Malayalam Christian song Index

Tuesday, 25 February 2020

Innu pakal muzhuvan karunayodഇന്നു പകല്‍ മുഴുവന്‍ - കരുണയോ Song no 257

ഇന്നു പകല്‍ മുഴുവന്‍ - കരുണയോ-
ടെന്നെ സൂക്ഷിച്ചവനേ
നന്ദിയോടെ തിരുനാമ-ത്തിന്നു സദാ
വന്ദനം ചെയ്തിടുന്നേന്‍
         
അന്നവസ്ത്രാദികളും - സുഖം ബല
മെന്നിവകള്‍ സമസ്തം
തന്നടിയാനെ നിത്യം - പോറ്റീടുന്ന
ഉന്നതന്‍ നീ പരനേ - (ഇന്നു..)
                   
മന്നിടം തന്നിലിന്നും പലജനം
ഖിന്നരായ് മേവിടുമ്പോള്‍
നിന്നടിയാനു സുഖം - തന്ന കൃപ
വന്ദനീയം പരനേ - (ഇന്നു..)
                   
തെറ്റുകുറ്റങ്ങളെന്നില്‍ - വന്നതള
വറ്റ നിന്‍റെ കൃപയാല്‍
മുറ്റും ക്ഷമിക്കേണമേ - അടിയനെ
ഉറ്റു സ്നേഹിച്ചവനേ - (ഇന്നു..)
                   
എന്‍ കരുണേശനുടെ - ബലമെഴും
തങ്കനാമമെനിക്കു
സങ്കേത പട്ടണമാം - അതിലകം
ശങ്കയെന്യേ വസിക്കും - (ഇന്നു..)
                   
വല്ലഭന്‍ നീ ഉറങ്ങാ -തടിയാനെ
നല്ലപോല്‍ കാത്തിടുമ്പോള്‍
ഇല്ലരിപുഗണങ്ങള്‍ - ക്കധികാരം
അല്ലല്‍ പെടുത്തീടുവാന്‍ - (ഇന്നു..)
                   
ശാന്തതയോടു കര്‍ത്താ - തിരുമുന്നില്‍
ചന്തമായിന്നുറങ്ങി
സന്തോഷമോടുണരേണം- ഞാന്‍ തിരു
കാന്തി കണ്ടുല്ലസിപ്പാന്‍ - (ഇന്നു..)
 

Innu pakal muzhuvan  karunayod
Enne sukhshichavane
Naniyode tirunamattinnu sada
Vandanam cheythidunnen

Annavastradikalum  sukham bala
Mennivakal samastham
Thannadiyane nityam  pottidunna
Unnadhan nee parane  (innu..)

Mannidam tannilinnum palajanam
Khinnarayi mevidumpol
Ninnadiyanu sukham  thanna kripa
Vandaniyam parane  (innu..)

Thettukuttangalennil  vannathala
Vatta ninde kripayal
Muttum kshamikkename  adiyane
Uttu snehichavane  (innu..)

En karuneshanude  balamezhum
Thankanamamenikku
Sanketa pattanamam  atilakam
Shankayenye vasikkum  (innu..)

Vallabhan nee urangath adiyane
Nallapol kathidumpol
Illaripuganangal  kkadhikaram
Allal peduthiduvan  (innu..)

Santatayodu kartha  tirumunnil
Chantamayi innurangi
Santhosamodunarenam njan tiru
Kanti kandullasippan  (innu..)

Ihathile duridangal theerarai naamഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം Song No 256

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
പരത്തിലേക്കുയരും നാൾ വരുമല്ലോ
വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
വന്നിടും കാന്തന്റെ മുഖം കാണ്മാൻ

വാനസേനയുമായ് വരും പ്രിയൻ
വാനമേഘേ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ

 അവർ തന്റെ ജനം താൻ അവരോടുകൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ
മൃത്യുവും ദുഃഖവും മുറവിളിയും നിന്ദ
കഷ്ടതയുമിനി തീണ്ടുകില്ല

 കൊടുങ്കാറ്റലറിവന്നു കടലിളകിടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
കരം തന്നു സൂക്ഷിച്ചരുമയായി തന്റെ
വരവിൻ പ്രത്യാശയോടെ നടത്തിടുമേ

തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
തന്റെ മുഖശോഭ നോക്കി ഓടിടും ഞാൻ
പെറ്റ തള്ള തൻകുഞ്ഞിനെ മറന്നിടിലും എന്നെ
മറക്കാത്ത മന്നവൻ മാറാത്തവൻ

     
Ihathile duridangal theerarai naam
Parathilekuyarum nall varumallo
Visudhanmaruirkum parannuyarum vegam
Vannidum kandhante mukham kanman
Vanasenaumai varum priyan
Vanamekhe varumallo
Varavettam samipamai orunguka sahajare
Sworgeeya manalane ethirelppan

Avar thante jenamthan avarodukoode
Vasickum kanneerellam thudachidum nal
Mruthewvum dukhavum muraviliyum
Ninda kashtathayumini theendukilla…
.
Kodumkattalarivannu kadalilakidilum
Kadalalakalilenne kaividathavan
Karam thannu kathu sukshicharumayai
Thante varavin prethyasaode nadatheedume

Than krupaklennumorthu padidum njan
Thante mukhasobha noki odidum njan
Petta thalla than kunjine maranneedilum
Enne marakatha mannavan marathavan

Rappakalum onnai vannidume naam
Rathri varum mumpe vela theerthiduka
Rathri namme vizhunguvan aduyhidumpol vanil
Neethi sooryan namukaudichidume

Innu kanda misrayeemyane kaanukayillaഇന്നു കണ്ട മിസ്രയ്മ്യനെ കാണുകയില്ല Song no 255

ഇന്നു കണ്ട മിസ്രയ്മ്യനെ കാണുകയില്ല
ഇന്ന് വന്ന കഷ്ട്ടം ഇനി വരികയില്ല
ബാധ നിന്റെ കൂടാരത്തില്‍ അടുക്കയില്ല (2)
നിന്റെ കാലുകള്‍ ഇടറുകില്ല (2)

1. ചെങ്കടല്‍ പിളര്‍ന്നു വഴി തരും
    യോര്‍ദ്ദാന്‍ രണ്ടായി പിരിഞ്ഞു മാറും
    യരിഹോ നിന്‍ മുമ്പില്‍ ഇടിഞ്ഞു വീഴും
    യേശുവിന്‍ നാമത്തില്‍ ആര്‍ത്തിടുമ്പോള്‍

2.  രോഗങ്ങള്‍ എന്നെ ക്ഷീണിപ്പിക്കയില്ല 
    ശാപങ്ങള്‍ എന്നെ തളര്‍ത്തുകയില്ല
    ആഭിചാരം യാക്കോബിന് ഫലിക്കയില്ല
    ലക്ഷണങ്ങള്‍ ഇസ്രയെലീനെല്ക്കയില്ല

3. മലകള്‍ ഇടിച്ചു നിരത്തുമവന്‍
   കുന്നുകള്‍ തവിട് പോടിയാക്കിടും
   സൈന്യത്തിന്റെ നായകന്‍ നിന്‍ കൂടിരിക്കുമ്പോള്‍
   മാനുഷ്യ ശക്തികള്‍ നിന്നെ തൊടുകയില്ല 


Innu kanda misrayeemyane kaanukayilla
Innu vanna kashtam ini varikayilla
Badha ninte koodarathil adukkayilla
Ninte kalukal idarukilla (4)

Chenkadal pilarnnu vazhi tharum
Yordhan randay pirinju marum
Yeriho nin munpil idinju veezhum
Yeshuvin naamathil nee arthidumbol

Rogangal ninne ksheenippikkayilla
shaapangal ninne thalarthukayilla
Abhijaram yakobinu phalikkayilla
lekshanangal israyelinelkkayilla

Malakale methichu nurukkamavan
Kunnukale thavidu podiyakkidum
Sainyathin nayakan ninte koodeyirikkumbol
Manushya sakthikal ninne thodukayilla

Ee bhoomiyil enne nee ithramel ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ Song No 254

ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍ ദൈവമേ (2)
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍ (2) (ഈ ഭൂമിയില്‍ ..)
                           
ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നു (2)
നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ (2) (ഈ ഭൂമിയില്‍ ..)
                           
ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ (2)
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍ (2) (ഈ ഭൂമിയില്‍ ..)
 
Ee bhoomiyil enne nee ithramel snehippan
Njan aaranen daivame (2)
Papandhakaram manassil niranjoru
Papi anallo ival (2) (ee bhoomiyil..)

Satruvam enne nin putri akkiduvan
ithramel sneham thannu (2)
neechayam enne snehichu snehichu
pujyayay‌i mattiyallo (2) (ee bhoomiyil ..)

bhiruvam ennil veeryam pakarnnu nee
dhirayay‌i mattiyallo (2)
karunyame nin snehavaipinde
azham ariyunnu njan (2) (ee bhoomiyil ..)

Aru sahayikkum lokam thunaykkumoആരു സഹായിക്കുംലോകം തുണയ്ക്കുമോ Song No 253

ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?
ജീവന്‍ പോയീടുമ്പോള്‍ ആശ്രയമാരുള്ളൂ?
സ്നേഹിതന്മാര്‍ വന്നാല്‍ ചേര്‍ന്നരികില്‍ നില്‍ക്കും
ക്ലേശമോടെല്ലാരും കണ്ണീര്‍ തൂകിടും
ജീവന്‍റെ നായകന്‍ ദേഹിയെ ചോദിച്ചാല്‍
ഇല്ലില്ലെന്നോതുവാന്‍ ഭൂതലെ ആരുള്ളു?
ഭാര്യ, മക്കള്‍, ബന്ധുമിത്രരുമന്ത്യത്തില്‍
ഖേദം പെരുകീട്ടു മാറിലടിക്കുന്നു
                               
ഏവനും താന്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കൊത്തപോല്‍
ശീഘ്രമായ്‌ പ്രാപിക്കാന്‍ ലോകം വിട്ടീടുന്നു
കണ്‍കളടയുമ്പോള്‍ കേള്‍വി കുറയുമ്പോള്‍
എന്‍ മണവാളാ നീ ക്രൂശിനെ കാണിക്ക
ദൈവമേ നിന്‍ മുന്നില്‍ ഞാന്‍ വരും നേരത്തില്‍
നിന്‍ മുഖ വാത്സല്യം നീയെനിക്കേകണേ
യേശുമണവാളാ സകലവും മോചിച്ചു
ഞങ്ങളെ ജീവിപ്പാന്‍ യോഗ്യരാക്കേണമേ
                               
പൊന്നു കര്‍ത്താവേ നിന്‍ തങ്കരുധിരത്തില്‍
ജീവിതവസ്ത്രത്തിന്‍ വെണ്മയെ നല്‍കണേ
മരണത്തിന്‍ വേദന ദേഹത്തെ തള്ളുമ്പോള്‍
ദൈവമേ നീയല്ലാതാരെനിക്കാശ്രയം
യോര്‍ദ്ദാന്‍റെ തീരത്തില്‍ ഞാന്‍ വരും നേരത്തില്‍
കാല്‍കളെ വേഗം നീ അക്കരെയാക്കണം
ഭൂവിലെ വാസം ഞാന്‍ എപ്പോള്‍ വെടിഞ്ഞാലും
കര്‍ത്താവിന്‍ രാജ്യത്തില്‍
നിത്യമായ്‌ പാര്‍ത്തിടും (ആരു സഹായിക്കും..)

Aru sahayikkum lokam thunaykkumo
Jivan poyitumpol asrayamarullu
Snehitanmar vannal chernnarikil nilkkum
Klesamotellarum kannir tukitum
Jivande nayakan dehiye chodichal
Illillennotuvan bhutale arullu
Bharya makkal bandhumitrarumantyattil
Khedam perukittu mariladikkunnu

Evanum tan cheyta karmmangalkkottapol
Shighramay‌i prapikkan lokam vittitunnu
Kankalatayumpol kelvi kurayumpol
En manavala ni krushine kanikka
Daivame nin munnil njan varum nerattil
Nin mukha vatsalyam niyenikkekane
Yesumanavala sakalavum mojichu
Nangale jivippan yogyarakkename

Ponnu karttave nin tankarudhirattil
Jivitavastrattin venmaye nalkane
Maranattin vedana dehatte tallumpol
Daivame niyallatarenikkasrayam
Yearddanre tirattil nan varum nerattil
Kalkale vegam ni akkareyakkanam
Bhuvile vasam njan eppol vedinjalum
Karttavin rajyattil nityamay‌i parttitum (aru sahayikkum..)

Ashvasattinnuravidamam kristuആശ്വാസത്തിന്നുറവിടമാം ക്രിസ്തു Song No 252

ആശ്വാസത്തിന്നുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു (2)
                         
അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വന്‍കരങ്ങള്‍ നീട്ടി
നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..)
                         
പാപാന്ധകാരത്തില്‍ കഴിയുന്നോരെ
രോഗങ്ങളാല്‍ മനം തകര്‍ന്നവരെ
നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍
എന്നെന്നും മതിയായവ (2) (ആശ്വാസ..)
                         
വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാന്‍ വന്നീടുന്ന
അരമപിതാവിന്‍റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)

Ashvasattinnuravidamam kristu
Ninne vilichidunnu (2)

Addhvanabharattal valayunnore
Asvasamillatalayunnore
Aanipadulla vankarangal nitti
Ninne vilichitunnu (2) (ashvasa..)

Papandhakarattil kazhiyunnore
Rogangalal manam thakarnnavare
Ninne raksippan avan karangal
Ennennum matiyayava (2) (ashvasa..)

Vathilkkal vanningu muttidunna
Ashvasamarulan vannidunna
Ariamapitavinde impasvaram
Niyinnu sravichitumo (2) (ashvasa..)

Aa nalla desathilആ നല്ല ദേശത്തില്‍ Song No251

ആ നല്ല ദേശത്തില്‍
നിത്യമാം പ്രകാശത്തില്‍
അംശിയായിട്ടെന്നെ ചേര്‍ത്തതാല്‍
കീര്‍ത്തിക്കും ഞാന്‍ അവന്‍ ത്യാഗത്തെ
വര്‍ണിക്കും ഞാന്‍ എന്‍
അന്ത്യനാള്‍ വരെ

വന്ദനം നാഥനെ എന്‍ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാന്‍
എന്‍ ദോഷത്താല്‍
എന്‍ പേര്‍കീ കഷ്ടത ക്രൂരതയും
വഹിച്ചു എന്‍ പേര്‍കായ് എന്‍ രക്ഷകാ...    ആ നല്ല

ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
സ്വന്തമായ് എന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യ നാള്‍വരെ
നടത്തി പോറ്റുക എന്‍റെ ദൈവമേ.....         ആ നല്ല

Aa nalla desathil
Nithyamaam prakaasathil
Amsiyayittenne cherthathaal
Keerthikkum njaan avan thyagathe
varnikkum njaan enn
Anthyanaal vare
         
Vandhanam nathane enn rekshaka
Ninnichu ninne njaan
Enn dhoshathaal
Enn perkee kashtatha krurathayum
Vahichu enn perkai enn rekshakaa...       Aa nalla

Njan cheitha paathakom kshemichu nee
Swanthamai enne nee sweekarichu
Veezhaathe thangane anthya naal vare
Nadathi pottuka ente daivame...           Aa nalla


Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...