichidunnu
Rogangal akhilavum neekkidunnu

Ammaye polenne omanichu
Apakada velayil paalichavan
Aahara paaneeyam eakiyavan
Nithyamam jeevane nalkidunnu

Idayane polenne thedy vannu
Paapakkuzhiyil ninnettiyavan
Swanthamakki namme theerthiduvan
Swantha raktham namukkekiyavan

Koodukalekkoode koodilakky
Parakkuvanay namme sheelippichu
Chirakukal athineml vahichu namme
Nilam parichayi naam nashichidathe

Sthothram cheyyam hrudhayamgamay
Kumbidam avan munpil aadhravay
Hallelujah paadam modhamode
Avanallo nammude rakshakaran


Parama pithavinu sthuthy paadam
https://www.youtube.com/watch?v=O5yJbEJA3I0

Paramapitaa ki ham astuti gaaye,
Param pita kee ham stuti gaaye ( परम पिता की हम स्...

Parane ninne kanman enikപരനെ നിന്നെ കാണ്മാൻ എനിക്ക് Songno 227

പരനെ നിന്നെ കാണ്മാൻ എനിക്ക്
അധികം കൊതിയുണ്ടേ (2)
പരനെ നിൻ മുഖം പരനെ നിൻ മുഖം                 
കണ്ടു കൊതി തീരാൻ ഉണ്ടെനികാശ (2)……      (പരനെ നിന്നെ)

പരനെ നിന്‍റെ വരവ് ഏതു
 സമയം അറിയുന്നില്ല (2)
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ (2) ……      (പരനെ നിന്നെ)

ശുദ്ധർ ശുദ്ധരെല്ലാം ഗീതം
പാടും തന്‍റെ വരവിൽ (2)
ആർത്തും ഘോഷിച്ചും (2)
അനന്ത വല്ലഭനെ എതിരേൽക്കാൻ(2) ……      (പരനെ നിന്നെ)


Parane ninne kanman enik
 adhikam kothiyunde (2)
Parane nin mukham Parane nin mukham  
kandu kothi theeran undenikasha 

Parane ninte varavu ethu 
samayam ariyunnila (2)
Ennu varum ne eppol varum ne
ariyathathinal kathidunne njan (2) …… Parane ninne

shudhar shudharellam geetham
 padum thante varavil(2)
arathum hoshichum(2)
anatha vallavane ethirelppan(2) …… Parane ninne

Parishudhan mahonnatha devanപരിശുദ്ധൻ മഹോന്നതദേവൻ Song no 226

പരിശുദ്ധൻ മഹോന്നതദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോകനാഥനാം മശിഹാ

ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമേൻ....]

അവനത്ഭുതമന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നതദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മശിഹാ (2)

ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമേൻ....]

അവന്‍ ആര്‍ക്കും കടക്കാരനല്ല
അവനാര്‍ക്കും ബാദ്ധ്യത അല്ല
അവനൊപ്പം പറയാന്‍ ആരുമേയില്ല
അവനേപ്പോല്‍ ആരാധ്യനില്ല....(2)

[ഹാ..ഹാ...ഹാ...ഹാ...ലേ...ലൂയ്യ...(7)
....ആമേൻ....]


കോടാകോടിതൻ ദൂതസൈന്യവുമായി
മേഘാരൂഢനായ് വരുന്നിതാ വിരവിൽ
തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ
വേഗം വരുന്നേശു മശിഹാ.

 

Parishudhan mahonnatha devan
Paramengum vilangum mahesha
Swargeeya sainyangalvazhtthi sthuthikkunna
Swarloka Nadhanam mishiha

[Haa..haa...haa...haa...le...looyya...(7)
....Amen....]

Avan athbhutha manthiyam Daivam
Nithya thathanum veeranam Daivam
Unnatha devan neethiyin sooryan
Rajadhi raajanam mishiha

[Haa..haa...haa...haa...le...looyya...(7)
...Amen....]

Koda kodi than dootha sainyavumay
Megha roodanay varunnitha viravil
Than Priyasuthara thannodu cherppan
Vegam varunneshu mishiha

                                    
This video is from Heavenly Ministries


Original Lyrics & Composition in Nepali: Late Bro. Kiran Pradhan
Malayalam Lyrics & Composition: Evg: Bhakthavalsalan

Hindi Translation  Available |Use the Link

Paadam paadam paadam naamപാടാം പാടാം പാടാം നാം Song No 225

പാടാം പാടാം പാടാം നാം
പുത്തൻ പാട്ടുകൾ പാടാം
നമ്മേപ്പോലേ നന്മ ലഭിച്ചവർ
മന്നിതിലില്ലല്ലോ

ശിക്ഷകൾ പോയല്ലോ നാം രക്ഷിതരായല്ലോ
വിമോചിതരായല്ലോ
ശിക്ഷയോഗ്യർ ദൈവത്തിന്
അവകാശികൾ ആയല്ലോ-

പാപച്ചേറ്റിൽ നാം ഹ! വീണു വലഞ്ഞപ്പോൾ
നാം താണു കരഞ്ഞപ്പോൾ
പവനനാം ശ്രീ യേശു നമ്മേ
താങ്ങിയെടുത്തല്ലോ-

എത്തിപോകാത്ത നൽഉത്തമ സമ്പത്ത്
നാം കാണും സ്വർഗ്ഗത്തിൽ
പുത്തൻ പാട്ടിൻ പല്ലവി നിത്യത
മുഴുവൻ പാടും നാം-
 
Paadam paadam paadam naam
Paadam paadam paadam naam
Puthan paattukal paadam
Mannithil illallo

Shikshakal poyallo naam 
rakshitharayallo vimochitharayallo
Shikha yogyar Daivathin avakashikal aayallo

Paapachettil naam ha veenu valanjappol 
Aam thaanu karanjappol
Paavananam Sreeyeshu 
Namme thangyeduthallo

Ethippokatha nalluthama sambathu 
naam kaanum swargathil
Puthan paattin pallavi nithyatha
Muzhuvan paadum naam



Ponne’yeshu’thampuran Nloru rakshakenപൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ Song No224

പൊന്നേശു തമ്പുരാൻ നല്ലോരു രക്ഷകൻ
എന്നെ സ്നേഹിച്ചു തൻജീവൻ വച്ചു

 സ്വർഗ്ഗസിംഹാസനം താതന്റെ മാർവ്വതും
ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ!

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി
ഉള്ളുമുരുകന്നെൻ ചങ്കുതകരുന്നെൻ
കണ്ണു നിറയുന്നെൻ രക്ഷകനേ!

എന്തൊരു സ്നേഹമീ സാധുവെ ഓർത്തു നീ
സന്താപസാഗരം തന്നിൽ വീണു!
എന്നെ വിളിച്ചു നീയെന്നെ എടുത്തു നീ
നിന്നോമനപ്പൈതലായ് തീർത്തുവല്ലോ!

പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമേ!
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്റെ രാജ്യത്തിലായ്

ഭൂലോക മായയിൽ മോഹം പതിച്ചെന്റെ
കാലം ഞാൻ പാഴിൽ കളഞ്ഞിടായ്‌വാൻ
സ്വർല്ലോക രാജ്യത്തിൽ തങ്കക്കിരീടത്തി-
ലുല്ലാസമേകണേ പൊന്നേശുവേ!

പാപം ചെയ്യാതെന്നെ കാവൽ ചെയ്തിടുവാൻ
സർവ്വേശാ! തൃക്കൈയിലേൽപ്പിക്കുന്നേൻ
രാപ്പകൻ നീയെന്നെ വീഴ്ചയിൽ നിന്നെന്റെ
സ്വപ്നത്തിൽ കൂടെയും കാക്കേണമേ!

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
ദൂതന്മാരാർപ്പുമായ് വന്നിടുമ്പോൾ
എന്നിൽ കനിഞ്ഞെന്നെമാർവ്വോടണ-
ച്ചെന്റെ സങ്കടം തീർക്കണം രക്ഷകനേ!

    
Ponne’yeshu’thampuran Nloru rakshaken
Enne snehichu than jeevan vechu

Sawrga’smihasanam thathente marvathum
Duthanmar sevayum vittenperkay
Dasane’ppolaven jeevichu papiyen
Sapam shirassathil’ethiduvan

Thallayepol namukulloru rakshaken
Kollakaran pole krishil thungi
Ullamurukunnen changu’thakarunnen
Kannu’nirayunnen rakshakane

Enthoru snehame’saduve orthu nee
Santhapa’sagaram thannil veenu
Enne vilichu nee enne eduthu nin-
Omana’ppaythalay therkename

Papam perukiya sthanathu kripayum
Ettam paerukiya’thshcharryme
Papiyil pardani’yayirunna njanum
Snehathin puthrante rajyathilay

Papam chyathenne kavel cheytheduvan
Sarvesha thrikayyil’elppikunne
Rappakel neeyenne vezchayil’ninnente
Swapnathilum kudeyum kakename

Karthu’vegathil maegangalil kodi
Dhuthanparappupay vannidumpol
Ennil kani’jenne marvodanachente
Sankadam therkam rakshakane







Login

Paadi pukazhthidam deva devane പാടിപുകഴ്ത്തിടാം ദേവദേവനെ Song No 223

പാടിപുകഴ്ത്തിടാം ദേവദേവനെ
പുതിയതാം കൃപകളോടെ
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ
നാം പാടിപുകഴ്ത്താം

യേശുവെന്ന നാമമേ
എൻ ആത്മാവിൻ ഗീതമേ
എൻപ്രിയനേശുവെ ഞാൻ എന്നും
വാഴ്ത്തിപുകഴ്ത്തിടുമേ


ഘോരഭയങ്കരകാറ്റും അലയും
കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച
സ്നേഹം നിത്യം പാടും ഞാൻ

 യോർദ്ദാൻ സമമാന ശോധനയിലും
താണുവീണുപോകാതെ
ആർപ്പിൻ ജയധ്വനിയോടു കാത്തു
പാലിക്കുന്ന സ്നേഹമാശ്ചര്യം

 പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാൻ മറക്കായെന്ന വാർത്തയാൽ
താഴ്ത്തിയെന്നെ തൻ കരത്തിൽ വെച്ചു
ജീവപാത എന്നും ഓടും ഞാൻ.


ഭൂമിയെങ്ങും പോയി സാക്ഷി ചൊല്ലുവിന്‍
എന്നുരച്ച കല്പനയതാല്‍
ദേഹം ദേഹിയെല്ലാം ഒന്നായ്
ചേര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍
   

Paadi pukazhthidam deva devane 
Puthiyatham krupakalode
Innaleyum innum ennum maara YEshuve 
Nam paadi pukazhtham

Yeshu enna naamame 
Ennathmavin geethame
En priya Yeshuve njan ennum
Vaazhthi pukazhthidume

Khora bhayankara kaattum alayum
Kodiyathay varum nerathil
Kaakkum karangalal cherthu marvanacha 
Sneham nithyam paadum njan

Petta thallane kunjine marannalum
 Njan marakka enna vaarthayal
Thazhthy enne karathil vechu 
Jeeva paatha ennum odum njan

Bhoomiyengum poyi sakshi cholluvin
 Ennuracha kalpanayathal
Dheham dhehiyellam onnay 
chernnu priyanayi vela cheyyum njan


Padum njan yeshuvinuപാടും ഞാൻ യേശുവിനു Song No 222

പാടും  ഞാൻ  യേശുവിനു
ജീവൻ പോവോളം നന്ദിയോടെ

പാടും  ഞാൻ എന്നകതാരിൽ അനുദിനം 
വാഴും ശ്രീയേശുവിനു 
ഒരു  കേടും  കൂടാതെന്നെ പാലിക്കും നാഥനെ 
പാടി സ്തുതികുമെന്നും

സ്വന്തജനമായ  യുദന്മരെ തള്ളി-
യന്ധതയിൽ കിടന്നു 
ബഹു  സന്താപതോടുഴന്നീടും പുറജാതി
സന്തതിയെ  വിണ്ടോനെ

കട്ടോലിവിൻ ശാഖ ’ആയിരുന്ന ’എന്നിൽ 
നല്ല ഫലം നിറപ്പാൻ
അവൻ  വെട്ടിയിണചെന്നെ  നല്ലൊലിവിൻ തരു -
വോടത് ചിന്തിചെന്നും

കണ്മണി  പോലെന്നെ  ഭദ്രമായി  നിത്യവും 
കാവൽ ചെയ്തീടാമെന്നും
തന്റെ  കണ്ണുകൊണ്ടെന്നെ നടത്തീടാമെന്നതും
ഓർത്തതിമോദമോടെ

കാന്തനീവനതി  മോദമോടെ മേഘ -
വാഹനത്തിൽ കയറി 
തന്റെ  കാന്തയോടുല്ലസിച്ചാനന്ദിപ്പാനെഴു  -
ന്നള്ളുവതോർത്തു കൊണ്ടും 


Padum njan yeshuvinu
Jeevan povolam nandiyode

Padum njanennakatharilanudinam vazum
Shre’yeshuvinu oru kedum kudathenne palikum
Nadane padi sthuthikumennum;-

Swanthajanamaya yudanmare thalliya’ndathyil
Kidannu bahu santhapathoduzannidum
Purajathi santhathiye vendone

Kattolivin shaka’aayirunna’ennil nallbhalam
Nirappan avan vettiyanachenne nallovin
Tharuvodathu chithichennum

Kanmani polenne bhadramay nityavum kaval
Cheythedamennum thante kannukondenne
Nadathidamennathum oorthathinodamode

Kanda’nivanathi modamode mega’vahanathil
Kayari thante kanthayodullasichannadippa-
Ezunnelluvathorthukandum

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...