Malayalam Christian song Index

Monday, 24 February 2020

Aayirangalil sundharan vandhithanആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍ Song No 243

ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്‍
ആരിലും ഉന്നതന്‍ ക്രിസ്തുവാം

അവനൊപ്പം പറയാനൊരാളുമില്ല
അവനെപ്പോല്‍ ആരാധ്യരാരുമില്ല
അവനില്‍ ശരണപ്പെട്ടാരുമേ ആരുമേ
ഒരുനാളും അലയാതെ മോദമായ്‌ മോദമായ്‌
മരുവും മരുവിലും ശാന്തമായ്‌

അവനിക്കു പൊതുവായ് നിറുത്തി ദൈവം
അവനെക്കൊണ്ടത്രേ നിരപ്പ് തന്നു
അവനെ വിട്ടൊരുനാളും പോകുമോ പോകുമോ
അരുതാത്തതൊന്നുമേ ചെയ്യുമോ ചെയ്യുമോ
അവനെയോര്‍ത്തനിശം ഞാന്‍ പാടിടും

വരുവിന്‍ വണങ്ങി നമസ്കരിപ്പിന്‍
ഒരുമിച്ചുണര്‍ന്നു പുകഴ്ത്തിടുവിന്‍
ബലവും ബഹുമാനം ആകവേ ആകവേ
തിരുമുന്‍പില്‍ അര്‍പ്പിച്ചു വീഴുവിന്‍ വീഴുവിന്‍
തിരുനാമം എന്നേയ്ക്കും വാഴ്ത്തുവിന്‍
 

Aayirangalil sundharan vandhithan
Aayirangalil sundharan vandhithan
Aarilum unnathan kristhuvam

1 Avanoppam parayan-oralumilla
Avane pol aaradhyan aarumilla
Avanil saranapettarume aarume
Orunaalum alayathe modhamai modhamai
Maruvum maruvilum saandhamai

2 Avaniku pothuvai niruthi daivam
Avane kondathre nirappu thannu
Avane vittorunaalum pokumo pokumo
Aruthatha-thonnume cheiyumo cheiyumo
Avane-orthanisam najan paadidum

3 Varuveen vanangi namaskarippeen
Orumich-unarnnu pukazhtheeduveen
Belavum behumna maakave aakave
Thiru-mumpil arppichu veezhuveen veezhuven
Thirunamam-ennekum vaazhthuveen

Apattuvelakalil anandavelakalilആപത്തുവേളകളില്‍ ആനന്ദവേളകളില്‍ Song No 242

ആപത്തുവേളകളില്‍ ആനന്ദവേളകളില്‍
അകലാത്ത എന്‍ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നു ഞാന്‍
                       
കുശവന്റെ കയ്യില്‍ കളിമണ്ണൂപോല്‍
തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍
മെനഞ്ഞീടേണമേ വാര്‍ത്തെടുക്കണേ
ദിവ്യഹിതം പോലെ ഏഴയാം എന്നെ -- (ആപത്തു..)
                       
എനിക്കായ്‌ മുറിവേറ്റ തൃക്കരങ്ങള്‍
എന്‍ ശിരസ്സില്‍ വച്ചാശീര്‍വദിക്കണേ
അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ -- (ആപത്തു..)
                       
കഷ്ടതയുടെ കയ്പുനീരിന്‍ പാത്രവും
അങ്ങ് എന്‍ കരങ്ങളില്‍ കുടിപ്പാന്‍ തന്നാല്‍
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാന്‍
തിരുകൃപ എന്നില്‍ പകരണമേ -- (ആപത്തു..)
                       
എന്റെ ഹിതം പോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കേണമേ
ജീവിതപാതയില്‍ പതറിടാതെ
സ്വര്‍ഗ്ഗഭവനത്തിലെത്തുവോളവും -- (ആപത്തു..)

 
Apattuvelakalil anandavelakalil
Akalatta en yesuve
Angayute padam kumpitunnu njan

Kushavante kayyil kalimannupol
Tannidunnu enne trkkarangalil
Menangitename varttetukkane
Divyahitam pole ezhayam enne  (apattu..)

Enikkay‌i muriveta trikkarangal
En sirassil vachasirvadikkane
Angayute atmavinal ezhaye
Abhisekam ceytanugrahikkane  (apattu..)

Kastatayute kaypunirin patravum
Angu en karangalil kudippan tannal
Chodyam cheyyate vangi panam cheyyuvan
Tirukrpa ennil pakaraname  (apattu..)

Ente hitam pole nadattarute
Tiruhitampole nayikkename
Jivitapatayil pataritate
Svarggabhavanattilettuvolavum  (apattu..)

Akasame kelkka Bhumiye chevi tarikaആകാശമേ കേള്‍ക്കഭൂമിയേ ചെവി തരിക Song No 241

ആകാശമേ കേള്‍ക്ക
 ഭൂമിയേ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി..
 അവരെന്നോടു മത്സരിക്കുന്നു.. (2)
                                   
കാള തന്‍റെ ഉടയവനെ,
കഴുത തന്‍റെ യജമാനന്‍റെ
പുല്‍തൊട്ടി അറിയുന്നല്ലോ..
എന്‍ ജനം അറിയുന്നില്ല.. (2)
                                   
അകൃത്യ ഭാരം ചുമക്കും ജനം,
ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍
വഷളായി നടക്കുന്നവര്‍..
 ദൈവമാരെന്നറിയുന്നില്ല.. (2)
                                   
ആകാശത്തില്‍ പെരിഞ്ഞാറയും,
കൊക്കും മീവല്‍പ്പക്ഷിയും
അവര്‍ തന്‍റെ കാലം അറിയും..
 എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)

 
Akasame kelkka 
Bhumiye chevi tarika
Njan makkale pooti valartti.. 
Avarennodu matsarikkunnu.. (2)

Kala tande utayavane
Kazhuuta tande yajamanande
Pulthotti ariyunnallo.. 
En janam ariyunnilla.. (2)

Akrtya bharam chumakkum janam
Duspravrttikkarute makkal
Vashalayi natakkunnavar.. 
Daivamarennariyunnilla.. (2)

Akasattil perinjarayum
Kokkum mivalppaksiyum
Avar tande kalam ariyum.. 
En janam ariyunnilla.. (2) (akasame..)

Aradhanaykketam yogyanayavaneആരാധനയ്ക്കേറ്റം യോഗ്യനായവനേ Song No 240

ആരാധനയ്ക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനേ (2)
അങ്ങേ സന്നിധിയില്‍ അര്‍പ്പിക്കുന്നീ കാഴ്ചകള്‍ (2)
അവിരാമം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2)
                       
ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍
ഈശോയേ നിന്‍ ദിവ്യരൂപം (2)
ഈ കൊച്ചു ജീവിതം ഏകുന്നു ഞാന്‍
ഈ ബലിവേദിയില്‍ എന്നും (2)
അതിമോദം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2)
                       
ഈ നിമിഷം നിനക്കേകിടാനായ്
എന്‍ കയ്യില്‍ ഇല്ലൊന്നും നാഥാ (2)
പാപവും എന്നുടെ ദുഃഖങ്ങളും
തിരുമുമ്പിലേകുന്നു നാഥാ (2)
അതിമോദം ഞങ്ങള്‍ പാടാം
ആരാധനാ ആരാധനാ നാഥാ ആരാധന (2)

   
Aradhanaykketam yogyanayavane
Anasvaranaya tampurane (2)
Ange sannidhiyil arppikkunni kazchakal (2)
Aviramam nangal padaam
Aradhana aradhana natha aradhana (2)

I tiruvostiyil kanunnu njan
Ishoye nin divyarupam (2)
I kochu jivitam ekunnu njan
I balivediyil ennum (2)
Adimodam nangal padaam
Aradhana aradhana natha aradhana (2)

I nimisham ninakkekitanayi
En kayyil illonnum natha (2)
Papavum ennute du?khangalum
Tirumumpilekunnu natha (2)
Adimodam nangal padaam
Aradhana aradhana natha aradhana (2) 

Aradhippan namukk‌u karanamunduആരാധിപ്പാന്‍ നമുക്ക്‌ കാരണമുണ്ട് Song No 239

ആരാധിപ്പാന്‍ നമുക്ക്‌ കാരണമുണ്ട്
കൈ കൊട്ടിപ്പാടാനേറെ കാരണമുണ്ട് (2)

ഹല്ലേലുയാ ഹല്ലേലുയാ
നമ്മുടേശു ജീവിക്കുന്നു (2)
                   
ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ചോദിച്ചതും ഉള്ളില്‍ പോലും നിനച്ചതല്ല (2)
ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ്‌ നല്‍കിടുന്നു (2) (ഹല്ലേലുയാ..)
                   
കാലുകളേറെക്കുറേ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു (2)
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല (2) (ഹല്ലേലുയാ..)
                   
ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും (2)
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്‌
സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു (2) (ഹല്ലേലുയാ..)
   

Aradhippan namukk‌u karanamundu
Kai kottippadanere karanamundu (2)

Halleluya Halleluya
Nammudesu Jivikkunnu (2)

Unnata viliyal viliccu enne
Chodichatum ullil polum ninachatalla (2)
Daya thonni ente mel chorinjadalle
Ayussellam ninakkay‌i nalkitunnu (2) (Halleluya..)

Kalukalerekkure vazhutippoyi
Orikkalum uyarilla ennu ninachu (2)
Ente ninavukal daivam maatiyezhuthi
Pinne kal vazhutuvan ida vannilla (2) (Halleluya..)

Uttoarum udayorum tallikkalanju
Kuttam matram paranju rasichappozhum (2)
Ni matramanenne uyarttiyat‌u
Santhosathode njan aradhikkunnu (2) (Halleluya..)

Aradhichidam kumpittaradhichidamആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം Song No 238

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരില്‍ താണു വീണു വന്ദിച്ചീടാം
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം (ആരാധിച്ചീടാം..)
                       
യേശു നാഥാ ഒരു ശിശുവായ്
എന്നെ നിന്‍റെ മുന്‍പില്‍ നല്‍കീടുന്നെ
എന്‍ പാപമേതും മായിച്ചു നീ
ദുഃഖ ഭാരമെല്ലാം മോചിച്ചു നീ
ആത്മാവില്‍ നീ വന്നേരമെന്‍
കണ്ണീരു വേഗം ആനന്ദമായ് (2) (ആരാധിച്ചീടാം..)
                       
സ്നേഹ നാഥാ ഒരു ബലിയായ്
ഇനി നിന്നില്‍ ഞാനും ജീവിക്കുന്നേ
എന്‍റെതായതെല്ലാം സമര്‍പ്പിക്കുന്നു
പ്രിയയായി എന്നെ സ്വീകരിക്കൂ
അവകാശിയും അധിനാഥനും
നീ മാത്രമേശു മിശിഹായെ (2) (ആരാധിച്ചീടാം..)


Aradhichidam kumpittaradhichidam
Aradhikkumpol apadhanam paditam
A pujitamam raksanamam vazhttipadaam
A padamalaril tanu veenu vanichitam
Atmanatha njan ninnil cherenam
En manassil ni ninal vazhenam (aradhichidam..)

Yesu natha oru shisuvayi
Enne ninde munpil nalkitunne
En papamedum mayichu ni
Dukha bharamellam mojichu ni
Atmavil ni vanneramen
Kanniru vegam anandamayi (2) (aradhichidam..)

Sneha natha oru baliyayi
Ini ninnil njanum jivikkunne
Entedayatellam samarppikkunnu
Priyayayi enne svikarikku
Avakashiyum adhinathanum
Ni matramesu misihaye (2) (aradhichidam..)

Innayolam nadathiyalloഇന്നയോളം നടത്തിയല്ലോ song No 237

ഇന്നയോളം നടത്തിയല്ലോ
നന്ദിയോടെ ഞങ്ങള്‍ വരുന്നു
നീ നല്‍കിയ ദാനങ്ങള്‍ എണ്ണുവാന്‍ കഴിയില്ല
നന്ദിയോടെ ഓര്‍ക്കും ഞങ്ങള്‍ എന്നും

ഞങ്ങള്‍ പാടും അന്ത്യത്തോളം
സ്തോത്രഗീതം ഒരുമയോടെ
               
ഭാരങ്ങള്‍ ഏറിയപ്പോള്‍
തിരുക്കരത്താല്‍ താങ്ങിയല്ലോ
അന്നവസ്ത്രാദികള്‍ സര്‍വ്വവും നല്‍കി
കൃപയുടെ മറവില്‍ വഹിച്ചുവല്ലോ
               
ജീവിതവീഥികളില്‍
ഇടറാതെ നടത്തിയല്ലോ
നല്‍വഴികാട്ടി നല്ല ഇടയനായ്
മനസലിവില്‍ നീ പുലര്‍ത്തിയല്ലോ
 

Innayolam nadathiyallo
Naniyode nangal varunnu
Nee nalkiya danangal ennuvan kazhiyilla
Naniyode orkkum nangal ennum

Nangal padum anthyatholam
Sthotragitam orumayode

Bharangal eriyappol
Tirukkarattal thangiyallo
Annavastradikal sarvvavum nalki
Kripayude maravil vahichuvallo

Jeevithavithikalil
Idarathe nadathiyallo
Nalvazhikatti nalla idayanayi
Manasalivil nee pularthiyallo

Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...