Malayalam Christian song Index

Tuesday, 25 February 2020

Akasa laksanannal kanto kantoആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ Song No 250

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ
ക്ഷാമം ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2)
സ്വര്‍ഗ്ഗ മണവാളന്‍റെ വേളിക്കായ്
മദ്ധ്യാകാശമൊരുങ്ങുകയായ്‌ (2)
കാണുമോ നീ കര്‍ത്തന്‍ വരവില്‍
കേള്‍ക്കുമോ കാഹള ശബ്ദത്തെ (2) (ആകാശ..)
                   
പ്രിയാ നിന്‍ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ (2)
മുന്‍പന്മാരായ പിന്‍പന്മാര്‍
പിന്‍പന്മാരായ മുന്‍പന്മാര്‍ (2)
ഏവരും കാണുമതില്‍ നാം
കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍ (2) (ആകാശ..)
                   
പാഴാക്കിക്കളയരുതേ
നിന്‍ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം (2)
ലോക ഇമ്പങ്ങള്‍ വെടിയാം
കര്‍ത്താവിനായ് ഒരുങ്ങിടാം (2)
ഉണരാം എണ്ണ നിറക്കാം
നാഥന്‍റെ വരവിന്‍ സമയം (2) (ആകാശ..)
      
Akasa laksanannal kanto kanto
Khsamam bhukampa sabdam ketto ketto (2)
Svargga manavalande velikkay
Maddhyakasamorungukayay‌ (2)
Kanumo  nee karttan varavil
Kelkkumo kahala sabdatte (2) (akasa..)

Priya nin varavettam asanname
Pratiphalam labhikkum nal nischayame (2)
Munpanmaraya pinpanmar
Pinpanmaraya munpanmar (2)
Evarum kanumatil nam
Karttavin keayttu dinattil (2) (akasa..)

Palakkikkalayarute
Nin ottangal addhvanamellam (2)
Leoka impannal vediyam
Karttavinay orungitam (2)
Unaram enna nirakkam
Nathande varavin samayam (2) (akasa..)

Ascharyame itu aral varnnichidamആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം Song No249

ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം (2)
കൃപയെ കൃപയെ കൃപയേ കൃപയേ (2)
ചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്‌
കൃപയെ കൃപയെ കൃപയേ കൃപയേ (2)
                         
ചന്തം ചിന്തും തിരുമേനി എന്‍ പേര്‍ക്കായ്
സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തു (2)
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും (2) (ആശ്ചര്യമേ..)
                         
ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെ
ചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടം
കാരുണ്യ നായകന്‍ കാല്‍വരി ക്രൂശില്‍ (2)
കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ (2) (ആശ്ചര്യമേ..)
                         
എന്ത് ഞാന്‍ എകിടും നിന്നുടെ പേര്‍ക്കായ്
ചിന്തിക്കുകില്‍ വെറും എഴ ഞാനല്ലോ
ഒന്നും എനിക്കിനി വേണ്ട ഈ പാരില്‍ (2)
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും (2) (ആശ്ചര്യമേ..)
   
Ascharyame itu aral varnnichidam (2)
Kripaye kripaye kripaye kripaye (2)
Chintiyallo svanta raktam enikkai
Kripaye kripaye kripaye kripaye (2)

Chantam chintum tirumeni en perkkay
Svantamaya ellatteyum vedinju
Bandhamillatta i ezhaye orttu (2)
Vindeduttu enneyum enneyum enneyum (2) (ascharyame ..)

Durattirunna i drohiyam enne
Charattanacchituvan ettu kashtam
Karunya nayakan kalvari krusil (2)
Kattiyatam anpitho anpitho anpitho (2) (ascharyame ..)

Enthu njan ekitum ninnude perkkayi
Chintikkukil verum ezha njanallo
Onnum enikkini venda i paril (2)
Ninne matram sevikkum sevikkum sevikkum (2) (ascharyame..)

Aaradhikkam parishudhaneആരാധിക്കാം പരിശുദ്ധനെ Song no 248

ആരാധിക്കാം  പരിശുദ്ധനെ
അർപ്പിക്കാം സ്തോത്ര യാഗങ്ങൾ
സർവ്വ സ്തുതികൾക്കും യോഗ്യനായ
യേശുവേ ആരാധിക്കാം  (2)

ഹല്ലേലുയ്യാ പാടിടാം
ഉയർത്തീടാം യേശുനാമം (2)
വല്ലഭനാം യേശുവേ
ആരാധിച്ചാർത്തിടാം (2)

ആരാധിചാർത്തിടുമ്പോൾ
വാതിലുകൾ തുറക്കും      (2)
യെരിഹോമതിൽ വീഴും
അത്ഭുതങ്ങൾ നടക്കും       (2)

ക്ഷാമകാലത്തുമെന്നെ
ക്ഷേമമായി പോറ്റിടുന്ന       (2)
യേശുവിൻ കരുതലിനായി
സ്തുതികൾ മുഴക്കീടാം       (2)

മനസ്സു തള്ളർന്നിടുമ്പോൾ
ശക്തിയാൽ നിറച്ചിടും        (2)
യേശുവിൻ സ്നേഹത്തെ
എങ്ങനെ ഞാൻ വർണ്ണിക്കും       (2)
   
Aaradhikkam parishudhane
Arppikkam sthothra yaagangal
Sarva sthuthikalkkum yogyanaya
Yeshuve aaradhikkam

Hallelujah paadeedam
Uyarthidam Yeshu naamam
Vallabhanam yeshuve
Aaradhichartheedam

Aaradhicharthidumbol vaathilukal thurakkum
Yeriho mathil veezhum
Athbhuthangal nadakkum

Kshamakaalathum enne kshemamamy pottidunna
Yeshuvin karuthalinay
Sthuthikal muzhakkeedam

Aatmavin azhangalilആത്മാവിന്‍ ആഴങ്ങളില്‍ Song No 247

ആത്മാവിന്‍ ആഴങ്ങളില്‍
അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി
എന്നും യേശുവേ
മനസിന്‍ ഭാരമെല്ലാം
നിന്നോട് പങ്കു വച്ചു
മാറോടെന്നെ ചേര്‍ത്തണച്ചു
എന്തൊരാനന്ദം (ആത്മാവിന്‍..)
                           
ഒരു നാള്‍ നാഥനെ ഞാന്‍ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികില്‍ വന്നു (2)
ഉള്ളിന്‍റെ ഉള്ളില്‍ കൃപയായ് മഴയായ്
നിറവാര്‍ന്നോരനുഭവമായീ
എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍..)
                           
അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍
സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു (2)
എല്ലാം നന്മക്കായ് തീര്‍ക്കുന്ന നാഥനെ
പിരിയാത്തോരാത്മീയ ബന്ധം
എന്തൊരാനന്ദം എന്തൊരാനന്ദം (ആത്മാവിന്‍...)

  Aatmavin azhangalil
Arinju nin divya sneham
Niranja talotalayi
Ennum yesuve
Manasin bharamellam
Ninnot panku vacchu
Marodenne cherttanacchu
Entoranandam (aatmavin..)

Oru nal nathane njan tiriccharinnu
Tiratta snehamayi arikil vannu (2)
Ullinde ullil kripayay mazhayay
Niravarnnoranubhavamayi
Entoranandam entoranandam (aatmavin..)

Annannu vannidunnoravasyangalil
Svargiya sannidhyam njan anubhavicchu (2)
Ellam nanmakkay tirkkunna nathane
Piriyattoraatmiya bandham
Entoranandam entoranandam (aatmavin...)

Aaradhippan yogyan ആരാധിപ്പാൻ യോഗ്യൻ Song No 246

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും
ആത്മ നാഥനെ ആരാധിച്ചീടാം
ആത്മാവിന്റെ നിറവിൽ കുരിശിന്റെ മറവിൽ
ആത്മ മണാളനെ  ആരാധിച്ചീടാം

ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിക്കാൻ യോഗ്യൻ അവനെ
മഹത്വം പുകഴ്ചയും സർവം സമർപ്പിച്ചെന്നും
സത്യത്തിൽ നാം ആരാധിച്ചീടാം

കുരുടരും ചെകിടരും മുടന്തരും മൂകരും
കർത്താവിനെ ആരാധിക്കുമ്പോൾ
ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപോൽ
ജീവനിൽ എന്നും ആരാധിച്ചീടാം

ലാസറിന്റെ ഭവനത്തിൽ തൈലത്തിന്റെ സൗരഭ്യം
ആരാധനയായി ഉയർന്നത് പോൽ
നാറ്റം വെച്ചവരാം നമ്മിൽ നാഥൻ ജീവൻ നല്കിയതാൽ
വിശുദ്ധിയിൽ ആരാധിച്ചീടാം

ഹല്ലേലുയ്യാ സ്തോത്രം ഹല്ലേലുയ്യാ സ്തോത്രം
വല്ലഭനാമെൻ രക്ഷകൻ യേശുവിനു
എല്ലാ നാവും പാടിടും മുഴംകാൽ മടങ്ങീടും
യേശു രാജനെ ആരാധിച്ചിടും
 
Aaradhippan yogyan sthuthikalil vasikkum
Aathma nadhane aaradhichidam
Aathmavinte niravil kurishinte maravil
Aathma manalane aaradhichidam

Dhanam balam jnanan shakthy bahumanam
Sweekarikkan yogyan avane
Mahathwam pukazhchayum sarvam samrppichennum
Sathyathil naam aaradhichidam

Kurudarum chekidarum mudantharum mookarum
Karthavine aaradhikkumbol
Jeevan labhichavar naam jeevanullavar epol
Jeevanil ennum aaradhichidam

Lasarinte bhavanathil thailathinte saurabhyam
Aaradhanayay uyarnnathu pol
Naattan vechavaram nammil nadhan jeevan nalkiyathal
Vishudhiyil aaradhichidam

Hallelujah sthothram hallelujah sthothram
Vallabhanamen rekshakan Yeshuvinu
Ella naavum paadidum muzham kaal madangeedum
Yeshu raajane aaradhichidum

Monday, 24 February 2020

Azhangal thedunna daivamആഴങ്ങള്‍ തേടുന്ന ദൈവം Song no 245

ആഴങ്ങള്‍ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തില്‍ അനന്തമാം ദൂരത്തില്‍ നിന്നെന്‍റെ
അന്തരംഗം കാണും ദൈവം (ആഴങ്ങള്‍ ..)
                     
കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍
മറപറ്റി അണയുമെന്‍ ചാരെ (2)
തകരുന്ന തോണിയും ആഴിയില്‍ താഴാതെ
കരപറ്റാന്‍ കരം നല്‍കും ദൈവം (2) (ആഴങ്ങള്‍ ..)
                       
ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍
ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം (2)
കനിഞ്ഞെന്‍റെ വിരുന്നിന് മടിക്കാതെന്‍ ഭവനത്തില്‍
കടന്നെന്നെ പുണര്‍ന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
                       
മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍
ഘനമുള്ളെന്‍ പാപങ്ങള്‍ മായ്ക്കും (2)
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
കനിവുള്ളെന്‍ നിത്യനാം ദൈവം (2) (ആഴങ്ങള്‍ ..)
                       
പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍
കതിര്‍ കൂട്ടി വിധിയോതും നേരം (2)
അവനവന്‍ വിതയ്ക്കുന്ന വിത്തിന്‍ പ്രതിഫലം
അവനവനായളന്നീടും ദൈവം (2) (ആഴങ്ങള്‍ ..)
   
Azhangal thedunna daivam
Atmave nedunna daivam
Azhathil anantamam durattil ninnente
Antarangam kanum daivam (azhangal ..)

Karatheti kadalake ilakumpeal alazhumpol
Marapatti anayumen chare (2)
Takarunna thoniyum aliyil tazhade
Karapattan karam nalkum daivam (2) (azhangal ..)

Uyarattil ulannitum tarukkalil olikkumpol
Uyarnnenne khsanichitum sneham (2)
Kaninnenre virunnin matikkaten bhavanattil
Katannenne punarnnitum daivam (2) (azhangal ..)

Manam nonthu kannunir tarangamay tukumpol
Ghanamullen papangal maykkum (2)
Manam mattum suddhamayi himam pole venmayayi
Kanivullen nithyanam daivam (2) (azhangal ..)

Patirmati vilavelkkan yajamananettumpol
Katir kutti vidhiyeatum neram (2)
Avanavan vitaykkunna vittin pratiphalam
Avanavanayalannitum daivam (2) (azhangal ..

Aarokke enne pirinjalumആരൊക്കെ എന്നെ പിരിഞ്ഞാലും Song No 244

ആരൊക്കെ എന്നെ പിരിഞ്ഞാലും
ആരൊക്കെ തള്ളിപ്പറഞ്ഞാലും
അമ്മയെപ്പോലെന്നെ സ്നേഹിക്കുവാന്‍
അരികത്തിരുന്നെന്നെ താലോലിക്കാന്‍
ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..)
                     
ആരൊക്കെ എന്നില്‍ നിന്നകന്നാലും
ആരൊക്കെ എന്നെ വെറുത്താലും
അമ്മയെപ്പോലെനിക്കുമ്മയേകാന്‍
മാറോടണച്ചെന്നെ ഓമനിക്കാന്‍
ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..)
                     
ആരൊക്കെ എന്നെ മറന്നാലും
ആരൊക്കെ കുറ്റം വിധിച്ചാലും
അമ്മയെപ്പോലെന്നെ തോളിലേറ്റാന്‍
ആരീരം പാടിയുറക്കീടുവാന്‍
ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..)

Aarokke enne pirinjalum
Aarokke tallipparanjalum
Ammayeppolenne snehikkuvan
Arikattirunnenne talolikkan
Daivamen kudeyundu (2) (aarokke ..)

Aarokke ennil ninnakannalum
Aarokke enne veruttalum
Ammayeppolenikkummayekan
Marodanachenne omanikkan
Daivamen kudeyundu (2) (aarokke ..)

Aarokke enne marannalum
Aarokke kuttam vidhichalum
Ammayeppolenne tholiletan
Ariram patiyurakkituvan
dDaivamen kudeyundu (2) (aarokke ..)

Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...